Home
News

ഒരു മിനുറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാം, 6ജി സേവനം ഉടനെത്തുമെന്ന സൂചനയുമായി പ്രധാനമന്ത്രി; കൂടുതൽ അറിയാം

രാജ്യത്ത് 6ജി യു​ഗം ഉടൻ ആരംഭിക്കും എന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പുറമെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് ആഗോളതലത്തിൽ ജനങ്ങൾക്ക് താങ്ങാനാവുന്ന മൊബൈൽ ഡാറ്റ പ്ലാനുകളും ഇന്റർനെറ്റ് സേവനങ്ങളും ഇന്ത്യ നൽകുന്നുണ്ട്. നിലവിൽ രാജ്യത്തിന്റെ ഭൂരിഭാ​ഗം ഭാ​ഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. 5ജിയിൽ നിന്ന് 6ജിയിലേക്ക് അതിവേഗം മാറാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും ഇതിനായി 6ജി ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ടെന്നും ആയിരുന്നു മോദിയുടെ വാക്കുകൾ. അതേ സമയം പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ ഇന്ത്യയിൽ 22-ഓളം സംസ്ഥാനങ്ങളിൽ 5ജി സേവനം എത്തിക്കാൻ സാധിച്ചതായി അടുത്തിടെ റിലയൻസ് ജിയോ വെളിപ്പെടുത്തിയിരുന്നു.

6ജി സേവനം ഉടനെത്തുമെന്ന സൂചനയുമായി പ്രധാനമന്ത്രി; കൂടുതൽ അറിയാം

നിലവിൽ രാജ്യത്ത് 700 ജില്ലകളിൽ 5ജി സേവനം ലഭിക്കന്നുണ്ടെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. "രാജ്യത്തിന്റെയും ടെലികോം വ്യവസായത്തിന്റെയും കടപ്പാട് 130 കോടി ഇന്ത്യക്കാർക്ക് 5ജി രൂപത്തിൽ ശ്രദ്ധേയമായ സമ്മാനം ലഭിക്കുന്നു." എന്നാണ് കഴിഞ്ഞ വർഷം 5ജി സേവനങ്ങൾ ആരംഭിച്ച വേളയിൽ പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. 5ജി എന്നത് അവസരങ്ങളുടെ അനന്തമായ തുടക്കമാണെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു. നിലവിൽ സാവധാനത്തിലും സ്ഥിരതയോടെയും 6ജി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.

എന്താണ് 6ജി എന്നും ഇത് 5ജിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും പരിശോധിക്കാം. 5-ആം ജനറേഷന് ശേഷമുള്ള ജനറേഷനെ സൂചിപ്പിക്കുന്നതാണ് 6ജി. നിലവിൽ ലഭിക്കുന്നു 5ജിയുടെ സേവനങ്ങളേക്കാൾ പലമടങ്ങ് വേ​ഗതയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ 6ജിയ്ക്ക് സാധിക്കും എന്നാണ് പറയപ്പെടുന്നത്. ഒരു സെക്കന്റിൽ 10 ഗിഗാബിറ്റ് വരെ വേഗത കൈവരിക്കാൻ 5ജിക്ക് സാധിക്കുമ്പോൾ 6ജിക്ക് ഇതേ സമയംകൊണ്ട് 1 ടെറാബിറ്റ് വരെ വേ​ഗത നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6ജി സേവനം ഉടനെത്തുമെന്ന സൂചനയുമായി പ്രധാനമന്ത്രി; കൂടുതൽ അറിയാം

5ജിയെക്കാൾ ശക്തവും വേഗതയേറിയതും ആയിരിക്കും 6ജി. 100 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു മിനുറ്റ് മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഡിജിറ്റൽ ലോകവുമായി നമ്മളെ അടുപ്പിക്കുന്ന സൂപ്പർ കൂൾ ഹോളോഗ്രാമുകളുടെ സൗകര്യവും 6ജി നമ്മുക്ക് വാ​ഗ്ദാനം ചെയ്യുന്നതാണ്. മാത്രമല്ല വെർച്വൽ റിയാലിറ്റി കൂടുതൽ യഥാർത്ഥമായി അനുഭവപ്പെടുന്നതാണ്. ഇത്തരം ​ഗെയിമുകളും സിനിമകളും മികച്ച അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതാണ്.

പ്രസം​ഗത്തിൽ 6ജിയുടെ നിരവധി സവിശേഷതകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദൂരെ നിന്ന് ഫാക്ടറികളുടെ നിയന്ത്രണം ഏറ്റെടുക്കാം, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ, മനുഷ്യന്റെ വികാരങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന ​ഗാഡ്ജറ്റുകൾ എന്നിവയെല്ലാം 6ജി വരുന്നതോടെ വ്യാപകമാകുമെന്നാണ് കരുതുന്നത്. വെറും വേ​ഗതയെ മാത്രം പ്രതിനിധീകരിക്കുന്ന വാക്ക് അല്ല 6ജി ഇത് ഒരു ജനറേഷന്റെ തന്നെ അടയാളപ്പെടുത്തൽ ആയിരിക്കും.

വിവിദ സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ച് വിമാനയ യാത്രകളിലും 6ജി സേവനം ആസ്വദിക്കാൻ സാധിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതായാലും 5ജിയിൽ നിന്ന് വലിയൊരു മാറ്റം ആയിരിക്കും 6ജി ഉപഭോക്താക്കൾക്കായി വാ​ഗ്ദാനം നൽകുന്നത്. എന്നാൽ എന്നുമുതൽ 6ജി സേവനം രാജ്യത്ത് ലഭ്യമാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു 5ജി സ്പെക്ട്രം ലേലം ആരംഭിച്ചത്.

ജിയോ, വോഡഫോൺ-ഐഡിയ, എയർടെൽ, അദാനി തുടങ്ങിയവർ ലേലത്തിൽ പങ്കെടുത്തിരുന്നു. മുകേ ഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ആണ് ഏറ്റവും ഉയർന്ന തുക മുടക്കിയത്. 88,078 കോടി രൂപ. ലേലത്തിൽ രണ്ടാമത് എത്തിയ എയർടെൽ ആകട്ടെ 43,084 കോടി രൂപയും മുടക്കി. തുടർന്നാണ് രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചത്. രാജ്യത്തിന്റെ വിദൂര കോണുകളിൽ പലതിലും 5ജി സേവനം ഒരുക്കാൻ സാധിച്ചു എന്നാണ് വിവിധ ടെലികോം കമ്പനികൾ അവകാശപ്പെടുന്നത്.

ഇന്ത്യയിൽ ഏകദേശം 10 ദശലക്ഷത്തിൽ അധികം ഉപഭോക്താക്കൾ 5ജി സേവനം ആസ്വദിക്കുന്നുണ്ടെന്നാണ് എറിക്‌സൺ മൊബിലിറ്റി 2022 ജൂൺ മാസത്തിൽ‌ പുറത്തിറക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ കണക്ക് ഇരട്ടിയായിക്കാം എന്നും സൂചനകൾ ഉണ്ട്. ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 5G മേഖലയാണ് ഇന്ത്യ.

More from GizBot

Best Mobiles in India

English summary
Prime Minister Nakendra Modi hinted that the 6G era will start soon in the country. Today, India provides affordable mobile data plans and internet services to people globally. Currently, 5G has reached most parts of the country. Modi's words were that the country is trying to move rapidly from 5G to 6G, and for this purpose, a 6G Task Force has been formed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X