പണിയെടുക്കാമോ? ഇല്ലെങ്കിൽ വീട്ടിലിരിക്കാം, 'സ‍‍ർക്കാരി' ഭാവം വേണ്ട, BSNL ജീവനക്കാരെ വിരട്ടി കേന്ദ്രം

|

കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാലേ കിട്ടന് നേരം വെളുക്കുകയുള്ളൂവെന്ന് പണ്ടാരോ പറഞ്ഞ് കേട്ടിട്ടുണ്ട്. അത് പോലെ തന്നെയാണ് ബിഎസ്എൻഎല്ലിന്റെ കാര്യവും. കിട്ടേണ്ടതൊക്കെ കിട്ടിയാലും ബിഎസ്എൻഎൽ നേരെയാകുമോയെന്നത് ഒരുപാട് ചർച്ച ചെയ്യേണ്ട വിഷയമാണ്. എത്രയൊക്കെ അവസരങ്ങൾ കിട്ടിയിട്ടും ടെലിക്കോം രംഗത്ത് തകർച്ചയും നഷ്ടങ്ങളും മാത്രം നേരിടുന്ന സ്ഥാപനം അടച്ച് പൂട്ടുന്നതല്ലേ നല്ലത് എന്ന് ആരെങ്കിലും ഒക്കെ ചിന്തിച്ചിട്ടും ഉണ്ടാകാം. എന്നാൽ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകാനും മറ്റ് കമ്പനികൾ സർവീസ് നൽകാത്ത ഇടങ്ങളിൽ നെറ്റ്വർക്ക് എത്തിക്കാനും ബിഎസ്എൻഎൽ അനിവാര്യമാണ് എന്നതാണ് യാഥാർഥ്യം (BSNL).

റിലീഫ്

അതിനാൽ തന്നെ ബിഎസ്എൻഎല്ലിനെ നിലനിർത്താൻ വർഷം തോറും കോടികളുടെ റിലീഫ് പാക്കേജുകളും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാറുണ്ട്. കോടാനുകോടികൾ ചിലവഴിച്ച് വശം കെട്ട കേന്ദ്ര സർക്കാർ ഒടുവിൽ പൊതുമേഖല ടെലിക്കോം കമ്പനിയോടും ജീവനക്കാരോടും സ്വരം മാറ്റിത്തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

BSNL: യൂസേഴ്സിന് സ്വാതന്ത്ര്യ ദിന സമ്മാനവുമായി ബിഎസ്എൻഎൽBSNL: യൂസേഴ്സിന് സ്വാതന്ത്ര്യ ദിന സമ്മാനവുമായി ബിഎസ്എൻഎൽ

മാനേജ്മെന്റ്

ബിഎസ്എൻഎല്ലിന്റെ തളർച്ചയ്ക്ക് പിന്നിൽ പല കാരണങ്ങൾ പറയാനുണ്ട്. മോശം മാനേജ്മെന്റ് രീതികൾ മുതൽ സർവീസ് പോരായ്മകൾ വരെ അത് നീണ്ട് കിടക്കുന്നു. എന്നാൽ അവയ്ക്കെല്ലാം ഉപരി ടെലിക്കോം കമ്പനിയിലെ ജീവനക്കാരുടെ 'ഞങ്ങൾ സർക്കാർ ജീവനക്കാരാണ്, ഇത്രയൊക്കെ മതി' എന്ന മനോഭാവവും സ്ഥാപനത്തെ പിറകോട്ടടിക്കുന്നുണ്ട്. ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ നിന്നും ഓഫീസുകളിൽ നിന്നും അങ്ങനെയുള്ള മോശം അനുഭവം നാം എത്ര തവണ നേരിട്ടിരിക്കുന്നു!

ബിഎസ്എൻഎൽ

ഈ 'സർക്കാരി' മനോഭാവം അങ്ങ് അവസാനിപ്പിച്ച് കൊള്ളാനാണ് ഇപ്പോൾ കേന്ദ്രം ബിഎസ്എൻഎൽ ജീവനക്കാരെ താക്കീത് ചെയ്തിരിക്കുന്നത്. ഒന്നുകിൽ രീതികൾ മാറ്റുക, അല്ലെങ്കിൽ നിർത്തിപ്പോകുക എന്ന സന്ദേശം കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് ബിഎസ്എൻഎൽ ജീവനക്കാർക്ക് നൽകിയതായാണ് റിപ്പോർട്ട്. ടിഎൻഎൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

VI Plans: വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്VI Plans: വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്

സർക്കാർ

സർക്കാർ നടത്തുന്ന ടെലിക്കോം കമ്പനിയിൽ 62,000 ത്തിൽ അധികം ജീവനക്കാരുണ്ട്. ജീവനക്കാരുടെ മോശം പെർഫോമൻസ് ബിഎസ്എൻഎല്ലിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നതും സത്യമാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ് പ്രസക്തമാകുന്നത്. ജീവനക്കാരുടെ പ്രകടനത്തെക്കുറിച്ചുള്ള പരാമർശം ബിഎസ്എൻഎല്ലിന് കേന്ദ്രം നൽകുന്ന അന്ത്യ ശാസനകളിൽ ഒന്നായി വിലയിരുത്താവുന്നതാണ്.

ജീവനക്കാർ

ജീവനക്കാർ പ്രകടനം മെച്ചപ്പെടുത്തുകയും ബിഎസ്എൻഎൽ മുന്നോട്ട് വരികയും ചെയ്തില്ലെങ്കിൽ കുറേയാളുകളെയെങ്കിലും സർക്കാർ പിരിച്ച് വിടുമെന്നും മന്ത്രിയുടെ വാക്കുകൾക്കിടയിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. കേന്ദ്രത്തിൽ നിന്നുമുള്ള സന്ദേശം കൃത്യസമയത്ത് തന്നെയാണ് ബിഎസ്എൻഎല്ലിന് ലഭിക്കുന്നത്.

Airtel 5G: ജിയോയെ മറികടക്കാൻ എയർടെൽ, 5ജി ലോഞ്ച് ഓഗസ്റ്റിൽAirtel 5G: ജിയോയെ മറികടക്കാൻ എയർടെൽ, 5ജി ലോഞ്ച് ഓഗസ്റ്റിൽ

ടെലിക്കോം വിപണി

രാജ്യത്തെ ടെലിക്കോം വിപണിയിൽ ബിഎസ്എൻഎല്ലിന് സാധ്യതകൾ ഏറെയാണെന്ന് പറയാൻ വലിയ മാർക്കറ്റ് അനലിസ്റ്റുകൾ ഒന്നും ആവേണ്ടതില്ല. സേവനങ്ങൾ കൂടുതൽ നല്ല രീതിയിൽ നൽകാൻ ആയാൽ ഒരു പക്ഷെ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി ബിഎസ്എൻഎല്ലിന് മാറാൻ ആകും. വിപണിയിൽ മുന്നിലെത്താൻ അരയും തലയും മുറുക്കിയിറങ്ങേണ്ട കാലഘട്ടമാണിതെന്ന് കമ്പനിയും ജീവനക്കാരും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

സാമ്പത്തിക പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബിഎസ്എൻഎല്ലിന് കേന്ദ്ര സർക്കാർ അടുത്തിടെ 1.67 ലക്ഷം കോടിയുടെ സാമ്പത്തിക സഹായം നൽകിയിരുന്നു. ആശ്വാസ പാക്കേജ് എന്ന നിലയിലാണ് ടെലിക്കോം കമ്പനിക്ക് 1.67 ലക്ഷം കോടി രൂപ നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തത്. സ്ഥാപനം ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ അവസരത്തിലാണ് കേന്ദ്ര ഇടപെടൽ ഉണ്ടായത്.

പുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങുംപുതിയ BSNL പ്ലാനിലൂടെ 300 ദിവസം വാലിഡിറ്റിയും ഓരോ മാസവും 75 ജിബി ഡാറ്റയും കോളിങും

കേന്ദ്ര ടെലിക്കോം മന്ത്രി

പിന്നാലെ ബിഎസ്എൻഎല്ലിന്റെ സീനിയർ മാനേജ്മെന്റുമായി കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയിലാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. മാർക്കറ്റിൽ പിടിച്ചു നിൽക്കണമെങ്കിൽ മത്സരബുദ്ധി കാണിക്കണമെന്ന് മന്ത്രി യോഗത്തിൽ ബിസിഎൻഎൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ജീവനക്കാർ

അത് പോലെ തന്നെ ജോലി ചെയ്യാത്ത ജീവനക്കാർക്ക് വിആർഎസ് ( വോളണ്ടറി റിട്ടയർമെന്റ് സ്കീം ) എടുത്ത് വീട്ടിൽ പോയിരിക്കാമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. മോശം പ്രകടനം കാഴ്ച വയ്ക്കുന്നവരിൽ വിആർഎസ് എടുക്കാൻ തയ്യാറാകാത്ത ജീവനക്കാരെ ചട്ടം 56ജെ ( നേരത്തെ റിട്ടയർ ചെയ്യിക്കാൻ ഉപയോഗിക്കുന്ന നിയമം ) ഉപയോഗിച്ച് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Jio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതിJio Plans: ജിയോയുടെ ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ 300 രൂപയിൽ താഴെ മാത്രം മതി

എയർ ഇന്ത്യ

എംടിഎൻഎല്ലിന് ഭാവിയില്ലെന്നത് അടക്കമുള്ള പരാമർശങ്ങളും മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. മന്ത്രിയുടേതായി പുറത്ത് വന്ന നിലപാട് ബിഎസ്എൻഎല്ലും ജീവനക്കാരും ഗൌരവത്തോടെ കാണേണ്ടതുണ്ട്. ബിഎസ്എൻഎല്ലിനെ നിലനിർത്തണ്ട ആവിശ്യമുണ്ടോ എന്ന് ചോദിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അത് പോലെ തന്നെ എയർ ഇന്ത്യയെ സ്വകാര്യവത്കരിച്ച സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നതെന്നും ഓർക്കണം.

കമ്പനി

മന്ത്രി പറഞ്ഞത് പോലെ തന്നെ മത്സരബുദ്ധി കാട്ടിയില്ലെങ്കിൽ വിപണിയിൽ പിടിച്ച് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ബിഎസ്എൻഎൽ വീണ് പോകും. എയർടെൽ, ജിയോ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ടെലിക്കോം കമ്പനികളുമായി മത്സരിക്കണമെങ്കിൽ ഇത് അനിവാര്യമാണ് താനും. നിലവിൽ മറ്റ് കമ്പനികളെക്കാൾ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. ഇതിനെത്തുടർന്നാണ് നിർദേശങ്ങൾ ചർച്ചയാകുന്നതും. ബിഎസ്എൻഎൽ തൊഴിലാളികൾ ഈ നിർദേശങ്ങൾ ഏത് രീതിയിൽ എടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ബിഎസ്എൻഎൽ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം സർക്കാർ സഹായിക്കുന്നില്ലെന്ന പ്രതികരണം മാത്രമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളതെന്നും ഓർക്കണം.

Best Mobiles in India

English summary
Even if BSNL gets what it deserves, it is a matter of much discussion. There may be people who think that it is better to close down the company that is facing collapse and losses in the telecom sector despite having many opportunities. The reality is that BSNL is essential to providing services to the common man at low rates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X