Home
News

അങ്ങനെ തോറ്റുകൊടുക്കാനാവില്ലല്ലോ! ഒമ്പത് വർഷത്തിന് ശേഷം പെബിൾ ബ്രാൻഡ് തിരിച്ചുവരുന്നു

ഒരു ദശാബ്ദത്തോളമായി പ്രവർത്തനം നിർത്തിയിരുന്ന പെബിൾ (Pebble) ബ്രാൻഡ് അതിന്റെ സ്ഥാപകനായ എറിക് മിജിക്കോവ്‌സ്‌കി ( Eric Migicovsky)യുടെ നേതൃത്വത്തിൽ ഒരു അത്ഭുതകരമായ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പെബിൾ എന്നത് സ്മാർട്ട് വാച്ച് മേഖലയിൽ ഒരു പ്രമുഖ ബ്രാൻഡായിരുന്നു. അവരുടെ വാച്ചുകൾ അവതരിപ്പിച്ച സവിശേഷതകളും ഡിസൈനും കാരണം സാങ്കേതിക വിദഗ്ധർക്കിടയിൽ വളരെ ജനപ്രിയമായിരുന്നു. എന്നാലിപ്പോ പുതിയ രണ്ട് ഇ-പേപ്പർ വാച്ച് പുറത്തിറക്കിയിരിക്കുകയാണ് പെബിൾ. കോർ 2 ഡ്യുവോ (Core 2 Duo ), കോർ ടൈം 2 (Core Time 2 ) എന്നീ പേരുകളിലാണ് ഇ-പേപ്പർ വാച്ച് പുറത്തിറങ്ങുക.

എപ്പോഴും ഓൺ ആയ ഇ-പേപ്പർ ഡിസ്പ്ലേകൾ, ദീർഘകാലം നിലനിൽക്കുന്ന ബാറ്ററികൾ, ഫിസിക്കൽ ബട്ടണുകൾ, ലളിതമായ ഡിസൈനുകൾ എന്നിവയാണ് വാച്ചിന്റെ പ്രത്യേകതകൾ. കോർ 2 ഡ്യുവോക്ക് 1.26 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുണ്ട്. അതേസമയം കോർ ടൈം 2 വിന് 1.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. രണ്ട് മോഡലുകൾക്കും എഐ വോയ്‌സ് അസിസ്റ്റന്റ് പിന്തുണയും ഉണ്ട്.

അങ്ങനെ തോറ്റുകൊടുക്കാനാവില്ലല്ലോ!

രക്തസമ്മർദ നിരീക്ഷണം, ഹൃദയമിടിപ്പ് നിരീക്ഷണം, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയ്ക്കും പ്രത്യേകം ഫീച്ചറുകളുണ്ട്. കോർ 2 ഡ്യുവോനും കോർ ടൈം 2നും ജല പ്രതിരോധത്തിനായി ഐപി67 റേറ്റിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോർ 2 ഡ്യുവോ ഐക്കണിക് പെബിൾ 2 നോട് ഏതാണ്ട് സമാനമായ മോഡലാണ്. കറുപ്പും വെളുപ്പുമുള്ള ഇ-പേപ്പർ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.

ഒരു മൈക്രോഫോൺ, ഭാരം കുറഞ്ഞ പോളികാർബണേറ്റ് ഫ്രെയിം, മറ്റ് സ്മാർട്ട് വാച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പെബിൾ വാച്ചുകൾക്ക് വളരെ നീണ്ട ബാറ്ററി ലൈഫ് ആണ് നൽകുന്നത്. അതേ ബാറ്ററി ബാക്കപ്പ് തന്നെ കോർ 2 ഡ്യുവോനും കോർ ടൈം 2വിനും നൽകുന്നുണ്ട്. 30 ദിവസത്തെ മികച്ച ബാറ്ററി ലൈഫാണ് നൽകുന്നത്. ഇത് ഉപയോക്താക്കൾക്ക് നിരവധി ദിവസം വരെ ചാർജ് ചെയ്യാതെ വാച്ച് ഉപയോഗിക്കാൻ സാധ്യമാക്കും.

അങ്ങനെ തോറ്റുകൊടുക്കാനാവില്ലല്ലോ!

കൂടാതെ ചുവടുകളും ട്രാക്ക് ചെയ്യുന്നുണ്ട്, കൂടാതെ ഒരു ബാരോമീറ്ററും കോമ്പസും ഈ വാച്ചിൽ ഉൾപ്പെടുന്നുണ്ട്. വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകൾ ഈ രണ്ട് സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പെബിൾസ്മാർട്ട് വാച്ചുകൾക്ക് ആരാധകർ ഏറെയാണ്. കോർ 2 ഡ്യുവോവിൽ ബ്യൂടൂത്ത് വി5.1 കണക്റ്റിവിറ്റി ഉൾപ്പെടുന്നു.

കൂടാതെ ഇൻബിൽറ്റ് മൈക്രോഫോണിന്റെയും സ്പീക്കറിന്റെയും സഹായത്തോടെ കോളുകൾ വിളിക്കാനും അറ്റൻഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നു. ഇതിൽ ഇൻബിൽറ്റ് ഗെയിമുകളുണ്ട്, കൂടാതെ എഐ വോയ്‌സ് സഹായവും ഉൾപ്പെടുന്നു. 390x390 പിക്സൽ റെസലൂഷനും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 1.5 ഇഞ്ച് അമോലെഡ് കളർ ഡിസ്‌പ്ലേയാണ് കോർ ടൈം 2വിനുള്ളത്.

സ്മാർട്ട് വാച്ചിന്റെ ബോഡിയിൽ മെറ്റലിന്റെ കൂട്ടുണ്ട്. കൂടാതെ ഒരു ക്രൗൺ റൊട്ടേഷൻ ബട്ടണും ഇതിലുണ്ട്. ഇത് എഐ പിന്തുണയുള്ള വോയ്‌സ് അസിസ്റ്റന്റിനൊപ്പമാണ് വരുന്നത്. കൂടാതെ ബ്ലൂടൂത്ത് വി5.1 കോളിങ് വാഗ്ദാനം ചെയ്യുന്നു. കോർ ടൈം 2-ൽ ഒരു ടച്ച്‌സ്‌ക്രീൻ, ഹൃദയമിടിപ്പ് മോണിറ്റർ, മൈക്രോഫോൺ, സ്പീക്കർ എന്നിവയും ഉൾപ്പെടുന്നു.

അങ്ങനെ തോറ്റുകൊടുക്കാനാവില്ലല്ലോ!

IPX8 ജല പ്രതിരോധശേഷിയും, നിലവിലുള്ള ആയിരക്കണക്കിന് പെബിൾ ഒഎസ് ആപ്പുകളിലേക്കുള്ള ആക്‌സസും നൽകുന്നുണ്ട്.
ഇത് കറുപ്പ് വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്. ഈ രണ്ട് വാച്ചുകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. വാച്ച് ഫേസുകൾ, ആപ്പുകൾ എന്നിവ ഉപയോക്താക്കൾക്ക് സ്വന്തമായി സൃഷ്ടിക്കാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയും. കമ്പനിയുടെ സ്വന്തം സൈറ്റിൽ (https://store.repebble.com/) നിന്ന് ഇപ്പോൾ ഈ സ്മാർട്ട് വാച്ചുകൾ ബുക്ക് ചെയ്യാം. കോർ 2 ഡ്യുവോക്ക് 149 യുഎസ് ഡോളറും കോർ ടൈം 2വിന് 225 യുഎസ് ഡോളറുമാണ് വില വരുന്നത്.

More from GizBot

Best Mobiles in India

English summary
Eric Migicovsky, the founder of Pebble, has unveiled two new smartwatches, the Core 2 Duo and Core Time 2, which bring back the brand's iconic e-paper display and simple design with modern upgrades. The Core 2 Duo features a 1.26-inch e-paper display, 30-day battery life, and is priced at 149, while the Core Time 2 boasts a 64-color e-paper display, heart rate monitor, and 30-day battery life, costing225. Pre-orders for both models are now open, with shipments scheduled for July for Core 2 Duo and December for Core Time 2.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X