ആപ്പിള്‍ ഐ ഫോണ്‍ 6 ഫ്രണ്ട്പാനല്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍; 4.7 ഇഞ്ച് സ്‌ക്രീന്‍

By Bijesh
|

ആപ്പിള്‍ പുറത്തിറക്കാന്‍ പോകുന്ന അടുത്ത സ്മാര്‍ട്‌ഫോണായ ഐ ഫോണ്‍ 6-ന് 4.7 ഇഞ്ച് സ്‌ക്രീന്‍ സൈസ് ആയിരിക്കും ഉണ്ടാവുക എന്ന് ഏറെക്കുറെ ഉറപ്പായി. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയില്‍ രണ്ടു ഉപയോക്താക്കള്‍ ഐ ഫോണ്‍ 6-ന്റേതെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നലകിയത്. ആപ്പിളിന്റെ കോണ്‍ട്രാക്റ്റ് നിര്‍മാതാക്കളുടെ ഫാക്റ്ററിയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇതെന്ന് പറയപ്പെടുന്നു.

ആപ്പിള്‍ ഐ ഫോണ്‍ 6 ഫ്രണ്ട്പാനല്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍; 4.7 ഇഞ്ച്

അതേസമയം ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ല എന്നും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഐഫോണ്‍ 6-ന്റെ സ്‌ക്രീന്‍ പാനല്‍ മാത്രം ഇതുവരെയുള്ള ഐഫോണുകളുടെ അത്രയും വരും. ഹോം ബട്ടണ്‍ അല്‍പം വലിയതായിരിക്കും എന്നും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം സെപ്റ്റംബറോടെ പുതിയ ഐ ഫോണ്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്. അതോടൊപ്പം 5.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള മറ്റൊരു വേരിയന്റും പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഐ ഫോണ്‍ 6-നൊപ്പമായിരിക്കില്ല ഇതിന്റെ ലോഞ്ചിംഗ്.

ഐ.ഒ.എസ് 8 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റമെന്നതാണ് പുതിയ ഐ ഫോണിന്റെ മറ്റൊരു പ്രത്യേകത. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പര്‍ കോണ്‍ഫ്രന്‍സില്‍ പുതിയ ഒ.എസ്. ലോഞ്ച് ചെയ്‌തേക്കും. ആരോഗ്യ സംരക്ഷണത്തിനുള്ളതുള്‍പ്പെടെ നിരവധി ആപ്ലിക്കേഷനുകള്‍ സപ്പോര്‍ട് ചെയ്യുന്ന ഒ.എസ്. ആയിരിക്കും ഐ.ഒ.എസ്. 8.

64 ബിറ്റ് A8 പ്രൊസസര്‍, 1 ജി.ബി. റാം, LTPS LCD ഡിസ്‌പ്ലെ, ടച്ച് ഐ.ഡി. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് ഐ ഫോണ്‍ 6-ന് ഉണ്ടാവുമെന്നു കരുതുന്ന സാങ്കേതികമായ മറ്റു പ്രത്യേകതകള്‍...

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X