Home
News

അല്പം ചൂടായ ഒരു ലാപ്ടോപ്പ് മതിയാകും ഒരു വിമാനം തന്നെ കത്തിക്കാൻ!- പഠനറിപ്പോർട്ട്

By Gizbot Bureau

അധികമായി ചൂടാകുന്ന ഒരു ലാപ്ടോപ്പ് മതി ഒരു വിമാനം താഴെയിടാൻ എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും? ഏതായാലും ഇത് ഇപ്പോൾ വിശ്വസിക്കേണ്ട ഒരു അവസ്ഥ വന്നുചേർന്നിരിക്കുകയാണ്. കാരണം അമേരിക്കൻ സർക്കാർ നടത്തിയ ഒരു പഠനപ്രകാരം ലാപ്ടോപ്പിൽ നിന്നുള്ള അധികമായി ചൂടുള്ള ബാറ്ററി മതിയാകും വിമാനത്തിലെ തീ ചൂടുപിടിപ്പിച്ച് മൊത്തം കത്തിച്ചാമ്പലാക്കാൻ. മുമ്പും ഈ വിഷയത്തിൽ പല പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇത്രയും ഗുരുതരമായ ഒരു പ്രശ്നത്തിന് ഇത് വഴി വെക്കും എന്ന പഠന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

അല്പം ചൂടായ ഒരു ലാപ്ടോപ്പ് മതിയാകും ഒരു വിമാനം തന്നെ കത്തിക്കാൻ!- പഠനറ

പൊതുവെ നമ്മൾ ഒരു വിമാന യാത്ര നടത്തുമ്പോൾ നമ്മുടെ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ സാധനങ്ങൾ വിമാനത്തിനുള്ളിലേക്ക് കയറ്റാൻ അനുവദിക്കാറുണ്ട്. ലാപ്ടോപ്പ്, സ്മാർട്ഫോൺ എന്നിവ കാരണമായി വലിയ തോതിലുള്ള അപകടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും നമുക്കറിയാം. അതിലേക്കാണ് ഇപ്പോൾ ഈ പുതിയ പഠന റിപ്പോർട്ട് എത്തിയിരിക്കുന്നത്. ഇവിടെ ഈ പഠനറിപ്പോർട്ട് വളരെ ഗുരുതരമായി കാണുന്ന ഒന്ന് ഇന്നത്തെ കാലത്തെ ലീഥിയം ബാറ്ററികളുടെ മൈതമായ ഉപയോഗത്തെ കുറിച്ച് കൂടിയാണ്.

സ്മാർട്ഫോൺ, ലാപ്‌ടോപ്പുകൾ, ഗെയിം ഉപകരണങ്ങൾ, ടാബ്‌ലറ്റുകൾ തുടങ്ങി ഇന്നുള്ള ഒട്ടുമിക്ക എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇന്ന് ലീഥിയം ബാറ്ററികൾ ആണ് ഉപയോഗിച്ചുവരുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പൈലറ്റ് സംഘടനയായ എയർലൈൻ പൈലറ്റ് അസോസിയേഷൻ (ALPA) ഈ പഠനത്തിന്റെ പശ്ചാത്തലത്തിൽ നിർദേശിക്കുന്നത് ലീഥിയം ബാറ്ററികൾ ഉപയോഗിച്ചുള്ള ഇത്തരം സ്മാർട്ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിമാനത്തിനുള്ളിലേക്ക് കയറ്റുന്നത് നിരോധിക്കണം എന്നാണ്.

എയർലൈൻ പൈലറ്റ് അസോസിയേഷൻ ബുധനാഴ്ച നടത്തിയ വാർഷിക മീറ്റിലായിരുന്നു 2017 ജൂണിൽ നടത്തപ്പെട്ട ഈ പഠനത്തിന്റെ റിപോർട്ടുകൾ പുറംലോകവുമായി പങ്കുവെച്ചത്. എന്തായാലും നമ്മുടെ സന്തതസഹചാരികളായ സ്മാർട്ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയെല്ലാം വിമാനത്തിന് ഉള്ളിലേക്ക് കയറ്റാൻ പാടില്ല എന്നൊരു നിയമം ആഗോളതലത്തിൽ വരികയാണെങ്കിൽ അതൊരല്പം ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. എങ്കിലും ജീവൻ തന്നെ പോകുന്നതിലും വലുതല്ലല്ലോ ഒരു യാത്രക്കിടെ കുറച്ചുനേരം ഇവ ഉപയോഗിക്കാതിരിക്കുന്നത് എന്നോർത്ത് ആശ്വസിക്കുന്നത് നന്നാകും.

More from GizBot

Best Mobiles in India

English summary
Planes can Be Brought Down by an Overheating Laptop
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X