ഡിവൈസുകള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുളളില്‍ വീട്ടിലെത്തിക്കുന്ന സേവനവുമായി പേടിഎം..!

Written By:

ബാംഗ്ലൂര്‍ നഗരത്തില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത് 1 മണിക്കൂറിനുളളില്‍ വീട്ടില്‍ എത്തിക്കുന്ന പരിപാടി വണ്‍പ്ലസ് വണ്‍ ഓഫറിന്റെ ഭാഗമായി ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോള്‍ ഈ വഴി മറ്റൊരു ഇകൊമെഴ്‌സ് സൈറ്റായ പേടിഎമ്മും എത്തുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നതിനുളള ലളിത മാര്‍ഗങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പേടിഎം

പേടിഎം ഓര്‍ഡര്‍ സ്വീകരിച്ച് രണ്ട് മണിക്കൂറിനുളളിലാണ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കുന്നത്.

 

പേടിഎം

ഫാസ്റ്റെസ്റ്റ് എക്‌സ്പ്രസ് ഡെലിവറി എന്നാണ് ഈ സേവനത്തിന് പേര് നല്‍കിയിരിക്കുന്നത്.

 

പേടിഎം

പേടിഎം ഈ സേവനം ആരംഭിക്കുന്നതിനായി 100 കോടി രൂപയാണ് ആദ്യം സംഭരിക്കുന്നത്.

 

പേടിഎം

പേടിഎം ഈ പദ്ധതിയില്‍ നിന്ന് അടുത്ത ഒരു വര്‍ഷത്തിനുളളില്‍ 4000 കോടി രൂപയുടെ അധിക വരുമാനം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

പേടിഎം

മൊബൈല്‍ സ്റ്റോറുമായി സഹകരിച്ചാണ് പേടിഎം ഈ സേവനം നടപ്പാക്കുക.

 

പേടിഎം

മൊബൈല്‍ സ്റ്റോറിന് ഇന്ത്യയില്‍ 100 നഗരങ്ങളിലായി 550 ഔട്ട്‌ലറ്റുകളാണ് ഉളളത്.

 

പേടിഎം

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കച്ചവടത്തിന്റെ കൃത്യമായ സമന്വയം ഉറപ്പാക്കാനായി പേടിഎം മൊബൈല്‍ സ്‌റ്റോറുമായി സഹകരിച്ച് 72 നഗരങ്ങളിലായി 465 സ്‌റ്റോറുകളിലാണ് ഈ സേവനം നടപ്പിലാക്കുക.

 

പേടിഎം

മൊബൈലുകളെക്കൂടാതെ വാഷിങ് മെഷിന്‍, റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങി ഉല്‍പ്പന്നങ്ങളും ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Paytm to Now Deliver Products Within Two Hours.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot