Home
News

പേടിഎം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചു

ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിനുള്ളിൽ പേടിഎം മിനി ആപ്പ് സ്റ്റോർ ആരംഭിച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഗൂഗിൾ പ്ലേയ്സ്റ്റോറിൽ നിന്നും പേടിഎം ആപ്പിനെ താൽക്കാലികമായി ഒഴിവാക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ തീരും മുൻപേ പേടിഎം തങ്ങളുടെ സ്വന്തം മിനി ആപ്പ് സ്റ്റോർ അവതരിപ്പിച്ചിരിക്കുകയാണ്. ഓരോ ആപ്പുകളും പ്രത്യേകം ഡൗൺലോഡ് ചെയ്യ്ത് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോഗിക്കാവുന്നതാണ് എന്നതാണ് ഒരു പ്രത്യകത. പേടിഎം ആപ്പിലൂടെ തന്നെ മറ്റുള്ള ആപ്പുകൾ ഉപയോഗിക്കുവാനും സാധിക്കും. എച്ച്ടിഎംഎൽ, ജാവ സ്ക്രിപ്റ്റ് തുടങ്ങിയ പ്രോഗ്രാമിങ് ഉപയോഗിച്ച് വികസിപ്പിച്ച ചിലവ് കുറഞ്ഞ ആപ്പുകളാണ് പേടിഎം മിനി ആപ്പ് സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.

പേടിഎം

പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ് ബാങ്ക്, യുപിഐ എന്നിവയുൾപ്പെടെ സൗജന്യ പേയ്‌മെന്റ് വഴികളും പേടിഎം ഡെവലപ്പർമാർക്ക് നൽകും. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾക്ക് രണ്ട് ശതമാനം അധിക ചാർജ് ഈടാക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡവലപ്പർമാർക്ക് ഉപയോക്താക്കളുമായി മികച്ച രീതിയിൽ ഇടപഴകുന്നതിന് അനലിറ്റിക്‌സ്, പേയ്‌മെന്റ് ശേഖരണം, വിവിധ മാർക്കറ്റിംഗ് ഡിവൈസുകൾ എന്നിവയ്‌ക്കായി പേടിഎം ഒരു ഡാഷ്‌ബോർഡും നൽകിയിട്ടുണ്ട്.

 പേടിഎം പേയ്‌മെന്റുകൾ

കൂടാതെ, പേയ്‌മെന്റുകൾ പേടിഎം വാലറ്റ്, പേടിഎം പേയ്മെന്റ്സ് ബാങ്ക്, യുപിഐ, നെറ്റ്-ബാങ്കിങ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നടത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിന്റെ പ്രവർത്തനരീതി കണക്കാക്കുവാൻ ഡവലപ്പർ ഡാഷ്‌ബോർഡ്, നിരവധി മാർക്കറ്റിംഗ് ടൂളുകൾ തുടങ്ങിയവയും പേടിഎം മിനി ആപ്പ് സ്റ്റോറിൽ നൽകിയിരിക്കുന്നു. മിനി ആപ്പ് സ്റ്റോർ കുറച്ചുകാലമായി രാജ്യത്ത് ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.

ഇതിനകം തന്നെ എക്യുഐ മോണിറ്റർ, ഇഎംഐ കാൽക്കുലേറ്റർ, മോജോ പിസ്സ, ഹോറോസ്കോപ്പ്, സ്പീഡ് ടെസ്റ്റ്, യൂണിറ്റ് കൺവെർട്ടർ എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾ കൊണ്ട് ആപ്പ് സ്റ്റോർ നിറഞ്ഞു. ഡെക്കാത്‌ലോൺ, ഡൊമിനോസ് പിസ്സ, ഫ്രെഷ്മെനു, നെറ്റ്മെഡ്സ്, നോബ്രോക്കർ, ഓല, കൂടാതെ മറ്റു പലതും ഉൾപ്പെടെ 300 ഓളം ആപ്ലിക്കേഷൻ അധിഷ്ഠിത സേവന ദാതാക്കൾ ഇതിനകം ഈ പ്രോഗ്രാമിൽ ചേർന്നിട്ടുണ്ടെന്ന് പേടിഎം പറഞ്ഞു.

മിനി ആപ്പ് സ്റ്റോർ

നിലവിൽ ജനപ്രിയ അപ്പുകളായ ഡികാത്തലോൺ, ഓല, പാർക്ക്+, റാപിഡോ, നെറ്റ്മേഡ്‌സ്, 1 എംജി, ഡോമിനോസ് പിസ്സ, ഫ്രഷ് മെനു, നോ ബ്രോക്കർ തുടങ്ങിയ ആപ്പുകളുടെ പ്രവർത്തനം പേടിഎം മിനി ആപ്പ് സ്റ്റോറിൽ നിന്നും ലഭിക്കുന്നതാണ്. മിനി ആപ്പ് സ്റ്റോർ ആക്സസ് ചെയ്യുന്നതിനായി നിങ്ങളുടെ പേടിഎം അപ്ലിക്കേഷൻ തുറക്കുക. ഹോം പേജിൽ, പോപ്പ്-അപ്പ് മെനുവിൽ കാണുന്ന 'ഷോ മോർ > ഓപ്പൺ മിനി ആപ്പ് സ്റ്റോർ' ക്ലിക്ക് ചെയ്യുക.

ഗൂഗിൾ പ്ലേയിലുള്ളതും എന്നാൽ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത്തതുമായ അപ്ലിക്കേഷനുകൾക്കായി 30 ശതമാനം ഫീസ് ഈടാക്കുവാൻ ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം അവസാനം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യൻ ആപ്ലിക്കേഷൻ ഡവലപ്പർമാരെയും സംരംഭകരെയും ഗൂഗിൾ പ്ലേയ്ക്ക് പകരമായി ഒരു നാഷണൽ അപ്ലിക്കേഷൻ സ്റ്റോർ ആവശ്യപ്പെടുന്നതിന് പ്രേരിപ്പിച്ചു. ഗൂഗിൾ പ്ലേയിൽ നിന്ന് അടുത്തിടെ പിൻ‌വലിച്ച പ്രധാന ഇന്ത്യൻ ആപ്ലിക്കേഷനുകളിൽ ഒന്നാണ് പേടിഎം. പേടിഎം അതിന്റെ കണ്ടെന്റ് നിയമങ്ങൾ ലംഘിച്ചതിനാലാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതെന്ന് ഗൂഗിൾ പിന്നീട് വ്യക്തമാക്കി.

More from GizBot

Best Mobiles in India

English summary
The company revealed on Monday that the Paytm Mini App Store has been introduced inside the digital payments app. Just days after tech pioneers in India mobilized for a national app store, Paytm revealed this, but that's slightly different.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X