Home
News

വമ്പന്‍ ഡിസ്‌ക്കൗണ്ടുമായി സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 ഇന്ത്യയില്‍, ഒപ്പം നോ കോസ്റ്റ് ഇഎംഐയും..!

By Gizbot Bureau

ദിവസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് സാംസങ്ങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി നോട്ട് 9 അവതരിപ്പിച്ചത്. വലിയ സ്‌ക്രീനോടു കൂടി എത്തിയ ഈ ഫോണിന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു.

വമ്പന്‍ ഡിസ്‌ക്കൗണ്ടുമായി സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 ഇന്ത്യയില്‍, ഒപ

അതിനാല്‍ നിങ്ങള്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 വാങ്ങാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പേറ്റിഎം മാള്‍ പ്രീ-ഓര്‍ഡറില്‍ ചില ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഡിസ്‌ക്കൗണ്ട് എങ്ങനെ നേടാം?

ഡിസ്‌ക്കൗണ്ട് എങ്ങനെ നേടാം?

പേറ്റിഎം മാളുമായി സഹകരിച്ച് 6000 രൂപയുടെ വിലക്കിഴിവ് സാംസങ്ങ് നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ പേറ്റിഎം വാലറ്റിലാണ്

6000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നത്. വെബ്‌സൈറ്റ് പ്രകാരം ഷിപ്പ്‌മെന്റ് ചെയ്ത് 12 ദിവസത്തിനു ശേഷം ക്യാഷ്ബാക്ക് ക്രഡിറ്റ് ചെയ്യുന്നതാണ്. കൂടാതെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം പുതിയ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 വാങ്ങുന്നവര്‍ക്ക് 6000 രൂപ ലാഭിക്കാം.

മറ്റു ഓഫര്‍

മറ്റു ഓഫര്‍

കൂടാതെ പേറ്റിഎം മാളില്‍ നിന്നും ഗ്യാലക്‌സി നോട്ട് ബുക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സാംസങ്ങ് ഗിയര്‍ സ്‌പോര്‍ട്ട് സ്മാര്‍ട്ട്‌വാച്ചിന് 18,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. അതായത് ഗ്യാലക്‌സി നോട്ട് 9 നിങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്താല്‍ 22,990 രൂപയുടെ ഗിയര്‍ സ്‌പോട്ട് വാച്ച് 4999 രൂപയ്ക്കു വാങ്ങാന്‍ സാധിക്കും. ഓഗസ്റ്റ് 10 മുതല്‍ 21 വരെയാണ് ഈ ഓഫറുകള്‍.

 

ഗ്യാലക്‌സി നോട്ട് 9ന്റെ വിലകള്‍

ഗ്യാലക്‌സി നോട്ട് 9ന്റെ വിലകള്‍

രണ്ടു പതിപ്പുകളിലാണ് ഗ്യാലക്‌സി നോട്ട് 9ന് എത്തിയത്. ഇതില്‍ 6ജിബി റാം 128ജിബി സ്റ്റോറേജിന്റെ വില 67,900 രൂപയും 158ജിബി സ്റ്റോറേജ് 8ജിബി റാമിന് 84,900 രൂപയുമാണ്.

സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട് 9ന്റെ സവിശേഷതകള്‍

സാംസങ്ങ്‌ ഗ്യാലക്‌സി നോട്ട് 9ന്റെ സവിശേഷതകള്‍

1440x2960 പിക്‌സല്‍ റെസൊല്യൂഷനുളള 6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. കൂടാതെ ടച്ച് സ്‌ക്രീനും അതു പോലെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗ്ലാസും ഉണ്ട്‌. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസറിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 12എംപി ഡ്യുവല്‍ ക്യാമറ പിന്നിലും 8എംപി ക്യാമറ മുന്നിലുമാണ്‌. ഫിങ്കര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് സംവിധാനവും ഫോണിന്റെ സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Paytm's combo deal on Samsung Galaxy Note 9 offers Rs 24,000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X