വരുന്നു പേടിഎം മെയ്ഡ് ഇൻ ഇന്ത്യ AI cloud സിസ്റ്റം! പണികിട്ടി വിദേശകമ്പനികൾ!

By GizBot Bureau
|

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായി രാജ്യത്തിൽ നിന്നുതന്നെയുള്ള കമ്പനിയായ പേടിഎം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് cloud സിസ്റ്റം കൊണ്ടുവരുന്നു. ആമസോണും മൈക്രോസോഫ്റ്റും പോലുള്ള കമ്പനികൾ ഇന്ത്യൻ സർക്കാരിന്റെ ഡാറ്റ സംവരണ സംബന്ധമായ പുതിയ പദ്ധതികൾക്കെതിരെ നീങ്ങുന്നതിന് തൊട്ടുപിന്നാലെയാണ് പേടിഎമ്മിന്റെ ഈ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

 
വരുന്നു പേടിഎം മെയ്ഡ് ഇൻ ഇന്ത്യ AI cloud സിസ്റ്റം! പണികിട്ടി വിദേശകമ്പ

പെയ്റ്റിഎമ്മിന്റെ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻ ആണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് cloud സിസ്റ്റം രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്തെ എല്ലാ ഡാറ്റകളും രാജ്യത്തിനുള്ളിൽ തന്നെ സംരക്ഷിക്കുന്ന സംവിധാനത്തിനും സൗകര്യത്തിനുമാണ് പെയ്റ്റിഎം തുടക്കം കുറിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇത് വിദേശകമ്പനികളെ കാര്യമായി പ്രതിരോധത്തിലാക്കും എന്ന് തീർച്ച.

 

കാരണം നിലവിൽ നമ്മുടെ രാജ്യത്തുള്ള പല ചെറുതും വലുതുമായ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ചെറുതും വലുതുമായ ഡാറ്റകൾ സംരക്ഷിക്കുന്നത് വിദേശ cloud സിസ്റ്റങ്ങളിൽ ആണ്. എന്നാൽ രാജ്യത്തിന്റെ സ്വന്തമായ രാജ്യത്ത് നിന്ന് തന്നെയുള്ള ഡാറ്റ സംരക്ഷണ സംവിധാനങ്ങൾക്ക് പ്രാധാന്യം കൊടുക്കാൻ സർക്കാർ മുന്നിട്ടിറങ്ങുമ്പോളും അതേ സമയത്ത് തന്നെ ഇന്ത്യൻ കമ്പനിയായ പെയ്റ്റിഎം ഇത്തരത്തിൽ ഒരു cloud സംവിധാനം കൊണ്ടുവരുന്നതും ആണ് വിദേശകമ്പനികൾക്ക് വിനയായിരിക്കുന്നത്.

ബിസിനസ് ആവശ്യങ്ങൾക്കും അതുപോലെ മറ്റു ആവശ്യങ്ങൾക്കുമായുള്ള ഡാറ്റകൾ ഏറ്റവും സുരക്ഷിതമായ രീതിയിൽ സംരക്ഷിക്കപ്പെടും എന്നതാണ് ഇതിൽ ഏറ്റവും വലിയ കാര്യം. ഒപ്പം അവയെല്ലാം തന്നെ രാജ്യത്തിനകത്തു തന്നെ സംരക്ഷിക്കപ്പെടും. യാതൊരു കാരണത്താലും അവ രാജ്യത്തിന് വെളിയിൽ പോകില്ല എന്നും മറ്റൊരു തേർഡ് പാർട്ടിക്ക് അവ ആക്സസ് ചെയ്യാൻ കഴിയില്ല എന്നും കമ്പനി വാഗ്ദാനം ചെയുന്നു. ഒപ്പം ഇൻബിൾട്ട് CRM പോലുള്ള സൗകര്യങ്ങളും ലഭ്യമാകും.

'സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9' വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന അഞ്ച് സവിശേഷതകള്‍...!'സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9' വാങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന അഞ്ച് സവിശേഷതകള്‍...!

Best Mobiles in India

Read more about:
English summary
Paytm Launches Made In India AI Cloud

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X