Home
News

PUBG മൊബൈല്‍ സ്റ്റാര്‍ ചലഞ്ചിന് ദുബായ് ഒരുങ്ങി; സമ്മാനത്തുക 2.9 കോടി രൂപ

സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമുകളിലെ താരമായി മാറിയിരിക്കുകയാണ് PUBG മൊബൈല്‍ അഥവാ പ്ലേയര്‍ അണ്‍നോണ്‍സ് ബാറ്റില്‍ഫീല്‍ഡ്. സൗജന്യമായി കളിക്കാന്‍ കഴിയുന്ന ഒരു മള്‍ട്ടി പ്ലാറ്റ്‌ഫോം ഗെയിം ആണിത്. കളിയുടെ അവസാനം അതിജീവിക്കുന്നവര്‍ക്ക് ചിക്കന്‍ ഡിന്നറുകള്‍ നേടാനാകും.

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍ മത്സരം സംഘടിപ്പിക്കുകയാണ് PUBG. പിയുബിജി മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിന്റെ സമ്മാനത്തുക നാല് ലക്ഷം ഡോളറാണ് (29193600 രൂപ). ഇരുപതിനായിരത്തിലധികം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഓരോ മേഖലയില്‍ നിന്നുമുള്ള 20 മികച്ച ടീമുകളെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ടീമുകളായിരിക്കും ദുബായില്‍ മാറ്റുരയ്ക്കുക.

ആയിരം ആരാധകര്‍

ആയിരം ആരാധകര്‍

നവംബര്‍ 29ന് ആരംഭിക്കുന്ന മത്സരം ഡിസംബര്‍ ഒന്നിന് അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിന് കളിക്കാര്‍ക്ക് കുറഞ്ഞത് ആയിരം ആരാധകര്‍ അല്ലെങ്കില്‍ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. ഒരു സ്‌ക്വാഡില്‍ പരമാവധി മൂന്ന് കളിക്കാര്‍ക്ക് വരെ പങ്കെടുക്കാന്‍ കഴിയും.

കമ്പനി.

കമ്പനി.

ആന്‍ഡ്രോയ്ഡ്, iOS, Xbox, വിന്‍ഡോസ് (സ്റ്റീം വഴി) എന്നിവയില്‍ PUBG ലഭ്യമാണ്. അധികം വൈകാതെ ഗെയിം പ്ലേസ്റ്റേഷന്‍ 4-ല്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഔദ്യോഗിക വെബ്‌സൈറ്റില്‍

ഔദ്യോഗിക വെബ്‌സൈറ്റില്‍

മൂന്ന് ദിവസങ്ങളിലായി ദുബായില്‍ നടക്കുന്ന മത്സരം കാണാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ഇതിനായി PUBG ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ടിക്കറ്റ് വാങ്ങണം. ഫൈനല്‍ ഉള്‍പ്പെടെയുള്ള ചില മത്സരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സ്ട്രീം ചെയ്യാനും സാധ്യതയുണ്ട്.

സമയം പാഴാക്കരുത്.

സമയം പാഴാക്കരുത്.

മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ദുബായ് പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമ്പോള്‍ അറിയിപ്പ് ലഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും ടിക്കറ്റ് വില്‍പ്പന. അതിനാല്‍ സമയം പാഴാക്കരുത്.

Best Mobiles in India

English summary
Play PUBG Mobile Star Challenge and win a cash price of Rs 2.9 crores in Dubai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X