പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എത്തിയല്ലോ; ഇനി ബിറ്റ്‌കോയിന്‍ മൊബൈലിലും വാങ്ങാം

Posted By: Lekshmi S

ബിറ്റ്‌കോയിന്‍ ലോകം മുഴുവന്‍ സംസാരവിഷയമായിരിക്കുകയാണ്. അദൃശ്യ കറന്‍സിയായ (Virtual Currency) ബിറ്റ്‌കോയിന്‍ ഒരു പുതിയ നിക്ഷേപ മാര്‍ഗ്ഗമായിക്കഴിഞ്ഞു. ബിറ്റ്‌കോയിന്‍ വസന്തം കുറച്ചുനാള്‍ തുടരുമെന്ന പ്രതീക്ഷയില്‍ യുവാക്കള്‍ ഇതില്‍ വന്‍നിക്ഷേപമാണ് നടത്തുന്നത്.

പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എത്തിയല്ലോ; ഇനി ബിറ്റ്‌കോയിന്‍ മൊബൈലിലും വാങ്ങാ

ലോകവിപണയെ വിറപ്പിച്ച ബിറ്റ്‌കോയിന്‍ ഇന്ത്യയിലും കൊടുങ്കാറ്റായിരിക്കുകയാണ്. ബിറ്റ്‌കോയിനെ കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ പോലും ഇതില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ഇത് ഒരു സാമ്പത്തിക ദുരന്തത്തില്‍ കലാശിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ബിറ്റ്‌കോയിന്‍ ഭ്രാന്ത് മുന്നില്‍ കണ്ട് ദുബായ് ആസ്ഥാനമായ ക്രിപ്‌റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്‌സ്‌ചേഞ്ച് ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്‌കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു.

പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എത്തിയല്ലോ; ഇനി ബിറ്റ്‌കോയിന്‍ മൊബൈലിലും വാങ്ങാ

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ആദ്യ വാലറ്റ് അടിസ്ഥാന ആപ്പ് ആണിത്. ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്ന ആപ്പ് ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ ഗേറ്റ്‌വേകള്‍, പണമിടപാട് പ്രോസ്സസ് ചെയ്യുന്നവര്‍ എന്നിവര്‍ക്കിടയിലെ ഏകോപനമില്ലായ്മയ്ക്കും പരിഹാരമേകും.

മറ്റ് ആപ്പുകള്‍ ബിറ്റ്‌കോയിന്‍ അഡ്രസ്സുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നതിനാല്‍ തെറ്റുകള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പ്ലൂട്ടോ എക്‌സ്‌ചേഞ്ച് വികസിപ്പിച്ചെടുത്തവര്‍ പറയുന്നു.

സ്മാര്‍ട്ട്‌ഫോണില്‍ ഇനി സൗജന്യമായി ടിവി കാണാം എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക്

പ്ലൂട്ടോ എക്‌സ്‌ചേഞ്ച് ഇടുപാടുകള്‍ക്ക് ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ വാങ്ങാനും വില്‍ക്കാനും ശേഖരിക്കാനും ചെലവാക്കാനും പിന്‍ ആവശ്യമാണ്.

ഇടപാടുകള്‍, പണമടയ്ക്കല്‍, ബിസിനസ്സ് ടു ബിസിനസ്സ് വ്യാപാരം, സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്, അസറ്റ് മാനേജ്‌മെന്റ്, വ്യാപാരം മുതലായ നിരവധി കാര്യരങ്ങള്‍ ആപ്പില്‍ ചെയ്യാനാകും.

മുന്‍പ് സൂചിപ്പിച്ചത് പോലെ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. ബിറ്റ്‌കോയിന്റെ വില 1500 ശതമാനം വര്‍ദ്ധിച്ചു. സാമ്പത്തിക ലോകത്തെ ഞെട്ടിച്ച ഈ കുതിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകാന്‍ ഒരുദാഹരണം പറയാം.

10 ലക്ഷം രൂപയെക്കാള്‍ കൂടുതലാണ് ഒരു ബിറ്റ്‌കോയിന്റെ വില. ബിറ്റ്‌കോയിന്റെ മായികലോകം സന്ദര്‍ശിക്കണമെന്നുള്ളവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജോലി തുടങ്ങിക്കോളൂ.

Read more about:
English summary
Pluto Exchange is India’s first Bitcoin trading app-based wallet to enable mobile transactions. The app-based wallet enables bitcoin transactions using a mobile number which makes it quite handy for smartphone users

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot