സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ കൊടുത്ത 'എട്ടിന്റെപണി'

Posted By:

മയക്കുമരുന്ന് വില്‍പനയ്ക്കുണ്ടെന്നു ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തതിന്റെ പേരില്‍ യുവാവിന്റെ ജോലി നഷ്ടപ്പെട്ട സംഭവം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇത് ലോകത്തെ ആദ്യ സംഭവമല്ല.

ട്വിറ്ററിലെ കന്നുകാലി ക്ലാസ് പ്രയോഗത്തിന്റെ പേരില്‍ ശശി തരൂരിന് കേന്ദ്രമന്ത്രി സ്ഥാനം വരെ നഷ്ടമായത് ആരും മറന്നിരിക്കാന്‍ ഇടയില്ല.

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

ഇത്തരത്തില്‍ ഫേസ് ബുക്കിലും ട്വിറ്ററിലും പ്രസിദ്ധീകരിക്കുന്ന നിര്‍ദോഷകരമായതും അല്ലാത്തതുമായ ചില പോസ്റ്റുകളുടെ പേരില്‍ 'എട്ടിന്റെ പണികിട്ടിയ' നിരവധി പേര്‍ ഉണ്ട്. രാഷ്ട്രീയക്കാരും ഭരണാധികാരികളും മുതല്‍ സാധാരണക്കാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലുള്ള ഏതാനും പേരെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Ashley Payne

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂള്‍ ടീച്ചറായിരുന്നു ആഷ്‌ലി. അവധി ആഘോഷത്തിനിടെ മദ്യപിക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ഇവരുടെ ജോലി നഷ്ടമായത്.

 

Christopher Lee

യു.എസിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ക്രിസ്റ്റഫര്‍ ലീ, ഒരു സ്ത്രീക്ക് അയച്ച അശ് ളീല ഇ-മെയിലും ഫോട്ടോയും ഗേക്കര്‍ എന്ന ബ്‌ളോഗില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജനപ്രതിനിധി സ്ഥാനം രാജിവച്ചു.

 

Connor Riley

22 കാരിയായ കോണ്ണര്‍ റിലെയ്ക്ക് ജോലി ലഭിച്ചതും നഷ്ടപ്പെട്ടതും ഒരുമിച്ചായിരുന്നു. കാരണം ഒരു ട്വിറ്റര്‍ പോസ്റ്റ്. തനിക്ക് സിസ്‌കോയില്‍ ജോലി ലഭിച്ചുവെന്നും തീരെ ഇഷ്ടപ്പെടാത്ത ജോലിയാണെങ്കിലും വന്‍ തുകയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നുമാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. സിസ്‌കോ അധികൃതര്‍ ഇതു കണ്ടതോടെ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേ പിരിച്ചുവിട്ടു.

 

Tim

കാലിഫോര്‍ണിയ പിസ കിച്ചണിലെ സപ്ലെയറായിരുന്ന ടിമ്മിന്, സ്ഥാപനത്തിലെ ജീവനക്കാരുടെ യൂണിഫോം കറുപ്പുനിറമാക്കിയതില്‍ പ്രതിഷേധിച്ച് ട്വിറ്ററില്‍ നടത്തിയ പരമാര്‍ശമാണ് വിനയായത്.

 

Gilbert Gottfried

തമാശ പറയുമ്പോഴും ഔചിത്യം വേണമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് അമേരിക്കന്‍ ഹാസ്യനടനായ ഗില്‍ബര്‍ട്ട് ഗോട്ട്ഫ്രീഡിന്റെ അനുഭവം. ജപ്പാനില്‍ സുനാമിയുണ്ടായപ്പോള്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകളാണിത്. പോസ്റ്റ് വിവാദമായതോടെ അഫ്‌ലാക് എന്ന കമ്പനിയുടെ വക്താവ് സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി.

 

Domino's Pizza

ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഡോമിനോസ് പിസയിലെ ഏതാനും ജീവനക്കാര്‍ക്ക് പണിപോയി. എങ്കിലും അവര്‍ ചെയ്തത് നല്ലകാര്യമെന്ന് എല്ലാവരും അംഗീകരിച്ചു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ കൊടുത്ത 'എട്ടിന്റെപണി'

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot