ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പുമായി പേ-ടിഎം

|

പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേ-ടിഎം തങ്ങളുടെ 43 മില്ല്യണ്‍ ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ബാങ്കിംഗ് ആപ്പ് അവതരിപ്പിച്ചു. പേ-ടിഎം പേമെന്റ്‌സ് ബാങ്ക് ലിമിറ്റഡാണ് ഓണ്‍ൈലൈന്‍ ബാങ്കിംഗിനു പിന്നില്‍. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലേക്ക് ആപ്പിലൂടെ വളരെ ലളിതവും സുരക്ഷിതവുമായി കയറി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. ആദ്യഘട്ടമെന്നോണം ഗൂഗിള്‍ പ്ലേ സ്റ്റോറിലാണ് ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ ആപ്പിള്‍ ആപ്പ് സ്റ്റാറിലും ആപ്പ് ലഭിക്കും.

ആപ്പിലൂടെ ചെയ്യാന്‍ കഴിയും

ആപ്പിലൂടെ ചെയ്യാന്‍ കഴിയും

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ ബാലന്‍സ്, ഡെബിറ്റ് കാര്‍ഡിനായി റിക്വസ്റ്റ് നല്‍കല്‍, ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് ആവശ്യപ്പെടല്‍ എന്നീ സംവിധാനങ്ങള്‍ ഈ ആപ്പിലൂടെ ചെയ്യാന്‍ കഴിയും. ഇതിനെല്ലാം പുറമേ മൊബൈല്‍ ബാങ്കിംഗ് ആപ്പിലൂടെ 24 മണിക്കൂര്‍ കസ്റ്റമര്‍കെയര്‍ സപ്പോര്‍ട്ടും ലഭിക്കും. മറ്റു പല കമ്പനികളുടെയും മൊബൈല്‍ ബാങ്കിംഗ് ആപ്പികളുടെ ചുവടുപിടിച്ചാണ് പേ-ടിഎമ്മും രംഗത്തെത്തുന്നത്.

പേമെന്റ്‌സ് ബാങ്ക്

പേമെന്റ്‌സ് ബാങ്ക്

2017ലാണ് പേടിഎം പേമെന്റ്‌സ് ബാങ്ക് ആരംഭിക്കുന്നത്. നിലവില്‍ 43 മില്ല്യണ്‍ ഉപയോക്താക്കളാണ് ബാങ്കിനുള്ളത്. രണ്ട് മില്ല്യണ്‍ ഉപയോക്തള്‍ക്കായി ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡും കമ്പനി ഇതുവരെ നല്‍കി. എന്നാല്‍ നിലവിലുള്ള 43 മില്ല്യണ്‍ ഉപയോക്താക്കള്‍ക്കുമായി ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡ് പേടിഎം നല്‍കിയിട്ടുണ്ട്. വളരെയധികം സുരക്ഷാ ഫീച്ചറുകള്‍ നിറഞ്ഞതാണ് പേടിഎം ഡെബിറ്റ് കാര്‍ഡുകള്‍.

ലളിതമായി സാധിക്കും.

ലളിതമായി സാധിക്കും.

കാര്‍ഡ് എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും ആപ്പിലൂടെ വളരെ ലളിതമായി സാധിക്കും. ഇതിന് ഒരൊറ്റ ക്ലിക്ക് മതി. കാര്‍ഡ് ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ ഉടന്‍ ഡിസേബിള്‍ ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും. ഇതിന് പുതിയ മൊബൈല്‍ ബാങ്കിംഗ് ആപ്പ് ഡൗണ്‍ലേ്ഡ് ചെയ്യുക മാത്രമാണ് വേണ്ടത്. ഇതിനെല്ലാം പുറമേ സൗജന്യ ബാങ്കിംഗ് സര്‍വീസും പേടിഎം ബാങ്ക് നല്‍കുന്നു.

ഉപയോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

ഉപയോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

നാല് ശതമാനം വാര്‍ഷിക പലിശയാണ് സേവിംഗ്‌സിനായി പേടിഎം ബാങ്ക് നല്‍കുന്നത്. ഒരു ലക്ഷം രൂപവരെ ബാങ്കില്‍ നിക്ഷേപിക്കാനുമാകും. അക്കൗണ്ടിലോ വാലറ്റിലോ നിക്ഷേപിക്കാം. ഒരുലക്ഷത്തിനു മുകളിലുള്ള നിക്ഷേപം ഫിക്‌സഡ് ഡിപ്പോസിറ്റാവുകയും 8 ശതമാനം വാര്‍ഷിക പലിശ ഉപയോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

ഫിക്‌സഡ് ഡെപ്പോസിറ്റ് തുക

ഫിക്‌സഡ് ഡെപ്പോസിറ്റ് തുക

ഫിക്‌സഡ് ഡെപ്പോസിറ്റ് തുക ഏതുസമയത്തു വേണമെങ്കിലും പിന്‍വലിക്കാന്‍ പേടിഎം സൗകര്യമൊരുക്കുന്നുണ്ട്. മാത്രമല്ല യാതൊരു അധികഫീസും ഇതിനായി ഈടാക്കില്ല. ഉയര്‍ന്ന രീതിയിലുള്ള ബാങ്കിംഗ് സേവനം ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം. ഏതൊരാളിനും ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ലളിതമായാണ് ആപ്പിന്റെ ഡിസൈന്‍. കമ്പനിയുടെ പഴയ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ തുടരുന്നതില്‍ യാതൊരു വിശയമില്ലെന്നും പേടിഎം പേമെന്റ്‌സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ സതീഷ് കുമാര്‍ ഗുപ്ത പറഞ്ഞു.

Best Mobiles in India

Read more about:
English summary
Paytm Payments Bank launches Mobile Banking app for its 43 million customers

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X