ഓ.റ്റി.പി ബാങ്കിങ് തട്ടിപ്പ്; നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.... സൂക്ഷിക്കൂ...

|

ബാങ്കിങ്ങ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എസ്.എം.എസ് അധിഷ്ഠിതമായ ഓ.റ്റി.പി സംവിധാനം പൂര്‍ണമായും സുരക്ഷിതമാണെന്ന് കരുതിയെങ്കല്‍ നിങ്ങള്‍ക്ക് തെറ്റി. ഓ.റ്റി.പി ഹാക്കിംഗ് നടത്തുക അത്ര എളുപ്പമല്ലെങ്കിലും അത്രയ്ക്ക് സുരക്ഷിതമല്ലെന്നു തന്നെ പറയാം.

 
ഓ.റ്റി.പി ബാങ്കിങ് തട്ടിപ്പ്; നിരവധി പേര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍...

പുതിയ രീതിയിലുള്ള ഓ.റ്റി.പി തട്ടിപ്പ് വ്യാപകമാവുകയാണിപ്പോള്‍. ബാംഗ്ലൂരുള്ള ജനത ഇന്ന് ഓ.റ്റി.പി തട്ടിപ്പില്‍ ഭീതിയിലാണ്. ഇവരെ കണ്ടുപിടിക്കാന്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് തട്ടിപ്പു സംഘത്തിന്റെ പ്രവര്‍ത്തനം. ലക്ഷങ്ങളാണ് ബാംഗ്ലൂരുള്ളവര്‍ക്ക് ഇതിനോടകം നഷ്ടപ്പെട്ടത്.

ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഓ.റ്റി.പി തട്ടിപ്പു സംഘത്തെ ബാംഗ്ലൂര്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ പ്രവര്‍ത്തനശൈലിയും ബംഗളൂരു സൈബര്‍ ക്രൈം പോലീസ് കണ്ടുപിടിച്ചുകഴിഞ്ഞു. ഓ.റ്റി.പി തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ വായിക്കാം...

ഓ.റ്റി.പിയുടെ ആവശ്യം

ഓ.റ്റി.പിയുടെ ആവശ്യം

ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുന്നവര്‍ക്കറിയാം ഓ.റ്റി.പി ഉപയോഗിച്ചാണ് എല്ലാ ട്രാന്‍സാക്ഷനും നടത്തുന്നത്. സുരക്ഷിതായ ഉപയോഗക്രത്തിനാണിത്. ഓ.റ്റി.പിയെ കൃത്യമായി ഹാക്കിംഗ് നടത്തിയാണ് പുതിയ തട്ടിപ്പ്.

തട്ടിപ്പ് ഫോണ്‍ കോളുകള്‍ സൂക്ഷിക്കുക

തട്ടിപ്പ് ഫോണ്‍ കോളുകള്‍ സൂക്ഷിക്കുക

തട്ടിപ്പ് ഫോണ്‍ കോളുകള്‍ വഴി നിങ്ങളുടെ ഫോണിലേക്ക് മാല്‍വെയറുകളെ കടത്തിവിട്ടാണ് ഓ.റ്റി.പി തട്ടിപ്പ് നടത്തുന്നത്. വിദഗ്ദരായ സംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കില്‍ നിന്നാണെന്നും പറഞ്ഞാണ് പലപ്പോഴും ഫോണ്‍ കോള്‍ വരുന്നത്. തട്ടിപ്പാണെന്നു തോന്നിയാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യുക.

ബാങ്ക് ഉദ്യോഗസ്ഥരാണോ ?

ബാങ്ക് ഉദ്യോഗസ്ഥരാണോ ?

ബാങ്ക് ഉദ്യോഗസ്ഥരാണെന്നും നിങ്ങളുടെ കുറച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാണ് ഈ കോളെന്നുമൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും. ഈ ചതിക്കുഴിയില്‍ വീഴരുത്. ഒരു ബാങ്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ആവശ്യപ്പെടില്ല എന്ന കാര്യം മനസിലാക്കുക.

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്
 

ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്

ചിലപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിക്കുന്ന ഇത്തരക്കാര്‍ നിങ്ങളുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിന്റെ റിന്യൂവല്‍ ആവശ്യപ്പെട്ടേക്കാം. ഇതും തട്ടിപ്പിന്റെ മറ്റൊരു വശമാണ്. ഇത്തരം കോള്‍ വന്നാല്‍ ബാങ്കുമായി ബന്ധപ്പെടുക.

നമ്പര്‍ നല്‍കരുത്

നമ്പര്‍ നല്‍കരുത്

തട്ടിപ്പു സംഘം വിളിച്ചിട്ട് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പരും സി.വി.വിയും എക്‌സ്പയറി ഡേറ്റുമൊക്കെ ആവശ്യപ്പെടും. പുതിയ കാര്‍ഡ് നല്‍കാനാണിത് എന്നാവും തട്ടിപ്പു കോളില്‍ പറയുക. യാതൊരു കാരണവശാലും വിവരങ്ങള്‍ നല്‍കരുത്.

തെറ്റിദ്ധരിപ്പിക്കും

തെറ്റിദ്ധരിപ്പിക്കും

പുതിയ കാര്‍ഡ് ലഭിക്കുന്നതോടെ നിരവധി ഓഫറുകള്‍ ലഭിക്കുമെന്നെല്ലാം തട്ടിപ്പു സംഘം ഫോണ്‍ കോളിലൂടെ നിങ്ങളെ അറിയിക്കും. ഇതില്‍ വഞ്ചിതരാകരുത്. സംശയം തോന്നിയാല്‍ ഔദ്യോഗികമായി ബാങ്കുമായി ബന്ധപ്പെടുന്നതാണ് നല്ലത്.

എസ്.എം.എസ് നെ സൂക്ഷിക്കുക

എസ്.എം.എസ് നെ സൂക്ഷിക്കുക

നിങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം തട്ടിപ്പുകാര്‍ അടുത്തു ചെയ്യുന്നത് എസ്.എം.എസ് അയക്കലാണ്. നിങ്ങളുടെ ഫോണില്‍ കാര്‍ഡ് അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ബാങ്ക് എസ്.എം.എസ് അയച്ചിട്ടുണ്ടെന്നും ഇതു പറഞ്ഞു കൊടുക്കാനും സംഘം ആവശ്യപ്പെടും. ദയവായി ഇത് ചെയ്യരുത്.

 തട്ടിപ്പ് ലിങ്ക്

തട്ടിപ്പ് ലിങ്ക്

തട്ടിപ്പുകാര്‍ പറയുന്ന എസ്.എം.എസ് വരുന്നത് നമ്മെ കുടുക്കാനുള്ള വ്യാജ ലിങ്കുമായിട്ടായിരിക്കും. ഇതറിയാതെ ആ ലിങ്കില്‍ കയറി കണ്‍ഫര്‍മേഷന്‍ കൊടുക്കുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യും.

മാല്‍വെയര്‍ ലിങ്ക്

മാല്‍വെയര്‍ ലിങ്ക്

ഇപ്പറഞ്ഞ തട്ടിപ്പ് ലിങ്കിന്റെ പ്രവര്‍ത്തനം ഇപ്രകാരമാണ്. ആദ്യം നിങ്ങളുടെ ഫോണിലേക്കെത്തുന്ന ലിങ്കില്‍ കയറി അപ്‌ഡേറ്റ് നല്‍കുന്നപക്ഷം ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ഫോണില്‍ ലഭ്യമാകുന്ന എല്ലാ എസ്.എം.എസുകളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. തട്ടിപ്പിന്റെ ആരംഭം ഇവിടെ തുടങ്ങുന്നു.

എസ്.എം.എസ് ഫോര്‍വേഡ് ചെയ്യരുത്

എസ്.എം.എസ് ഫോര്‍വേഡ് ചെയ്യരുത്

ഒരു കാരണവശാലും നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന ഔദ്യോഗിക എസ്.എം.എസുകള്‍ മറ്റാരുമായി പങ്കുവെയ്ക്കാതിരിക്കുക. തട്ടിപ്പുകാര്‍ പല വഴിയും ഇതിനായി ശ്രമിക്കും. ഈ ചതിക്കുഴിയില്‍ വീഴരുത്.

വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍....

വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍....

തട്ടിപ്പുകാര്‍ സി.വി.വി, എക്‌സ്‌പൈറി ഡേറ്റ്, കാര്‍ഡ് നമ്പര്‍ അടക്കമുള്ള നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അടുത്തു ചെയ്യുന്നത് പണം തട്ടുകയെന്ന രീതിയിലേക്കാണ്. അണ്‍ ഓതറൈസ്ഡ് ട്രാന്‍സാക്ഷന്‍സാകും പിന്നെ നടക്കുക.

 മാല്‍വെയറിലൂടെ ഒ.റ്റി.പി

മാല്‍വെയറിലൂടെ ഒ.റ്റി.പി

ലിങ്കിലൂടെ നിങ്ങളുടെ ഫോണിലേക്കെത്തിയ മാല്‍വെയറുകള്‍ ഉടനടി ഓ.റ്റി.പി ചോര്‍ത്തി നല്‍കുകയും ഇതിലൂടെ തട്ടിപ്പുകാര്‍ ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്യുന്നു.

ഓ.റ്റി.പി ലഭിച്ചാല്‍

ഓ.റ്റി.പി ലഭിച്ചാല്‍

സമയം ഒട്ടും പാഴാക്കില്ല തട്ടിപ്പുകാര്‍. ടെക്ക്‌നോളജിയില്‍ കേമന്മാരായ ഇവര്‍ ഓ.റ്റി.പി ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം പണം പിന്‍വലിച്ചിരിക്കും. ഔദ്യോഗിക ഓ.റ്റി.പി ആയതുകൊണ്ടുതന്നെ ബാങ്കുകാര്‍ക്ക് ആ സമയത്ത് ഒരു ഇടപെടലും നടത്താനാകില്ല.

പണം നഷ്ടമായത് നിരവധിപേര്‍ക്ക്

പണം നഷ്ടമായത് നിരവധിപേര്‍ക്ക്

ഈ സംവിധാനം ഉപയോഗിച്ച് ഓ.റ്റി.പി ഹാക്കര്‍മാര്‍ രാജ്യത്താകമാനം നിരവധിപേരില്‍ നിന്നും തട്ടിയെടുത്തത് കോടികളാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം ഇതിന് ഇരയായവര്‍ നിരവധിയാണ്. തട്ടിപ്പുകാരെ സൂക്ഷിക്കുക. ലഭിക്കുന്ന ഓരോ ഫോണ്‍കോളും സൂക്ഷ്മമായി പരിശോധിക്കുക.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

Best Mobiles in India

Read more about:
English summary
People are losing lakhs to this dangerous OTP online banking scam

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X