ഉപയോക്തക്കൾക്കായി പേടിഎം പോസ്റ്റ്പെയ്ഡ് സർവീസ് ആരംഭിച്ചു

|

മൊബൈൽ വാലറ്റ് ആപ്പായ പേടിഎം പോസ്റ്റ്പെയ്ഡ് സർവീസ് ആരംഭിച്ചു, ഉപയോക്തക്കൾക്ക് തുക ഉപയോഗിക്കാൻ സാധിക്കുകയും, പിന്നീട് അത് തിരിച്ചടച്ചാൽ മതിയാകും., ഏതാണ്ട് ക്രെഡിറ്റ് കാർഡ് സർവീസാണ് ഇവിടെ പ്രയോഗികമാക്കിയിരിക്കുന്നതും.

 
ഉപയോക്തക്കൾക്കായി പേടിഎം പോസ്റ്റ്പെയ്ഡ് സർവീസ് ആരംഭിച്ചു

മൊബൈൽ നമ്പറുകൾ, ഡി.ടി.എച്ച് സർവിസുകൾ, സിനിമ ടിക്കറ്റുകൾ, ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഇനി പേടിഎമ്മിന്റെ പുതിയ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാങ്കുകൾ പണം നൽകുന്നത് പോലെ തന്നെയാണ് പേടിഎം പുതിയ സർവീസുമായി പ്രവർത്തിക്കുന്നത്.

വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട ഒരാളുമായി എങ്ങനെ 'ചാറ്റ് ചെയ്യാം'വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട ഒരാളുമായി എങ്ങനെ 'ചാറ്റ് ചെയ്യാം'

ഇപ്പോൾ പേടിഎമിന്റെ പുതിയ സംവിധാനം ബീറ്റ സർവീസ് പരീക്ഷണത്തിലാണ് അധികം വൈകാതെ ഇത് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഐ.സി.ഐ.സി.ഐ ബാങ്കാണ് പേടിഎമിന് പിന്തുണയേകുന്നത്.

പേടിഎം പോസ്റ്റ്പെയ്ഡ് പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാൻ കഴിയുന്നതാണ്. 60,000 രൂപ വരെ ക്രെഡിറ്റ് ലിമിറ്റ് ഈ സർവീസ് നല്കാൻ തയ്യാറാണ്. പേടിഎം പോസ്റ്റ്പെയ്ഡ് ബില്ല് എല്ലാ മാസവും ആദ്യം തന്നെ ഉപയോക്തക്കൾക്ക് ലഭിക്കും. ഏഴാമത്തെ ദിവസം ലഭിച്ച തുക ഒരു പലിശയും കൂടാതെ തിരികെ അടയ്ക്കണം. അടയ്ക്കൽ തുകയിൽ മുടക്കം വന്നാൽ പേടിഎം പോസ്റ്റ്പെയ്ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതാണ്.

ഓ.ടി.പിയോ പിനോ കൂടാതെ പേടിഎം പോസ്റ്റ്പെയ്ഡ് തുക ഒരൊറ്റ ക്ലിക് കൊണ്ട് അടയ്ക്കാവുന്നതാണ്. ഏതെങ്കിലും ഓർഡർ ക്യാൻസൽ ആയി പോയാൽ അടച്ച തുക അക്കൗണ്ടിൽ തിരികെ ലഭിക്കുന്നതാണ്. പേടിഎം പോസ്ടോപൈഡ് ഉപയോഗിക്കുന്നതുവഴി സിനിമ ടിക്കറ്റുകൾ, മറ്റാനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കുന്നതാണ്.

ഈ സംവിധാനം ആക്ടിവട്ടെ ചെയ്യ്ത് ഉപയോഗിക്കുന്നതിനായി നിങ്ങൾ പേടിഎം ആപ്പിൽ കയറി പേടിഎം പോസ്റ്റ്പെയ്ഡ് ബാനർ അല്ലെങ്കിൽ പ്രൊഫൈൽ സെലക്‌ഷനായി തിരയുക. കണ്ടെത്തി കഴിഞ്ഞാൽ ബാനറിൽ അമർത്തി 'ആക്ടിവേറ്റ് മൈ പേടിഎം പോസ്റ്റ്പെയ്ഡ്' എന്ന ബട്ടണിൽ ക്ലിക് ചെയ്യുക. ഇത് വഴി അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

Best Mobiles in India

Read more about:
English summary
The payments via Paytm Postpaid can be accomplished with one click without any OTP or PIN. In case of call-off of an order, users can get instant refunds to their accounts. Users can also avail free movie tickets, cashback and other exclusive benefits on using Paytm Postpaid.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X