നമുക്കും കളിക്കാം ഒളിംപിക്‌സ് ഡൂഡില്‍ (വീഡിയോ)

Posted By: Super

നമുക്കും കളിക്കാം ഒളിംപിക്‌സ് ഡൂഡില്‍ (വീഡിയോ)

ഇന്ന് ഗൂഗിള്‍ ഹോംപേജിലുള്ള ഡൂഡിലിന് ഒരു പ്രത്യേകതയുണ്ട്. ഒളിംപിക്‌സിലെ ഹര്‍ഡില്‍ ഗെയിമിനെ പരിചയപ്പെടുത്തുന്ന ഇന്നത്തെ ഡൂഡില്‍ നമുക്കും കളിക്കാം. കീബോര്‍ഡ്, മൗസ് എന്നിവ ഉപയോഗിച്ച് ഇത് കളിക്കാനാകും.

ഹോംപേജില്‍ കാണുന്ന ഡൂഡിലിലെ പ്ലേബട്ടണ്‍ ക്ലിക് ചെയ്ത് കളി തുടങ്ങാം. ട്രാക്കിലൂടെ ഓടുന്നതിന് കീബോര്‍ഡിലെ ആരോ (arrow) കീകള്‍ ഉപയോഗിക്കുക. ഹര്‍ഡിലിന് തൊട്ടടുത്തെത്തിയാല്‍ സ്‌പേസ് (space) കീ അമര്‍ത്തിപ്പിടിക്കണം. അപ്പോള്‍ ഡൂഡിലിലെ കളിക്കാരന്‍ ഹര്‍ഡില്‍ ചാടിക്കടക്കുന്നത് കാണാം. ഇങ്ങനെ ഓരോ ഹര്‍ഡിലിന് മുമ്പിലെത്തുമ്പോഴും ചെയ്ത ശേഷം ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ നിങ്ങളുടെ സ്‌കോര്‍ പ്രത്യക്ഷപ്പെടും.

പെര്‍ഫോമന്‍സിനനുസരിച്ച് മൂന്ന് വരെ സ്വര്‍ണ്ണനാണയങ്ങള്‍ നേടാനാകും. വേണമെങ്കില്‍ നിങ്ങളുടെ സ്‌കോര്‍ ഗൂഗിള്‍+ വഴി ഷെയര്‍ ചെയ്യാം. വീണ്ടും കളിക്കണമെങ്കിലും ഡൂഡിലില്‍ കാണുന്ന റീലോഡ് ചിഹ്നം ക്ലിക് ചെയ്താല്‍ മതി. ഗൂഗിള്‍ ക്രോമിലും ഫയര്‍ഫോക്‌സിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലും ആണ് ഈ ഡൂഡില്‍ പ്രവര്‍ത്തിക്കുക.

ലണ്ടന്‍ ഒളിംപിക്‌സ് തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും ഓരോ ഡൂഡില്‍ ദൃശ്യങ്ങള്‍ ഹോംപേജില്‍ ഗൂഗിള്‍ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഒളിംപിക്‌സിലെ ആദ്യ ഇന്ററാക്റ്റീവ് ഡൂഡിലാണിത്.


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot