സെല്‍ഫി നിരോധനം..!!

Written By:

സെല്‍ഫിയെടുക്കുന്നത് ഇത്ര വലിയ കുറ്റമാണോ? എന്‍റെ അറിവില്‍ അല്ല. പിന്നെന്തിനാണ് ഈ നിരോധനം? സെല്‍ഫിയെ അനുകൂലിച്ച് സംസാരിക്കാന്‍ ആളുകളുണ്ടാകുമ്പോള്‍ നിരോധിച്ചവര്‍ക്കും കാണില്ലേ അവരുടേതായ ന്യായങ്ങള്‍. ലോകമെമ്പാടും തരംഗം സൃഷ്ട്ടിച്ച സെല്‍ഫികള്‍ക്ക് ബ്രഷ്ട്ട് കല്‍പ്പിച്ച ചില സ്ഥലങ്ങളെ നമുക്ക് കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി നിരോധനം..!!

പല റൈഡുകളിലും അപകടങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഒരു സെല്‍ഫി സ്റ്റിക്ക് ധാരാളം മതിയെന്ന ചിന്തയാണ് ഇവിടുത്തെ നിരോധനത്തിന് കാരണം.

സെല്‍ഫി നിരോധനം..!!

സെല്‍ഫിയെടുക്കാന്‍ ലയണ്‍സ് പാര്‍ക്കിലെ സിംഹങ്ങളുടെ അടുത്ത് ചെന്ന് മുഖം ചേര്‍ത്ത് പോസ് ചെയ്താല്‍ സിംഹത്തിന് അതൊരു സൗകര്യമാകും.

സെല്‍ഫി നിരോധനം..!!

ഡിസ്പ്ലേയ്ക്ക് വച്ചിരിക്കുന്ന പല സാധനങ്ങളും സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിക്കുമ്പോഴുള്ള അശ്രദ്ധ കാരണം തകരാനിടയുണ്ടെന്നാണിവരുടെ വാദം.

സെല്‍ഫി നിരോധനം..!!

'ഫോര്‍ബിഡന്‍ സിറ്റി'യെന്നറിയപ്പെടുന്ന ഈ തിരക്കേറിയ നഗരം വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്.മ്യൂസിയത്തിലെ തിരക്കുകളില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കായിരിക്കാനും പുരാവസ്തുക്കള്‍ക്ക് കേടുപാടുകള്‍ പറ്റാതിരിക്കാനുമാണ് ഇവിടെ സെല്‍ഫി ബാന്‍ ചെയ്തിട്ടുള്ളത്.

സെല്‍ഫി നിരോധനം..!!

എല്ലാ വര്‍ഷവും നടക്കാറുള്ള ഈ മ്യൂസിക് ഫെസ്റ്റിവലില്‍ സെല്‍ഫി സ്റ്റിക്കുകള്‍ക്ക് പുറമേ സ്കേറ്റര്‍ ബോര്‍ഡ്, എയറോസോള്‍ കാന്‍, എക്സ്റ്റന്‍ഷന്‍ ആര്‍മ്സ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

സെല്‍ഫി നിരോധനം..!!

സോഷ്യല്‍ മീഡിയിലുള്ള ആളുകളുടെ 'ഷോ-ഓഫ്' ഒഴിവാക്കാനാണ് വടക്കന്‍ ഫ്രാന്‍സിലുള്ള ഈ മനോഹരമായ ബീച്ചില്‍ സെല്‍ഫിയെടുക്കല്‍ തടഞ്ഞിരിക്കുന്നത്.

സെല്‍ഫി നിരോധനം..!!

സെല്‍ഫിയെടുക്കുന്നതിലൂടെ ഒരുവന്‍ അവനെതന്നെ ആരാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നാണ് ഇവരുടെ വാദം.

സെല്‍ഫി നിരോധനം..!!

കാളപ്പോരിന് പേരുകേട്ടയിവിടെ ആളുകളുടെ ജീവന്‍റെ സുരക്ഷയെ കരുതിയാണ് സെല്‍ഫി നിരോധിച്ചിട്ടുള്ളത്.

സെല്‍ഫി നിരോധനം..!!

നിരവധി ആളുകള്‍ കരടികള്‍ വസിക്കുന്ന താഹോ നദിയില്‍ സന്ദര്‍ശനത്തിന് എത്താറുണ്ട്. അവരില്‍ ചിലര്‍ കരടികളെ പിന്തുടര്‍ന്ന്‍ ഫോട്ടോകളും സെല്‍ഫികളും എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ശല്യം ചെയ്താല്‍ കരടികളുടെ പ്രത്യാക്രമണം ഭീകരമായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Places where selfies are banned.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot