Home
News

പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക; 17 പേജിന്റെ റിപ്പോര്‍ട്ട് പെന്റഗണ്‍ പുറത്തിറക്കി

അമേരിക്ക തങ്ങളുടെ പ്രതിരോധ സംവിധാനം കൃതൃമബുദ്ധിയുടെ സഹായത്താല്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ്. യുദ്ധമുഖത്ത് കൃതൃമബുദ്ധിയുടെ കൂടുതല്‍ സങ്കേതങ്ങളുപയോഗിച്ച് പ്രതിരോധിക്കാനാണ് യു.എസ് മിലിറ്ററി തയ്യാറെടുക്കുന്നത്.

പ്രതിരോധ സംവിധാനത്തില്‍

പ്രതിരോധ സംവിധാനത്തില്‍

പ്രതിരോധ സംവിധാനത്തില്‍ കൃതൃമബുദ്ധിയെ എപ്രകാരം പ്രയോജനപ്പെടുത്താമെന്നും റഷ്യ, ചൈനയടക്കമുള്ള രാജ്യങ്ങളെപ്പോലെ പ്രതിരോധ സംവിധാനത്തില്‍ കൃതൃമബുദ്ധിയെ കൂടുതല്‍ ഉപയോഗിക്കണമെന്നും പെന്റഗണിന്റെ 19 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഇവയുടെ ഉപയോഗം

ഇവയുടെ ഉപയോഗം

'' പ്രതിരോധ അഭിവൃദ്ധിക്കും സുരക്ഷയ്ക്കുമായുള്ള കൃതൃമബുദ്ധിയുടെ ഉപയോഗം'' എന്ന തലക്കെട്ടിലാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൃതൃമബുദ്ധിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് പെന്റഗണ്‍ പുറത്തിറക്കുന്ന ആദ്യ റിപ്പോര്‍ട്ടു കൂടിയാണിത്. അമാനുഷികമായ പലതും ചെയ്യാന്‍ കൃതൃമബുദ്ധിക്കാകും. ദുരന്തമുഖത്തു മറ്റും ഇവയുടെ ഉപയോഗം പ്രതിരോധ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സൈനികരുടെ സുരക്ഷ, പ്രതിരോധ സംവിധാനം, പരിശീലനം, ആരോഗ്യം, തുടങ്ങി നിരവധി മേഖലകളില്‍ ഇവയെ പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രതിരോധ സംവിധാനത്തിന്റെ വളര്‍ച്ച അത്യാവശ്യമാണ്. കൃതൃമബുദ്ധി ഉപയോഗിച്ച് പ്രതിരോധത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാന്‍

സാങ്കേതിക പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാന്‍

വിമാനം, കപ്പല്‍ തുടങ്ങിയ പ്രതിരോധ സംവിധാനങ്ങളിലും കൃതൃമബുദ്ധി പ്രയോജനപ്പെടുത്താനാകും. ഇവിടുങ്ങളിലുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാന്‍ ഇതു സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. യു.എസ് പ്രതിരോധ സംവിധാനത്തെ എത്രമേല്‍ ശക്തിപ്പെടുത്താമെന്ന അലോചനയാണ് പുതിയ റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍

റഷ്യ, ചൈനയടക്കമുള്ള രാജ്യങ്ങള്‍ പ്രതിരോധ രംഗത്ത് കൃതബുദ്ധിയുടെ പ്രയോജനം അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അമേരിക്കയ്ക്ക് കൂടുതല്‍ ചിന്തിക്കേണ്ടിവന്നു എന്നതാണ് സത്യം. കൃതൃമബുദ്ധിയുടെ ഉപയോഗം പോലെത്തന്നെ അവ ദുരുപയോഗം ചെയ്യപ്പെടുമോയെന്ന് ഭയമുണ്ടായിരുന്നു അമേരിക്കയ്ക്ക്.

കൂടുതല്‍ നവീകരണങ്ങള്‍

കൂടുതല്‍ നവീകരണങ്ങള്‍

അമേരിക്കന്‍ പ്രതിരോധ സംവിധാനത്തിന്റെ സാങ്കേതിക രംഗത്ത് കൂടുതല്‍ മാറ്റം കൊണ്ടുവരണമെന്ന റിപ്പോര്‍ട്ട് ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയാണിപ്പോള്‍. വ്യോമയാന കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ നവീകരണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ വിദേശ ശക്തികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയാനാകൂവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.

വിദേശ ശക്തികളുടെ ആക്രമണങ്ങള്‍ തടയാന്‍

വിദേശ ശക്തികളുടെ ആക്രമണങ്ങള്‍ തടയാന്‍

വിദേശ ശക്തികളുടെ ആക്രമണങ്ങള്‍ തടയാന്‍ കൂടുതല്‍ ആയുധ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബഹിരാകാശം വഴിയുള്ള പ്രതിരോധ നീക്കങ്ങളിലാണ് അമേരിക്കയുടെ കൂടുതല്‍ ശ്രദ്ധ. മിസൈന്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാനായി ഓര്‍ബിറ്റല്‍ സംവിധാനം വികസിപ്പിക്കാനും തീരുമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

More from GizBot

Best Mobiles in India

English summary
Pentagon unveils 17-page strategy on artificial intelligence and says machines will 'impact every corner' of the military as it ramps up efforts in AI-arms race with Russia and China
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X