മോദിയുടെ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ ഇടിവ്...!

Written By:

നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ലൈക്കുകള്‍ കുറയുന്നു. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് കുറഞ്ഞത്.

മോദിയുടെ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ ഇടിവ്...!

ഒരാഴ്ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് ലൈക്കുകള്‍ കുറവ് വന്ന് തുടങ്ങിയത്. കഴിഞ്ഞ മാസാവസാനം 2.80 കോടി ലൈക്കുകള്‍ ഉണ്ടായിരുന്ന പേജില്‍ ഏപ്രില്‍ ഏഴ് ആയപ്പോഴേക്കും 2.78 കോടിയായി കുറഞ്ഞു.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

മോദിയുടെ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ ഇടിവ്...!

ലൈക്കുകള്‍ കുറഞ്ഞത് ഫേസ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള നീക്കമാണെന്നാണ് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടുളളത്. ഏറെ കാലം സജീവമല്ലാത്ത അക്കൗണ്ടുകളുടെ ലൈക്കുകളും വിശ്വസനീയമല്ലാത്ത അക്കൗണ്ടുകളും വ്യാപകമായി അടുത്തിടെ ഫേസ്ബുക്ക് നീക്കം ചെയ്യുന്നുണ്ട്.

ഇതാണ് മോദിയുടെ പേജിലെ ലൈക്ക് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2013 ജൂലൈ മുതലാണ് വന്‍ തോതിലാണ് മോദിയുടെ ഫേസ്ബുക്ക് ലൈക്കുകള്‍ കൂടിയിരുന്നത്.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!

മോദിയുടെ ഫേസ്ബുക്ക് പേജിലെ ലൈക്കുകളില്‍ ഇടിവ്...!

എന്നാല്‍ ദില്ലി ഇലക്ഷനിലെ പരാജയം ലൈക്കുകളുടെ എണ്ണം ഉയരുന്നത് കുറച്ചിരുന്നു. മാര്‍ച്ച് ആദ്യത്തില്‍ ലൈക്കുകള്‍ 2.79 കോടിയായിരുന്നു. ഉത്തരേന്ത്യയില്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിന് എതിരെ നടക്കുന്ന ഫേസ്ബുക്ക് ക്യാംപെയിനാണ് ഇത്തരത്തില്‍ ലൈക്ക് കുറയാന്‍ കാരണമെന്നും വിലയിരുത്തലുണ്ട്.

English summary
PM Modi's Facebook likes slip a bit over Delhi elections, Land Bill.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot