ആധാറുമായി സമൂഹമാധ്യമ അക്കൗണ്ടുകൾ ബന്ധിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ്

|

ഇപ്പോൾ ആധാർ സംവിധാനം കൂടുതൽ മേഖലകൾ പിടിച്ചടക്കുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കലിൽ നിന്നുമാരംഭിച്ച ആധാർ അധിനിവേശം ഇപ്പോൾ സമൂഹ മാധ്യമങ്ങളുമായി കൈകോർക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.

 
ആധാറുമായി സമൂഹമാധ്യമ അക്കൗണ്ടുകൾ ബന്ധിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ്

 സമൂഹമാധ്യമ അക്കൗണ്ടുകൾ

സമൂഹമാധ്യമ അക്കൗണ്ടുകൾ

ഓരോ ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലകൾ അറിയുവാനുള്ള ഒരു ജിജ്ഞാസയാണ് ഇതുവഴി നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നത്. എല്ലാം ഒരൊറ്റ കുടകീഴിൽ എന്ന ഒരു മുന്നേറ്റമാണ് ആധാറിന്റെ ഭാഗത്തുനിന്നും ഉളവാകുന്ന ഒരു വസ്തുത.

ആധാർ

ആധാർ

ആധാറുമായി സമൂഹ മാധ്യമ അക്കൗണ്ടുകൾ ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനുള്ള സാധ്യത കേന്ദ്ര സർക്കാരിനോട് അന്യോഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും ഡൽഹിയിലെ ബി.ജെ.പി നേതാവുമായ അശ്വിനി ഉപധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ വാർത്ത അടക്കമുള്ളവ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഇതുവഴി തടയാൻ കഴിയുമെന്നാണ് അശ്വിനി നൽകുന്ന കാഴ്ചപ്പാട്.

സുപ്രീംകോടതി
 

സുപ്രീംകോടതി

3.5 കോടി ട്വിറ്റർ അക്കൗണ്ടുകളും 32.5 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളും നിലവിൽ രാജ്യത്തുണ്ട്. ഇതിൽ പത്ത് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്നുള്ള വാദം വിദഗ്ധരുടെ ഇടയിൽ ഇപ്പോഴും ശക്തിയായി തന്നെ നിലനിൽക്കുന്നുണ്ട്.

ഫേസ്ബുക്

ഫേസ്ബുക്

പ്രശസ്ത വ്യക്തികളുടെ പേരിൽ നിരവധി വ്യാജ അക്കൗണ്ടുൾ ഇപ്പോഴുമുണ്ട്. ഇത്തരം അക്കൗണ്ടുകൾ വ്യാജമല്ലെന്നുകരുതി അതുവഴി പ്രചരിക്കപ്പെടുന്ന വിവരങ്ങൾ സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ഇത് പലവിധത്തിലുള്ള വിപത്തുകൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ടെന്നും കോടതിക്ക് മുൻപാകെ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്.

ട്വിറ്റർ

ട്വിറ്റർ

രാഷ്ട്രീയ പാർട്ടികൾ എതിർ സ്ഥാനാർത്ഥിക്കെതിരെ പ്രചരണം നടത്താൻ ഇത്തരം വ്യാജ അക്കൗണ്ടുകളെ ഉപയോഗിക്കാറുണ്ട്. വ്യജ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പ്രസ്താവിച്ചിരിക്കുന്നു.

Best Mobiles in India

English summary
It is necessary that the political parties and the contesting candidates do not use these fake twitter handles and bogus Facebook accounts for self-promotion and image building. They should also not use them to tarnish the image of their opponents, especially during the election.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X