പൊതുജനങ്ങള്‍ക്കായി മോഡി സര്‍ക്കാറിന്റെ പുതിയ വെബ്‌സൈറ്റ്

Posted By:

സാധാരണക്കാരെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് അഭിപ്രായം അറിയിക്കാന്‍ കഴിയുന്ന പുതിയ വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ലോഞ്ച് ചെയ്തു. 'MyGov.nic.in എന്നാണ് സൈറ്റ് ഐ.ഡി.

വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ചര്‍ച്ചകള്‍ നടത്താമെന്നതാണ് സൈറ്റിന്റെ പ്രധാന ഗുണം. തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചിന്താഗതികളുമെല്ലാം സൈറ്റിലൂടെ പങ്കുവയ്ക്കാം.

പൊതുജനങ്ങള്‍ക്കായി മോഡി സര്‍ക്കാറിന്റെ പുതിയ വെബ്‌സൈറ്റ്

പുതിയ സര്‍ക്കാര്‍ 60 ദിവസം പിന്നിട്ട വെള്ളയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെയാണ് സൈറ്റിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പലതും ചെയ്യണമെന്ന് ആഗ്രഹമുള്ള സാധാരണക്കാരായ നിരവധി പേരുണ്ട്. അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് സൈറ്റിന്റെ ലക്ഷ്യമെന്ന് ലോഞ്ചിംഗ് ചടങ്ങില്‍ മോഡി പറഞ്ഞു.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് സൈറ്റ് നിയന്ത്രിക്കുന്നത്. ക്ലീന്‍ ഗംഗ, വനിതാ-ശിശു വിദ്യാഭ്യാസം, ക്ലീന്‍ ഇന്ത്യ, സ്‌കില്‍ഡ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യയും ജോലി സാധ്യതകളും തുടങ്ങി ആറ് ഗ്രൂപ്പുകളാണ് നിലവില്‍ സൈറ്റില്‍ ഉള്ളത്. ഈ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് ചര്‍ച്ച നടത്താം.

English summary
PM Narendra Modi launches new website 'MyGov' for citizens, Central Government Launched new website for citizens, PM Narendra Modi Launches 'MyGov' Website for citizens, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot