പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: ഐഫോണ്‍, ലാപടോപ്പ് കിടിലന്‍ ഓഫറുകള്‍!

Written By:

സ്വാതന്ത്ര ദിനം പ്രമാണിച്ച് പേറ്റിഎംമ്മില്‍ (Paytm) വന്‍ ഓഫറുകളാണ് നടക്കുന്നത്. അതായത് ഈ വെബ്‌സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഗാഡ്ജറ്റുകളും ഉള്‍പ്പെടുന്നുണ്ട്. ഓഗസ്റ്റ് 8 മുതല്‍ 15 വരെയാണ് പേറ്റിഎം ഓഫര്‍.

ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍:ഐഫോണ്‍,ലാപടോപ്പ് ഓഫറുകള്‍!

പേറ്റിഎം ഓഫര്‍ ഒരാഴ്ചയാണ് നീണ്ടു നില്‍ക്കുന്നത്. ഈ സെയിലില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളും അവയുടെ ഡിസ്‌ക്കൗണ്ട് വിലയും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7

പേറ്റിഎം ഓഫറില്‍ നടക്കുന്ന ഏറ്റവും ഹൈലൈറ്റ് ആയ ഒന്നാണ് ഐഫോണ്‍ 7ന്റെ ഓഫര്‍. 8,000 രൂപ ക്യാഷ് ബാക്ക് ഓഫറോടു കൂടിയാണ് ഐഫോണ്‍ 7 വില്‍ക്കുന്നത്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇന്നു മുതല്‍: 40-70% വരെ ഓഫര്‍!

ഐഫോണ്‍ എസ്ഇ

15% ഡിസ്‌ക്കൗണ്ടും 3000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട് ഐഫോണ്‍ SEക്ക്. ഈ ഓഫറുകള്‍ കഴിഞ്ഞ് 27,200 രൂപയുടെ ഫോണ്‍ നിങ്ങള്‍ക്ക് 19,900 രൂപയ്ക്കു ലഭിക്കുന്നു.

ഐഫോണ്‍ 6, ഐഫോണ്‍ 6എസ്

ഈ ഫോണുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ഐഫോണ്‍ 6ന് 3,000 രൂപയും ഐഫോണ്‍ 6എസ്‌ന് 3,500 രൂപയുമാണ് ക്യാഷ്ബാക്ക് ഓഫര്‍.

ഷവോമി മീ മാക്‌സ് 2

ഷവോമി മീ മാക്‌സ് 2 പേറ്റിഎമ്മിലും ലഭിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് പോര്‍ട്ടല്‍ ലെനോവോ, പാനസോണിക്, മൈക്രോമാക്‌സ്, വിവോ എന്നീ ഫോണുകള്‍ക്ക് 10% ക്യാഷ്ബാക്ക് ഓഫര്‍ വാഗ്ദാനം ചെയ്യുന്നു.

20,000 രൂപ ക്യാഷ്ബാക്ക്

ആപ്പിള്‍, എച്ച്പി, ലെനോവോ എന്നീ ലാപ്‌ടോപ്പുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. ആപ്പിള്‍ മാക്ബുക്ക് എയറിന് 10,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കി 51,990 രൂപയ്ക്കു വില്‍ക്കുന്നു. ലെനോവോ ഐഡിയപാഡ് 320യ്ക്ക് 5,000 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍.

മറ്റു ഉത്പന്നങ്ങള്‍

മറ്റു വലിയ ഉത്പന്നങ്ങളായ ടിവി, വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് 20% ക്യാഷ്ബാക്ക് ഓഫറും ചെറിയ ഉത്പന്നങ്ങളായ മിക്‌സി, ഗ്രൈന്‍ണ്ടര്‍, പ്രിന്റര്‍ എന്നിവയ്ക്കി 20% ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

എന്തു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നു? എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ahead of Independence Day, Paytm Mall has begun its sale on the app and website offering discounts on smartphones and other gadgets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot