സ്‌കൈപ്പിന്റെ പുതിയ സവിശേഷതയായ 'പിക്ചര്‍ ഇന്‍ പിക്ചര്‍' ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണിലും....!

Written By:

ആന്‍ഡ്രോയിഡിന്റെ സ്‌കൈപ്പില്‍ നല്‍കിയിരിക്കുന്ന പുതിയ അപ്‌ഡേറ്റിന് ശേഷം വീഡിയോ ചാറ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് മറ്റ് ജോലികളും ചെയ്യാവുന്നതാണ്. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന ഈ പുതിയ സവിശേഷത ആന്‍ഡ്രോയിഡ് ടാബ്ലറ്റില്‍ മുന്‍പും ലഭ്യമായിരുന്നു. ഇതുകൂടാതെ പുതിയതില്‍ നിങ്ങള്‍ക്ക് ടെക്‌സ്റ്റ് മെസേജും ചെയ്യാവുന്നതും, ഐഫോണ്‍ സ്‌കൈപ്പ് യൂസര്‍ അയയ്ക്കുന്ന ഫോട്ടോകളും സ്വീകരിക്കാവുന്നതാണ്. ഇത് കൂടാതെ പുതിയ അപ്‌ഡേറ്റില്‍ മറ്റ് അനേകം ബഗുകളും ഫിക്‌സ് ചെയ്യാവുന്നതാണ്.

സ്‌കൈപ്പിന്റെ 'പിക്ചര്‍ ഇന്‍ പിക്ചര്‍' ഇപ്പോള്‍ ആന്‍ഡ്രോയിഡിലും....!

മൈക്രോസോഫ്റ്റ് ഓഫീസില്‍ ഉപയോക്താവ് ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് കൊണ്ട് ഡോക്യുമെന്റ് പങ്കിടാനും, കൂടാതെ ഇതില്‍ സ്‌കൈപ്പ് സവിശേഷത ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും നിലവില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന പുതിയ സവിശേഷതയനുസരിച്ച് ഡോക്യുമെന്റ് ചാറ്റിലൂടെ ഒരു ഉപയോക്താവിനെ മറ്റൊരു ഉപയോക്താവിനെ കണ്ട് കൊണ്ട് ജോലി ചെയ്യാവുന്നതാണ്. ചാറ്റ്ബട്ടണിന്റെ മുകളില്‍ വലത് വശത്ത് നല്‍കിയിരിക്കുന്ന ബട്ടണില്‍ ഇതിനായി ക്ലിക്ക് ചെയ്താല്‍ മതി. 

ഇതുകൂടാതെ മൈക്രോസോഫ്റ്റ് സ്‌കൈപ്പില്‍ നേരിട്ട് വെബ് ബ്രൗസറില്‍ നിന്ന് വീഡിയോ കോള്‍ ചെയ്യുന്നതിനുളള ആപും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ട് ഉപയോക്താവിന് സ്‌കൈപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വീഡിയോ കോള്‍ ചെയ്യാവുന്നതാണ്. ഇതേക്കുറിച്ച് കൂടുതലറിയുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

English summary
Picture in picture feature of skype is now available on android smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot