വ്യക്തികളെ വിലയിരുത്താനുളള ആപിനെതിരെ വന്‍ പ്രതിഷേധങ്ങള്‍..!

Written By:

വ്യക്തികളെ വിലയിരുത്തി മാര്‍ക്ക് ഇടാന്‍ സാധിക്കുന്ന ആപ് ഇറങ്ങാനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. എന്നാല്‍ ആപ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ വന്‍ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

3ജിബി റാമ്മും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉളള ഫോണിന് 8,999 രൂപ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പീപിള്‍ ആപ്

വ്യക്തിഹത്യകളും സൈബര്‍ ബുളളിയിങും വര്‍ധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

 

പീപിള്‍ ആപ്

സോഷ്യല്‍ മീഡിയയില്‍ നിലവില്‍ വ്യക്തി തേജോവധങ്ങള്‍ ഇപ്പോള്‍ തന്നെ പരിധിക്ക് കൂടുതലാണ്. പുതിയ ആപിന്റെ അവതരണത്തോടെ ഇത്തരം പ്രവണതകള്‍ ക്രമാതീതമായി കൂടുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

 

പീപിള്‍ ആപ്

ഈ വ്യത്യസ്തമായ ആപിന് പീപിള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

 

പീപിള്‍ ആപ്

ആളുകള്‍ക്കുളള ആക്രോശം (Yelp for people) എന്ന ടാഗ് ലൈനിലാണ് പുതിയ ആപ് അവതരിപ്പിക്കാന്‍ ഇരുന്നത്.

 

പീപിള്‍ ആപ്

ഈ ആപിനെതിരെ സ്‌നോപ്‌സ്.കോം എന്ന വെബ്‌സൈറ്റ് ആരംഭിച്ച പ്രചരണത്തിന് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്.

 

പീപിള്‍ ആപ്

വാട്ട്‌സ്ആപ് പോലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ആപ് നവംബറില്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്.

 

പീപിള്‍ ആപ്

ആപിന്റെ വെബ്‌സൈറ്റിലൂടെയും ട്വിറ്ററിലൂടെയും ആപിന്റെ പുറത്തിറക്കല്‍ പ്രഖ്യാപിച്ചത് ജൂലിയാ കോര്‍ഡ്രേ എന്ന വനിതയാണ്. എന്നാല്‍ ആപിനെതിരെയുളള പ്രചരണം ചൂട് പിടിച്ചപ്പോള്‍ ജൂലിയാ വെബ്‌സൈറ്റും ട്വിറ്റര്‍ അക്കൗണ്ടും നിര്‍ത്തുകയായിരുന്നു.

 

പീപിള്‍ ആപ്

ഒരു വ്യക്തിക്ക് തന്റെ കയ്യിലുളള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഏതൊരു വ്യക്തിയുടെയും പബ്ലിക്ക് പ്രൊഫൈല്‍ നിര്‍മിച്ച് വോട്ടിനിടാം എന്നതാണ് ആപിലെ വിമര്‍ശനം നേരിടുന്ന സവിശേഷത.

 

പീപിള്‍ ആപ്

സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ആപ് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

പീപിള്‍ ആപ്

ആപില്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് പേടിയില്ലെന്നും ഉപയോക്താക്കളും പേടിക്കേണ്ടതില്ലെന്നുമാണ് ജൂലിയാ പറയുന്നത്. എന്നാല്‍ ആപിലെ വിവാദപരമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് ആലോചനയിലാണെന്നും ജൂലിയാ കൂട്ടിച്ചേര്‍ത്തു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Peeple rating app removes controversial features to appease critics.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot