പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്:പേറ്റിഎം, ഫോണ്‍പീ, മൊബിക്വിക് ഇവയില്‍ ക്യാഷ്ബാക്ക് ഓഫര്‍

|

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. ചില സ്ഥലങ്ങളില്‍ ലിറ്ററിന് 90 രൂപയാണ്. കാറുകള്‍, മോട്ടോര്‍ ബൈക്കുകള്‍ എന്നിവയെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് ഇതൊരു തിരിച്ചടി തന്നെയാണ്.

 
പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്:പേറ്റിഎം, ഫോണ്‍പീ, മൊബിക്വിക് ഇ

എന്നിരുന്നാലും ചില സേവനങ്ങളായ പേറ്റിഎം, ഫോണ്‍പീ, മൊബിക്വിക് എന്നിവ ക്യാഷ്ബാക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 7500 രൂപ വരെയാണ് ക്യാഷ്ബാക്ക് ഓഫര്‍. എന്നാല്‍ എന്താണ് ഈ ഓഫര്‍. നിങ്ങളെല്ലാവരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, അല്ലേ? എങ്ങനെയാണ് ക്യാഷ്ബാക്ക് ഓഫര്‍ ഇവയില്‍ നിന്നും നേടാമെന്നു നോക്കാം.

പേറ്റിഎമ്മില്‍ നിന്നും ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎമ്മില്‍ നിന്നും ക്യാഷ്ബാക്ക് ഓഫര്‍

പേറ്റിഎം ഉപയോഗിച്ച് നിങ്ങള്‍ ഇന്ധനം വാങ്ങുകയാണെങ്കില്‍ 7500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. 2019 ഓഗസ്റ്റ് ഒന്നു വരെയാണ് ഇതിന്റെ കാലാവധി. ഇതു നേടാനായി ഓരോ പമ്പുകളില്‍ നിന്നും കുറഞ്ഞത് 50 രൂപയ്‌ക്കെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തിയിരിക്കണം. ഇവിടെ നിന്നും ഇന്ധനം വാങ്ങുന്നതിനു മുന്‍പ് ഉപയോക്താക്കള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലെ പേറ്റിഎം ആപ്പിലൂടെയാകണം ഈ ഓഫര്‍ തിരഞ്ഞെടുക്കേണ്ടത്. ഓരോ 10 ഇടപാടിനും 1350 രൂപ വരെ ക്യാഷ്ബാക്ക് നേടാം. അങ്ങനെ 7500 രൂപ വരെ നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുന്നു. ഇടപാടു നടത്തി 48 മണിക്കൂറിനുളളില്‍ തന്നെ ക്യാഷ്ബാക്ക് നിങ്ങളുടെ പേറ്റിഎം വാലറ്റില്‍ എത്തും. പേറ്റിഎമ്മില്‍ നിന്നും മറ്റു സാധനങ്ങള്‍ വാങ്ങി പേയ്‌മെന്റു നടത്താന്‍ ഈ തുക നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

മൊബിക്വിക് പെട്രോള്‍ ഓഫര്‍

മൊബിക്വിക് പെട്രോള്‍ ഓഫര്‍

ഈ ഓഫര്‍ അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രെട്രോള്‍ പമ്പുകളില്‍ മാത്രമായി 2018 ഡിസംബര്‍ 31 വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. 50 രൂപയോ അതിനു മുകളിലോ ഉളള ട്രാന്‍സാക്ഷനുകള്‍ക്ക് 25 ശതമാനം സൂപ്പര്‍ ക്യാഷ്ബാക്ക് ലഭിക്കും. സൂപ്പര്‍ ക്യാഷ്ബാക്കിന്റെ നേട്ടം 100 രൂപയാണ്. ഒരു മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ കഴിയൂ. മൊബിക്വിക് പ്ലാറ്റ്‌ഫോമില്‍ നിര്‍ദ്ധിഷ്ട പേയ്‌മെന്റുകള്‍ക്കായാണ് സൂപ്പര്‍ ക്യാഷ്ബാക്ക് ഉപയോഗിക്കുന്നത്.

മൊബിക്വിക് ഔട്ട്‌ലെറ്റില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ 50 രൂപയ്‌ക്കോ അതിനു മുകളിലോ ട്രാന്‍സാക്ഷന്‍ ചെയ്യുന്നവര്‍ക്ക് 0.75 ശതമാനം കൂടി അധിക ക്യാഷ്ബാക്ക് ലഭിക്കും. ഇത് ഉപയോക്താവിന്റെ മൊബൈല്‍ വാലറ്റില്‍ റീഫണ്ട് ചെയ്യുകയും ചെയ്യും.

ഫോണ്‍പീ ക്യാഷ്ബാക്ക്
 

ഫോണ്‍പീ ക്യാഷ്ബാക്ക്

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഈ ആപ്ലിക്കേഷന്‍ UPI അടിസ്ഥാനമാക്കിയുളള പേയ്‌മെന്റുകളാണ്. കൂടാതെ ഇന്ധനം വാങ്ങുമ്പോള്‍ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ മാത്രമാണ് ഈ ഓഫര്‍. ഫോണ്‍പീ ഉപയോഗിച്ച് നിങ്ങള്‍ 100 രൂപയ്‌ക്കോ അതിനു മുകളിലോ പണം അടയ്ക്കുകയാണെങ്കില്‍ 40 രൂപ വരെ ക്യാഷ്ബാക്ക് ഇന്ത്യന്‍ ഓയിലിലും അതു പോലെ 35 രൂപ വരെ ക്യാഷ്ബാക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും. 2018 ഡിസംബര്‍ 31 വരെയാണ് ഇൗ ഓഫര്‍. ഈ ഓഫറുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

സ്വന്തം കാമുകിയെ ഈബേയിൽ ലേലത്തിന് വെച്ച് കാമുകൻ! 60 ലക്ഷം വരെയെത്തി ലേലം!സ്വന്തം കാമുകിയെ ഈബേയിൽ ലേലത്തിന് വെച്ച് കാമുകൻ! 60 ലക്ഷം വരെയെത്തി ലേലം!

Best Mobiles in India

Read more about:
English summary
Petrol, Diesel Price Rise And How to Earn Cashbacks From Paytm, PhonePe and Mobikwik

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X