ഇനി 5G ഇന്ത്യ; രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്ന് മോദി

|

ലോക ശക്തിയാകാൻ കുതിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് പുതിയ കരുത്തും ഗതിവേഗവും പകരുന്ന ചരിത്ര നിമിഷത്തിലാണ് നാം. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്തു. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2022 വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജി റോൾ ഔട്ട് ഉദ്ഘാടനം ചെയ്തത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര ദിനമെന്നാണ് 5G റോൾ ഔട്ടിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

 

രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്ന് പ്രധാനമന്ത്രി

രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്ന് പ്രധാനമന്ത്രി

രാജ്യം ലോകത്തിന് പിന്നാലെ ഓടിയ ആ പഴയ കാലമല്ല ഇതെന്നും പ്രധാനമന്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു. 2 ജി മുതൽ 4ജി കാലം വരെ സാങ്കേതികവിദ്യയ്ക്കും മറ്റ് സൗകര്യങ്ങൾക്കുമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് ലോകത്തിന് മുമ്പിൽ പുതിയ അളവ് കോലുകൾ വയ്ക്കുകയാണ് ഇന്ത്യ.

ആത്മനിർഭർ ഭാരത് പദ്ധതി

ആത്മനിർഭർ ഭാരത് പദ്ധതിയെ കളിയാക്കിയവർ നിരവധിയാണ്. എട്ട് വർഷം മുമ്പ് 2 മൊബൈൽ നിർമാണ യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്ന് 200 മൊബൈൽ ഫോൺ നിർമാണ യൂണിറ്റുകൾ ഉണ്ട്. ആഗോളതലത്തിൽ ഫോണുകൾ കയറ്റി അയയ്ക്കുന്നതിൽ ലോകത്ത് തന്നെ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണെന്നും മോദി വ്യക്തമാക്കി.

ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തംഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തം

ടെലിക്കോം കമ്പനികൾ
 

രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് ടെലിക്കോം കമ്പനികളുടെ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നെങ്കിലും എയർടെലും ജിയോയും മാത്രമാണ് തങ്ങളുടെ 5ജി പ്ലാനുകൾ വ്യക്തമാക്കിയത്. ഡിസംബർ 2023 ഓടെ രാജ്യത്തെല്ലായിടത്തും ജിയോ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങളിലും എല്ലാ താലൂക്കുകളിലും 5ജി ലഭ്യമാക്കുമെന്നായിരുന്നു അംബാനിയുടെ വാക്കുകൾ. മെറ്റാവേഴ്സ് അടക്കമുള്ള ഭാവി സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് 5ജി അടിസ്ഥാന ശിലയിടുമെന്നും അംബാനി പറഞ്ഞു.

5ജി സേവനങ്ങൾ

ഇന്ന് മുതൽ രാജ്യത്തെ എട്ട് നഗരങ്ങളിൽ എയർടെലിന്റെ 5ജി സേവനങ്ങൾ ലഭ്യമാകും. 2023 മാർച്ചോടെ രാജ്യത്ത് മിക്കവാറും ഇടങ്ങളിലും എയർടെൽ 5ജിയെത്തിക്കും. രാജ്യത്തിന്റെ എല്ലാ കോണുകളിലും സർവസജ്ജമായ 5ജി നെറ്റ്വർക്ക് മാർച്ച് 2024 ഓടെ ലഭ്യമാക്കുമെന്നും എയർടെൽ സിഇഒ സുനിൽ ഭാരതി മിത്തൽ പറഞ്ഞു.

ഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രിഇനി 5G ഇന്ത്യ; രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ടെലിക്കോം

റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഭാരതി എയർടെൽ മേധാവി സുനിൽ മിത്തൽ, വിഐ പ്രതിനിധിയായി ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർല, ടെലിക്കോം സെക്രട്ടറി കെ രാജാരാമൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.

വിവിധ 5ജി യൂസ് കേസുകൾ

ഉദ്ഘാടനത്തിന് ശേഷം രാജ്യത്തെ മൂന്ന് പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളും വിവിധ 5ജി യൂസ് കേസുകൾ വേദിയിൽ പ്രദർശിപ്പിച്ചു. മുംബൈയിൽ നിന്നുള്ള അധ്യാപകനെ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഒഡീഷയിലുമുള്ള വിദ്യാർഥികളുമായി കണക്റ്റ് ചെയ്യുന്നതായിരുന്നു ജിയോയുടെ പ്രദർശനം. 5ജി കണക്റ്റിവിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും ബന്ധിപ്പിച്ച് വിദ്യാഭ്യാസം എളുപ്പമാക്കുന്നതായിരുന്നു ഈ 5ജി യൂസ് കേസിന്റെ പ്രത്യേകത.

മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...

വെർച്വൽ റിയാലിറ്റി

വെർച്വൽ റിയാലിറ്റിയുടെയും ഓഗ്മന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സോളാർ സിസ്റ്റത്തെക്കുറിച്ച് പഠിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിക്കാൻ ഹോളോഗ്രാമിലൂടെ വേദിയിൽ എത്തിയ ഉത്തർപ്രദേശുകാരി പെൺകുട്ടിയായിരുന്നു എയർടെലിന്റെ 5ജി യൂസ് കേസ് ഡെമോ. ഡെൽഹി മെട്രോ ടണലിൽ ജോലിയെടുക്കുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പിക്കുന്നതിന് 5ജി കണക്റ്റിവിറ്റി ഉപയോഗിക്കുന്നതിനെക്കുറിച്ച് വിഐയും യൂസ് കേസ് പ്രസന്റേഷൻ നടത്തി.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ്

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2022 ന്റെ പ്രദർശന മേളയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. വിവിധ പവിലിയനുകളിൽ എത്തിയ മോദി 5ജി പ്രോഡക്ടുകളും യൂസ് കേസുകളും കണ്ടും ഉപയോഗിച്ചും മനസിലാക്കിയിരുന്നു. 2035 ഓടെ 450 ബില്യൺ യുഎസ്ഡിയുടെ സാമ്പത്തിക സ്വാധീനം 5ജി ഇന്ത്യയിൽ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Best Mobiles in India

English summary
After years of waiting, 5G services have been launched in India. Prime Minister Narendra Modi inaugurated the 5G roll out at the Indian Mobile Congress 2022 in Delhi. Ashwini Vaishnaw, Mukesh Ambani, Sunil Mittal, Kumar Mangalam Birla, and Telecom Secretary K Rajaraman were also present on the stage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X