ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

Written By:

കൊളംബിയയില്‍ ഇന്റര്‍നെറ്റ് കഫെയില്‍ മോഷണം നടത്താന്‍ കയറിയ കളളന്മാരില്‍ ഒരുവന്‍ തന്റെ ഫേസ്ബുക്ക് പേജ് തുറന്നത് ലോഗ് ഔട്ട് ചെയ്യാന്‍ മറന്നതിനാല്‍ പോലീസ് പിടിയിലായി. ഇത്തരത്തിലുളള നിരവധി രസകരമായ സംഭവങ്ങളാണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള ഫോണുകള്‍ ഇതാ...!

ഫേസ്ബുക്ക് കാരണം പിടിയിലായ വിരുതന്മാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ഫ്‌ളോറിഡയില്‍ 19-കാരിയായ അമ്മ തന്റെ കുഞ്ഞിന് ബോങ് വലിക്കാന്‍ കൊടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നിയമ നടപടികള്‍ക്ക് വിധേയയായി.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ഫേസ്ബുക്കില്‍ മറ്റൊരു സ്ത്രീയെ പോക്ക് ചെയ്തതിനെ തുടര്‍ന്ന് ഹെന്‍ഡര്‍സന്‍വിലേയിലെ ഷാനന്‍ ഡി ജാക്ക്‌സണിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

കൊളറാഡൊയില്‍ ജെനിസസ് സിമ്‌സ് എന്ന 9 വയസ്സുകാരി കുട്ടിയ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവും, പെണ്‍ സുഹൃത്തും നടത്തിയ ഫേസ്ബുക്ക് മെസേജിങ് വഴി പോലീസ് ഇവരാണ് കുറ്റക്കാരെന്ന് കണ്ടെത്തി.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ലെബനീസ് പ്രസിഡന്റ് മൈക്കല്‍ സ്‌ലീമാനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പേജ് സൃഷ്ടിച്ച അഹമദ് ഷുമാന്‍, നെയിം ഹന്നാ, അന്റോണി റമിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

അന്തോണി സ്റ്റാന്‍കല്‍ എന്ന 19-കാരന്‍ ഫേസ്ബുക്കില്‍ ഒരു പെണ്‍കുട്ടിയായി പ്രത്യക്ഷപ്പെട്ട് കൂടെ പഠിക്കുന്ന 30 ആണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ വാങ്ങി അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റ് ചെയപ്പെട്ടു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ബഹാമിയന്‍ അധികൃതര്‍ ഉടുമ്പിനെ കൊന്ന് ഭക്ഷിക്കുന്ന ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അമേരിക്കന്‍ ദബതികളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

മകന്റെ ഫേസ്ബുക്ക് പോസ്റ്റ് തട്ടിയെടുത്ത് പോസ്റ്റുകള്‍ ഇട്ട അര്‍ക്കാന്‍സസിലെ ഡെനിസ് ന്യുവിനെ കോടതി ശക്തമായ ശാസനയ്ക്ക് വിധേയമാക്കി.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

മൊറോക്കന്‍ രാജാവിന്റെ ഇളയ സഹോദരന്‍ എന്ന നിലയില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച ഫൗദ് മൗര്‍ടാഡയെ കോടതി 3 കൊല്ലത്തേക്ക് ശിക്ഷിച്ചു.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

ജയിലില്‍ നിന്ന് രക്ഷപ്പെട്ട് ഫേസ്ബുക്കില്‍ പോലീസിനെ അധിക്ഷേപിച്ച് പോസ്റ്റുകളിട്ട ക്രയ്ഗ് ലിഞ്ചിനെ അവസാനം പോലീസ് പിടികൂടി.

ഫേസ്ബുക്കിലൂടെ പോലീസിന്റെ പിടിയിലായ വിരുതന്മാര്‍....!

രണ്ട് വിദ്യാര്‍ത്ഥിനികള്‍ സ്ത്രീകള്‍ക്കായുളള വസ്ത്ര കടയില്‍ നിന്ന് മോഷണം നടത്തുന്നതായി മനസ്സിലാക്കിയ ഉടമസ്ഥ, അവര്‍ മോഷ്ടിച്ച വസ്ത്രങ്ങള്‍ അണിഞ്ഞ് ഫേസ്ബുക്കില്‍ നിന്ന ഫോട്ടോകള്‍ പോലീസിന് കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
People Arrested Over Facebook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot