ഗൂഗിള്‍ പിക്‌സല്‍ 2, ഇന്ത്യയില്‍ ബുക്കിങ്ങ് ആരംഭിച്ചു!

Written By:

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോണുകളാണ് ഗൂഗിള്‍ പിക്‌സല്‍ 2, പിക്‌സല്‍ 2 XL. ഈ രണ്ടു ഫോണുകളും ഓണ്‍ലൈന്‍ വെബ്‌സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. കൂടാതെ 1,000 ഏറെ റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാകുന്നു. നവംബര്‍ ഒന്നിന് ഷിപ്പിങ്ങ് ആരംഭിക്കുകയും, നവംബര്‍ 15ന് ഫോണ്‍ ലഭ്യമാകുകയും ചെയ്യുന്നു.

69 രൂപയ്ക്ക് അണ്‍ലിമറ്റഡ് ഓഫറുമായി വോഡാഫോണ്‍!

ഗൂഗിള്‍ പിക്‌സല്‍ 2, ഇന്ത്യയില്‍ ബുക്കിങ്ങ് ആരംഭിച്ചു!

ഫ്‌ളിപ്കാര്‍ട്ടു വഴി ഫോണ്‍ വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് വിവിധ ഓഫറുകളായ ക്യാഷ്ബാക്ക് ഓഫറും ഫ്രീബീസും ലഭിക്കുന്നു.

ഈ രണ്ട് ഫോണുകളേയും കുറിച്ചുളള കൂടുതല്‍ വശദാംശങ്ങളിലേക്കു കടക്കാം.....തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യയില്‍ ഗൂഗിള്‍ പിക്‌സലിന്റെ വില

61,000 രൂപ മുതലാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഐഫോണ്‍ 8 ബേസ് വേരിയന്റിനേക്കാള്‍ കുറച്ചു കുറവാണ്, വില 64,000 രൂപ. പിക്‌സല്‍ 2 XL ഫോണിന്റെ വില ആരംഭിക്കുന്നത് 73,000 രൂപ, 64ജിബി വേരിയന്റിന്. ഈ ഫോണ്‍ ഐഫോണ്‍ 8 പ്ലസിന് സമാനമാണ്. 128ജിബി വേരിയന്റ് പിക്‌സല്‍ 2 ഫോണിന് 70,000 രൂപയും, പിക്‌സല്‍ 2 XLന് 82,000 രൂപയും യഥാക്രമം.

ഗൂഗിള്‍ പിക്‌സല്‍ 2, പ്രീ ഓര്‍ഡര്‍ ഓഫറുകള്‍

ഈ രണ്ട് ഫോണുകള്‍ക്കും ഫ്‌ളിപ്കാര്‍ട്ടില്‍ പ്രീ-ഓര്‍ഡര്‍ ഓഫറുകള്‍ നല്‍കിയിട്ടുണ്ട്. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ട്രാന്‍സാക്ഷനുകള്‍ നടത്തുന്നെങ്കില്‍ 8,000 രൂപ ക്യാഷ് ബാക്ക് ഓഫര്‍, 11,990 രൂപയുടെ Senheiser ഹെഡ്‌സെറ്റ്, 5000 രൂപ ഓഫര്‍-പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുമ്പോള്‍, 3,389 രൂപ പ്രതി മാസം നോ കോസ്റ്റ് ഇഎംഐ കൂടാതെ മത്സരത്തില്‍ വിജയിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ ഡേ ഡ്രീം വ്യൂ 2 ഹെഡ്‌സെറ്റ് എന്നിവയും ലഭിക്കുന്നു.

ഓഫ്‌ലൈന്‍ പ്രീ-ഓര്‍ഡര്‍ ഓഫറുകള്‍

റിലയന്‍സ് ഡിജിറ്റലിലും ക്രോമയിലും മറ്റു ഓഫറുകള്‍ നല്‍കുന്നുണ്ട്. അതായത് ഒക്ടോബര്‍ 32നു മുന്‍പ് ഈ ഫോണുകള്‍ നിങ്ങള്‍ പ്രീ ഓര്‍ഡര്‍ ചെയ്താല്‍ 11,990 രൂപയുടെ Sennheiser ബ്ലൂട്ടൂത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നു. 3,389 മുതല്‍ നോകോസ്റ്റ് ഇഎംഐ പ്രതിമാസം ലഭിക്കുന്നു. 8000 രൂപ എച്ച്ഡിഎഫ്‌സി ക്രഡിറ്റ്കാര്‍ഡ് ക്യാഷ്ബാക്ക് ഓഫറും.

ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്യാന്‍ എളുപ്പമാക്കി!

ഗൂഗിള്‍ പിക്‌സല്‍ 2 സവിശേഷതകള്‍

  • 5 ഇഞ്ച് ഡിസ്‌പ്ലേ
  • 1.9GHz ഒക്ടാകോര്‍ പ്രോസസര്‍
  • 8എംപി മുന്‍ ക്യാമറ
  • 12.1എംപി റിയര്‍ ക്യാമറ
  • 1080X1920 പിക്‌സല്‍ 
  • 32ജിബി സ്റ്റോറേജ്
  • 4ജിബി റാം
  • ആന്‍ഡ്രോയിഡ് 8.0 ഓഎസ്
  • 2700എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Pixel 2 bookings have started in India.Both Pixel 2 and Pixel 2 XL will be available for purchase exclusively for online and offline.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot