കൂര്‍ത്ത മുഖവുമായി സെല്‍ഫി എടുക്കുന്നവര്‍ വൈകാരിക അസ്ഥിരതയുളളവര്‍..!

Written By:

സെല്‍ഫികള്‍ ഒരാളുടെ വ്യക്തിത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. സിംഗപൂരിലെ നാന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ലോകത്തെ ആദ്യത്തെ സെല്‍ഫി മ്യൂസിയം തുറന്നു...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

നിരന്തരമായി സെല്‍ഫികളെടുക്കുന്ന 123 പേരെ സര്‍വേ ചെയ്താണ് ഈ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

സെല്‍ഫി

ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് അയാളുടെ തന്നെ വിലയിരുത്തല്‍ സെല്‍ഫിയില്‍ കൃത്യമായി പ്രതിഫലിക്കുന്നുവെന്നാണ് പഠനം പറയുന്നത്.

 

സെല്‍ഫി

കൂര്‍പ്പിച്ച ചുണ്ടുകളുമായി സെല്‍ഫി എടുക്കുന്നവര്‍ വൈകാരിക അസ്വസ്ഥതയുളളവരും ന്യൂറോട്ടിക്ക് ആയവരും ആകാന്‍ സാധ്യതയുളളതായി പഠനം ചൂണ്ടിക്കാട്ടുന്നു.

 

സെല്‍ഫി

നിങ്ങള്‍ എടുക്കുന്ന ചിത്രത്തിന്റെ സ്ഥലം മറച്ച് വയ്ക്കുകയാണെങ്കില്‍, സ്വകാര്യതയെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാണ്.

 

സെല്‍ഫി

ക്യാമറ താഴെ വച്ച് ചിത്രം എടുക്കുകയാണെങ്കില്‍, നിങ്ങള്‍ മറ്റുളളവരുമായി പൊരുത്തപ്പെടുന്ന ആളും മറ്റുളളവരുമായി ഇടപഴകുന്നതില്‍ സാമര്‍ത്ഥ്യം ഉളള ആളും ആണ്.

 

സെല്‍ഫി

നിങ്ങള്‍ പുഞ്ചിരിച്ചുകൊണ്ടോ, പൊട്ടി ചിരിച്ചുകൊണ്ടോ സെല്‍ഫികളില്‍ പ്രത്യക്ഷപ്പെടുന്ന ആളാണെങ്കില്‍ പുതിയ അനുഭവങ്ങളെ സ്വാഗതം ചെയ്യുന്ന ആളും ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളും ആണെന്ന് പഠനം പറയുന്നു.

 

സെല്‍ഫി

നിങ്ങള്‍ ക്യാമറയില്‍ നേരിട്ട് നോക്കുന്ന ആളാണെങ്കില്‍, നിങ്ങള്‍ ആത്മവിശ്വാസം അധികമുളള ആളാണെന്നും പഠനം സൂചിപ്പിക്കുന്നു.

 

സെല്‍ഫി

വ്യക്തിത്വത്തെക്കുറിച്ച് പഠിക്കുന്നതിനായി സെല്‍ഫി എടുക്കുന്നതിന്റെ 13 ഘടകങ്ങളാണ് ഗവേഷകര്‍ കണക്കിലെടുത്തത്.

 

സെല്‍ഫി

പ്രശസ്ത ചൈനിസ് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ സിനാ വീബൊയിലെ നിരന്തരം സെല്‍ഫി എടുക്കുന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

 

സെല്‍ഫി

ജേര്‍ണല്‍ കമ്പ്യൂട്ടേഴ്‌സിലെ ഹ്യൂമണ്‍ ബിഹേവിയറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Peek into your personality via selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot