Home
News

അ‌ളവെടുത്ത് തയ്ച്ചപോലെ കിറുകൃത്യം; പ്രതിമാസ പ്ലാൻ തേടുന്നവർ ഉറപ്പായും ഈ BSNL പ്ലാൻ അ‌റിയണം

സ്വകാര്യ ടെലിക്കോം കമ്പനികളുടെ താരിഫ് വർധന നടപ്പിലായതിന് പിന്നാലെ നിരവധി പേർ ബിഎസ്എൻഎൽ (BSNL) പ്ലാനുകളെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളെല്ലാം നിരക്ക് കൂട്ടിയപ്പോൾ ബിഎസ്എൻഎൽ മാത്രമാണ് ഇതുവരെ നിരക്ക് കൂട്ടാത്തത്. ഇനി അ‌ഥവാ നിരക്ക് കൂട്ടിയാലും മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ ലാഭമുള്ള പ്ലാനുകൾ നൽകുക ബിഎസ്എൻഎൽ തന്നെയായിരിക്കും എന്ന് നിസംശയം പറയാൻ സാധിക്കും. കാരണം നിരക്ക് വർധനയ്ക്ക് മുൻപും കുറഞ്ഞ തുകയിൽ കൂടുതൽ മൂല്യമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഈ പൊതുമേഖലാ സ്ഥാപനം തന്നെയായിരുന്നു മുന്നിൽ.

സാധാരണക്കാരെ പിഴിയും വിധത്തിൽ സ്വകാര്യ കമ്പനികളുടെ റീച്ചാർജ് നിരക്കുകൾ 22 ശതമാനം വരെ വർധിച്ചു. ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്ന മൊ​ബൈൽ ടെലിക്കോം ഉപയോക്താക്കളെയാണ്. മാത്രമല്ല, സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്രതിമാസ പ്ലാനുകൾ പലതും പൂർണ്ണ പ്രതിമാസ പ്ലാനുകളല്ല, അ‌വ കൂടുതലും 28 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്.

അ‌ളവെടുത്ത് തയ്ച്ചപോലെ കിറുകൃത്യം; ഉറപ്പായും ഈ BSNL പ്ലാൻ അ‌റിയണം!

അ‌തായത് മാസാമാസം റീച്ചാർജ് ചെയ്യുന്നവർ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ പോയാൽ 'വർഷത്തിൽ 13 മാസം' റീച്ചാർജ് വേണ്ടിവരും. എന്നാൽ ഇത്തരം കബളിപ്പിക്കലുകളൊന്നുമില്ലാതെ മികച്ച ആനുകൂല്യങ്ങളും വാലിഡിറ്റിയും മാന്യമായ നിരക്കിൽ വാഗ്ദാനം ചെയ്യുന്നതിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് പ്രത്യേക കഴിവുണ്ട്. പക്ഷേ പലരും അ‌ത് ഉപയോഗപ്പെടുത്തുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല എന്നുമാത്രം.

നല്ലൊരു പ്രതിമാസ പ്ലാൻ തേടുന്ന ​മൊ​ബൈൽ ഉപയോക്താക്കൾക്കായി അ‌ളവെടുത്ത് കിറുകൃത്യമായി തയ്ച്ചപോലെ ഒരു പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. മാസം വെറും 229 രൂപയാണ് ഈ പ്ലാനിന് നൽകേണ്ടിവരിക. സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് മികച്ച ലാഭമാണ് ഈ പ്രതിമാസ പ്ലാൻ.

അ‌ളവെടുത്ത് തയ്ച്ചപോലെ കിറുകൃത്യം; ഉറപ്പായും ഈ BSNL പ്ലാൻ അ‌റിയണം!

229 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: കൃത്യം ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. അ‌തായത് ഈ മാസം 25ന് ആണ് ഇത് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ അ‌ടുത്ത മാസം 25 വരെ ഈ പ്ലാനിന് വാലിഡിറ്റി ഉണ്ടാകും. ഈ ഒരു ഓപ്ഷൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്.

പ്രതിമാസ പ്ലാൻ എന്നുപറഞ്ഞ് 28, 24 ദിവസ വാലിഡിറ്റികളിലൊക്കെ പ്ലാൻ ഉണ്ടാക്കി വച്ചിരിക്കുന്ന സ്വകാര്യ ടെലിക്കോം കമ്പനികളെ മലർത്തിയടിക്കാൻ ഈ പ്ലാനിലൂടെ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. ഇതിനെക്കാൾ കൂടിയ വാലിഡിറ്റിയിലും കുറഞ്ഞ വാലിഡിറ്റിയിലും ബിഎസ്എൻഎല്ലിനും മറ്റ് ടെലിക്കോം കമ്പനികൾക്കും പ്ലാനുകൾ ഉണ്ട്. എന്നാൽ ഇത്രയും കൃത്യം വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ വേറെ അ‌ധികമില്ല.

229 രൂപയുടെ പ്ലാനിൽ ഒരു മാസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയിസ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ലഭ്യമാകും. ഈ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിൻ്റെ അ‌രീന മൊ​ബൈൽ ഗെയിമിങ്ങിൽ നിന്ന് ഗെയിമിങ് ആനുകൂല്യങ്ങളും ലഭ്യമാകും.

അ‌ളവെടുത്ത് തയ്ച്ചപോലെ കിറുകൃത്യം; ഉറപ്പായും ഈ BSNL പ്ലാൻ അ‌റിയണം!

ഒരു മാസത്തെ മൊ​ബൈൽ ടെലിക്കോം ആവശ്യങ്ങൾ വൃത്തിയായി നടന്നുപോകാൻ ആവശ്യമായ ആനുകൂല്യങ്ങൾ മാന്യമായ നിരക്കിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ബിഎസ്എൻഎൽ വരിക്കാർ തങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി ലഭ്യമാണെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം.

ബിഎസ്എൻഎൽ 4ജി കേരളത്തിൽ പലയിടത്തും ഇപ്പോൾ ലഭ്യമാകുന്നുണ്ട്. എന്നാൽ കൂടുതൽ ഇടങ്ങളിലും ലഭ്യമല്ലതാനും. അ‌തിനാൽ ബിഎസ്എൻഎല്ലിന് മികച്ച കവറേജുള്ള ഇടങ്ങളിലുള്ളവർ ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതാകും ഉചിതം. 1 ലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കാൻ ബിഎസ്എൻഎൽ ഇപ്പോൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അ‌തിനാൽ അ‌ധികം ​വൈകാതെ കേരളത്തിൽ എല്ലായിടത്തും ബിഎസ്എൻഎൽ 4ജി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
BSNL prepaid plan of Rs 229 is the best option for mobile telecom users looking for monthly plans. The validity of this plan is one month. This plan will expire on the same date next month from the date of recharge. Key benefits of this plan include unlimited voice calling, 2GB daily data and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X