5G ഉദ്ഘാടനത്തിനിടെ മോദി സ്വീഡനിൽ 'പോയി', അ‌തും കാറോടിച്ച്!

|

രാജ്യം നിർണായകമായ 5ജിയിലേക്ക് ചുവടുവയ്ക്കാൻ തയാറെടുക്കുന്നതിന് തൊട്ടു മുമ്പ് പ്രധാനമന്ത്രി മോദി (modi) ''സ്വീഡനിൽ കാറോടിക്കാൻ പോയി'' എന്നു​ ​കേട്ടാൽ നിങ്ങൾ എന്തു കരുതും. ''വല്ലാത്ത ചതിയായിപ്പോയി'', ''ഇപ്പോഴാണോ കാർ ഓടിക്കാൻ പോകുന്നത്'', ​''ശ്ശേ! മോശമായിപ്പോയി'' എന്നൊക്കെ ചിലരെങ്കിലും ഒരു നിമിഷത്തേക്ക് ഒന്ന് ചിന്തിച്ചുകാണും. എന്നാൽ ആരും 'ബേജാറാകേണ്ട'. നമ്മുടെ പ്രധാനമന്തി എവിടെയും പോയിട്ടില്ല, ഇന്ത്യയിലിരുന്നാണ് അ‌ദ്ദേഹം സ്വീഡനിലെ കാർ ഓടിച്ചത്. എന്നു മാത്രമല്ല, പ്രൗഡഗംഭീരമായ ചടങ്ങുകളോടെ ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. നേരത്തെ തെറ്റിദ്ധരിച്ചിരുന്നു എങ്കിൽ ''ശാസ്ത്രത്തിന്റെ ഓരോ വളർച്ചയേ'' എന്ന് ഇനിയൊന്ന് ആശ്വസിച്ചോളൂ.

 

ഞെട്ടിക്കുന്ന സാങ്കേതിക വളർച്ച

ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ ഉദ്ഘാടനത്തോട് അ‌നുബന്ധിച്ചാണ് രാജ്യത്തെ 5ജി സേവനങ്ങളുടെ ഉദ്ഘാടനവും തീരുമാനിച്ചത്. അ‌തിനാൽത്തന്നെ ​ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിലാണ് 5ജിയുടെ ഔദ്യോഗിക തുടക്കം കുറിക്കലും നടന്നത്. വരാൻ പോകുന്ന ഞെട്ടിക്കുന്ന സാങ്കേതിക വളർച്ചയുടെ സാമ്പിൾ വെടിക്കെട്ടാണ് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് വേദി. രാജ്യത്തിന്റെ വളർച്ചയിൽ പുതിയൊരു നാഴികക്കല്ലാകുന്ന 5ജി ലോഞ്ച് ചെയ്യാൻ ഏറ്റവും അ‌നുയോജ്യമായതും ആ വേദിതന്നെയായിരുന്നു.

ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തംഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തം

ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ്

വിവിധ കമ്പനികൾ തങ്ങൾ വരും കാലങ്ങളിൽ അ‌വതരിപ്പിക്കാൻ പോകുന്ന സാങ്കേതിക ​വൈദഗ്ധ്യങ്ങളും വിവിധ സേവനങ്ങളുടെ മോഡലുകളും തങ്ങളുടെ പുത്തൻ കണ്ടുപിടിത്തങ്ങളുമെല്ലാം സ്റ്റാളുകൾ തുറന്ന് പ്രദർശിപ്പിക്കുന്ന വേദികൂടിയാണ് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ്. ഇന്ത്യയിൽ 5ജി ​സേവനം ആരംഭിക്കുന്നു എന്നതിനാൽത്തന്നെ ഇന്ത്യക്കാർക്ക് അ‌പരിചിതമായ ഒരുപിടി 5ജി സൗകര്യങ്ങളുടെ പ്രദർശനവും വിവിധ കമ്പനികൾ തങ്ങളുടെ സ്റ്റാളുകളിൽ ഒരുക്കിയിരുന്നു.

സ്വീഡനിലെ കാർ
 

ഇത്തരത്തിൽ സീഡിഷ് ടെലികമ്യൂണിക്കേഷൻ രംഗത്തെ വമ്പന്മാരായ എറിക്സണും ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് വേദിയിൽ സ്റ്റാൾ ഒരുക്കിയിരുന്നു. 5ജിയുടെയും മൊ​ബൈൽ കോൺഗ്രസിന്റെയും ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെ എറിക്സൺന്റെ ഈ സ്റ്റാളിൽ എത്തി​യപ്പോഴാണ് ഇന്ത്യയിലിരുന്ന് സ്വീഡനിലെ കാർ ഓടിച്ചത്. 5ജിയുടെ അ‌നന്ത സാധ്യത വ്യക്തമാക്കുന്ന ഒന്നായിരുന്നു എറികസ്ന്റെ സ്റ്റാളിലെ ഈ 5ജി കാറോടിക്കൽ.

ഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രിഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

സാങ്കേതിക വിദ്യയുടെ സേവനം

ലോകത്തിന്റെ ഏതു കോണിലിരുന്നും ഇത്തരത്തിൽ 5ജി സ​ഹായത്തോടെ വാഹനം ഓടിക്കാമെന്നും ദുരന്ത നിവാരണ ഘട്ടങ്ങളിൽ ഉൾപ്പെടെ ഈ സാങ്കേതിക വിദ്യയുടെ സേവനം 5ജിയിലൂടെ ഉപയോഗിക്കാൻ സാധിക്കുമെന്നും എറിക്സൺ കമ്പനി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. 5ജി സാങ്കേതിക വിദ്യയെ രാജ്യം സ്വാഗതം ചെയ്യുന്ന ഈ ഘട്ടത്തിൽ ടെക് രംഗത്ത് മാത്രമല്ല, ഇന്ത്യയിലെ കാർ വിപണിയിലും 5ജി നിർണായകമായ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്നും 5ജിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരാളായി വാഹനവിപണി മാറുമെന്നും എറിക്സൺ കമ്പനിയുടെ ഈ 5ജി കാർ ​​ഡ്രൈവിങ് വ്യക്തമാക്കുന്നുണ്ട്.

കാറിനെ ഇന്റർനെറ്റുമായി കണക്ട് ചെയ്യുക

കാറിനെ ഇന്റർനെറ്റുമായി കണക്ട് ചെയ്യുക എന്നതിനപ്പുറം, മറ്റു വാഹനങ്ങളുമായും സൗകര്യങ്ങളുമായും കണക്ട് ചെയ്യാനും വിദൂര നിയന്തണം സാധ്യമാക്കാനും 5ജിക്ക് കഴിയും എന്ന് എറിക്സൺ തെളിയിച്ചു.5ജിയുടെ ഭാവി സാധ്യതകൾ ആകാംക്ഷാഭരിതവും വിശാലവും അ‌ദ്ഭുതാവഹവുമാണ് എന്നാണ് ഇവയൊക്കെ കാണിക്കുന്നത്. വാഹന വിപണിപോലെ തന്നെ മറ്റ് വിവിധ മേഖലകളിലും 5ജി വരും വർഷങ്ങളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരും.

ദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ലദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ല

ആരോഗ്യം, വിദ്യാഭ്യാസം, ദുരന്ത നിവാരണം

ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസ് വേദിയിലെ മറ്റ് സ്റ്റാളുകളും പ്രധാനമന്ത്രി സന്ദർശിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ദുരന്ത നിവാരണം, തുടങ്ങി ഇന്ത്യ നേരിടുന്ന ഒരുപാട് വെല്ലുവിളികൾക്ക് 5ജിയിലൂടെ പരിഹാരം കാണാനുള്ള വിവിധ സ്റ്റാർട്ടപ്പുകളുടെ പവലിയനുകളും മോദി സന്ദർശിച്ചു. ജിയോ പവലിയനിലെത്തിയ അ‌ദ്ദേഹം ജിയോ ഗ്ലാസിലൂടെ ജിയോയുടെ 5ജി സേവനങ്ങൾ അ‌നുഭവിച്ചറിഞ്ഞു.

എൻഡ്-ടു-എൻഡ് 5G

ജിയോ വികസിപ്പിച്ച എൻഡ്-ടു-എൻഡ് 5G സാങ്കേതികവിദ്യയെപ്പറ്റി ജിയോ എഞ്ചിനീയർമാരുടെ സംഘം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഒപ്പം ഗ്രാമ-നഗര മേഖലകളിലെ ആരോഗ്യ പരിപാലനത്തിലെ വിടവ് നികത്താൻ 5ജി സംവിധാനം എങ്ങനെ ഉപയോഗപ്പെടുത്താം എന്നും സംഘം പ്രധാനമന്ത്രിയോട് വിവരിച്ചു. മറ്റു വിവിധ പവലിയനുകൾ സന്ദർശിക്കാനും നരേന്ദ്രമോദി സമയം കണ്ടെത്തി. 5ജി സാങ്കേതികവിദ്യയ്‌ക്കായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ചെന്നും 'ഡിജിറ്റൽ ഇന്ത്യയുടെ' നേട്ടങ്ങൾ എല്ലാ ഗ്രാമങ്ങളിലും ഉടൻ എത്തുമെന്നും പിന്നീട് അ‌ദ്ദേഹം പ്രതികരിച്ചു.

മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...

Best Mobiles in India

English summary
When the Prime Minister came to inaugurate 5G, he drove the Swedish car while in India when he reached Ericsson's stall at the Indian Mobile Congress. This 5G car driving makes it clear that 5G will not only bring about significant breakthroughs in the tech sector but also in the car market in India, and the auto market will be one of the biggest beneficiaries of 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X