2014-ല്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍ മോദിയും അംബാനിയും...!

നരേന്ദ്രമോദിയും മുകേഷ് അംബാനിയുമാണ് 2014-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യക്കാര്‍. യാഹൂവാണ് ഈ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

യാഹൂവിന്റെ ഇയര്‍ ഇന്‍ റിവ്യൂവിലാണ് ഈ വിവരമുളളത്. ഇത് ഏഴാം തവണയാണ് യാഹൂ ഇത്തരം ഒരു പട്ടിക തയ്യാറാക്കുന്നത്.

പൊളിറ്റിക്കല്‍ ടോപ്പ് ടെന്‍ എന്ന വിഭാഗത്തില്‍ മോദിക്ക് പിന്നില്‍ അരുണ്‍ ജെയ്റ്റ്‌ലിയും, അമിത് ഷായുമാണ്. തുടര്‍ന്ന് വരുന്നത് രാജ് നാഥ് സിങ്, സോണിയാ ഗാന്ധി എന്നിങ്ങനെയാണ്.

2014-ല്‍ കൂടുതല്‍ തിരയപ്പെട്ട ഇന്ത്യക്കാര്‍ മോദിയും അംബാനിയും...!

ദിവസവും ഉണ്ടാകുന്ന തിരച്ചില്‍ ഫലങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള പട്ടിക യാഹൂ തയ്യാറാക്കുന്നത്. ബിസിനസ്സുകാരുടെ ലിസ്റ്റിലാണ് അംബാനി ഒന്നാം സ്ഥാനത്ത് എത്തിയത്. ഗൗതം അദാനിയാണ് രണ്ടാമത് വന്നിരിക്കുന്നത്.

Read more about:
English summary
PM Narendra and Modi Mukesh Ambani most searched personalities in 2014: Yahoo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot