സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

Written By:

സെല്‍ഫി ഭ്രമം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥകളും ഉണ്ട്. സ്വന്തം മുഖം സാഹസികമായ സാഹചര്യങ്ങളില്‍ പകര്‍ത്താനുളള വ്യഗ്രതയാണ് മിക്കവാറും അപകടങ്ങളിലേക്ക് നീണ്ടു പോകുന്നത്.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

ഇത്തരത്തില്‍ സെല്‍ഫി ആവേശം അതിര് കടന്നപ്പോള്‍ നഷ്ടപ്പെട്ട 10 ജീവനുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

ന്യുയോര്‍ക്കില്‍ ബൈക്കോടിച്ച് സെല്‍ഫി എടുക്കുന്നതിനിടെ ജാഡിയല്‍ എന്ന റാപ്പ് സംഗീതകാരന്‍ അപകടത്തില്‍ പെട്ട് മെയ് 10, 2014-ന് മരണത്തിന് കീഴടങ്ങി.

 

സെല്‍ഫി

പോര്‍ച്ചുഗല്ലിലെ കബൊ ഡ റൊക്കാ മലനിരകളില്‍ നിന്ന് കുടുംബത്തോടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ താഴെ വീണ് പോളിഷ് ദമ്പതിമാര്‍ 2014 ആഗസ്റ്റില്‍ മരണപ്പെട്ടു.

 

സെല്‍ഫി

18-കാരിയായ ചെസ്‌കാ അഗസ് ഫിലിപൈന്‍സിലെ ബരാന്‍ഗെ മസിക്കില്‍ കടല്‍ തീരത്ത് കൂട്ടുകാരോടത്ത് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.

 

സെല്‍ഫി

ജനുവരി 3, 2015-ന് ഒസ്‌കാര്‍ റിയിസ് വീട്ടിലെ അമ്മയുടെ വിശ്രമ മുറിയില്‍ നിന്ന് അപകടകരമായ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല നിലത്തടിച്ച് മരണപ്പെടുകയായിരുന്നു.

 

സെല്‍ഫി

സൗത്ത് ആഫ്രിക്കയിലെ ജൊഹന്നസ്ബര്‍ഗിലെ രണ്ടാമത്തെ ഉയരം കൂടിയ സ്ഥലമായ നോര്‍ത്ത്ക്ലിഫ് ഹില്ലില്‍ നിന്ന് 21-കാരിയായ ഹൊളൊവേ കാമുകനോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണ് മരിക്കുകയായിരുന്നു.

 

സെല്‍ഫി

17 വയസ്സുളള സിനിയ ഇഗ്നാറ്റിവ 30 അടി ഉയരമുളള റെയില്‍വെ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴേക്ക് വീണപ്പോള്‍ പിടിച്ച 1,500 വോള്‍ട്ടുളള ഇലക്ട്രിക്ക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗിലാണ് സംഭവം.

 

സെല്‍ഫി

ജൂണ്‍ 2014-ല്‍ കല്ല്യാണത്തിന് മുന്‍പുളള പാര്‍ട്ടി നടത്താന്‍ പോകുന്നതിനിടെ 26-കാരിയ വധു കോളിറ്റ് മൊറിനൊ സെല്‍ഫികളെടുകത്ത് കാറില്‍ പോകുന്നതിനിടെ അപകടത്തില്‍ മരിച്ചു.

 

സെല്‍ഫി

2014-ല്‍ മെക്‌സിക്കോയില്‍ തോക്ക് ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 21-കാരനായ ഒസ്‌കാര്‍ ഒട്ടരൊ എഗ്വിലര്‍ മരണപ്പെട്ടു.

 

സെല്‍ഫി

തെക്കന്‍ സ്‌പെയിനിലെ പ്രശസ്തമായ പ്യുണ്ടെ ഡി ട്രയാന പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പോളണ്ടില്‍ നിന്നുളള സില്‍വിയാ രാജ്‌ചെല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

 

സെല്‍ഫി

മെയ് 2015-ല്‍ റൊമാനിയയില്‍ 18 വയസ്സുളള അന്നാ ഉര്‍സു ട്രയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ തലയ്ക്ക് മുകളിലൂടെ പോകുന്ന വൈദ്യുത കമ്പികളുടെ ഇലക്ട്രിക്കല്‍ ഫീല്‍ഡില്‍ അകപ്പെട്ട് ഷോക്കേറ്റ് മരിക്കുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
People Who Died While Taking Selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot