Home
News

മോദിയുടെ പിഎം വാണി പ്രോജക്റ്റ്: കേരളത്തിൽ 4,899 ഹോട്ട്സ്പോട്ടുകൾ

രാജ്യത്തിന്റെ മുക്കിലും മൂലയിലും പൊതുജന പങ്കാളിത്തത്തോടെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാർ ആരംഭിച്ച പബ്ലിക് വൈഫൈ പ്രോജക്റ്റാണ് പിഎം വാണി അഥവാ പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് പ്രോജക്റ്റ്. പ്രാദേശിക തലത്തിൽ ചെറുകിടക്കാർ വഴിയാണ് വൈഫൈ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നത്.

എല്ലായിടത്തും ഹോട്ട്സ്പോട്ടുകളും വൈഫൈ ഇന്റർനെറ്റ് സേവനവും എന്നതാണ് പിഎം വാണിയുടെ പ്രാഥമിക ലക്ഷ്യം. മൊബൈൽ നെറ്റ്വർക്കുകൾ ഉള്ള സ്ഥലങ്ങളിൽ സൌകര്യം എത്ര കണ്ട് ഉപയോഗിക്കപ്പെടും എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴും അത്രയും സംവിധാനങ്ങളോ സൌകര്യങ്ങളോ ഇല്ലാത്തവർക്കും ഗ്രാമീണ മേഖലയിലും കണക്റ്റിവിറ്റി നൽകുകയെന്ന നല്ല ഉദ്ദേശവും പദ്ധതിയെ മുന്നോട്ട് നയിക്കുന്നു. കേന്ദ്ര സർക്കാർ പുറത്ത് വിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് രാജ്യത്ത് ഇത് വരെ 1,47,764 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.

മോദിയുടെ പിഎം വാണി പ്രോജക്റ്റ്: കേരളത്തിൽ 4,899 ഹോട്ട്സ്പോട്ടുകൾ

പിഎം വാണി ഫ്രെയിംവർക്ക് : 2020 ഡിസംബർ 9-നാണ് പിഎം വാണി അഥവാ പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്‌വർക്ക് ഇന്റർഫേസ് പദ്ധതി പ്രഖ്യാപിക്കപ്പെടുന്നത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ഇന്റർനെറ്റ് ആക്സസ് ലഭ്യമാകാത്തവർക്കും കണക്റ്റിവിറ്റി ആക്സസ് ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. 4,899 പിഎം വാണി ഹോട്ട്സ്പോട്ടുകളാണ് നമ്മുടെ കേരളത്തിലുള്ളത്. ( ടെലിക്കോം ടോക്ക് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം)

പബ്ലിക് വൈഫ് ഹോട്ട്സ്പോട്ടുകൾ വഴിയാണ് പ്രോജക്റ്റിലൂടെ വൈഫൈ കണക്റ്റിവിറ്റി എല്ലാവരിലേക്കും എത്തിക്കുന്നത്. ഹോട്ട്സ്പോട്ട് ദാതാക്കളായി പ്രവർത്തിക്കുന്ന വ്യക്തികളെയും ചെറുകിട സ്ഥാപനങ്ങളെയും പിഡിഒ അഥവാ പബ്ലിക് ഡാറ്റ ഓഫീസുകൾ എന്ന് അറിയപ്പെടും. കണക്റ്റിവിറ്റി സ്കീമിന്റെ അവസാന അംഗങ്ങൾ അല്ലെങ്കിൽ ഉപയോക്താവിന് ഡാറ്റ എത്തിക്കുന്ന അവസാനത്തെ കണ്ണികളാണ് പിഡിഒകൾ. ഒരു റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു സ്റ്റേഷണറി സ്റ്റോർ, ചായക്കട എന്നിങ്ങനെ ആർക്കും പിഡിഒ എന്ന നിലയിൽ പ്രവർത്തിക്കാം.

മോദിയുടെ പിഎം വാണി പ്രോജക്റ്റ്: കേരളത്തിൽ 4,899 ഹോട്ട്സ്പോട്ടുകൾ

ഈ രീതിയിൽ പബ്ലിക്ക് വൈഫൈ സേവനം ലഭ്യമാക്കുന്നവർക്ക് ലൈസൻസുകളോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു തരത്തിലുള്ള ഫീസും പിഡിഒകൾ സർക്കാരിലേക്ക് അടയ്ക്കേണ്ടതില്ല. വൈഫൈ ഉപയോഗിക്കുന്നതിന് പിഡിഒകൾക്ക് യൂസേഴ്സിൽ നിന്നും നിശ്ചിത തുകയും ഈടാക്കാൻ കഴിയും. ഓൺലൈനായോ വൌച്ചർ രൂപത്തിലോ യൂസേഴ്സിന് ഈ തുക അടയ്ക്കാം. പിഎംവാണി സ്കീമിൽ പിഡിഒ കഴിഞ്ഞാൽ വരുന്ന അടുത്ത വിഭാഗമാണ് പിഡിഒഎ. പബ്ലിക്ക് ഡാറ്റ അഗ്രിഗേറ്റർ എന്നാണ് പൂർണ രൂപം.

ഹോട്ട്സ്പോട്ട് പ്രൊവൈഡേഴ്സായ പിഡിഒകൾക്ക് സൌകര്യങ്ങൾ ഒരുക്കി നൽകുകയാണ് പിഡിഒഎയുടെ ഉത്തരവാദിത്തം. ഇവരിൽ നിന്നും പ്രത്യേകിച്ച് ഫീസുകളൊന്നും സർക്കാർ ഈടാക്കുന്നില്ല. ലൈസൻസും ആവശ്യം വരുന്നില്ല. രജിസ്ട്രേഷൻ നടപടിയുണ്ടെങ്കിലും അത് ഏഴ് ദിവസം കൊണ്ട് പൂർത്തിയാകും. അടുത്ത വിഭാഗത്തെ ആപ്പ് പ്രൊവൈഡർമാർ എന്ന് വിളിക്കുന്നു. നിലവിൽ 93 ആപ്പ് പ്രൊവൈഡർമാർ വാണി സ്കീമുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

മോദിയുടെ പിഎം വാണി പ്രോജക്റ്റ്: കേരളത്തിൽ 4,899 ഹോട്ട്സ്പോട്ടുകൾ

സ്കീം പ്രകാരമുള്ള വൈഫൈ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഇന്റർനെറ്റ് ആക്സസ് ചെയ്യാനും യൂസർ രജിസ്ട്രേഷനും സഹായിക്കുന്ന ആപ്പുകൾ ഡെവലപ്പ് ചെയ്യുകയാണ് ഈ വിഭാഗത്തിന്റെ ഉത്തരവാദിത്തം. വേൾഡ്ഷോർ നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഷൈൻ കമ്മ്യൂണിക്കേഷൻസ് പ്രവറ്റ് ലിമിറ്റഡ് എന്നിവയാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പ് പ്രൊവൈഡേഴ്സ്. പിഡിഒ മുതൽ ആപ്പ് ഡെവലപ്പേഴ്സ് വരെയുള്ളവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് സെൻട്രൽ രജിസ്ട്രി. സെന്റ്ർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ടെലിമാറ്റിക്സാണ് സെൻട്രൽ രജിസ്ട്രി മെയിന്റൈൻ ചെയ്യുന്നത്.

പിഎം വാണി വൈഫൈ ആക്സസ് ചെയ്യാൻ ഇതിന് ലഭ്യമാക്കിയിട്ടുള്ള ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഓതന്റിക്കേഷൻ പ്രോസസ് പൂർത്തിയാക്കണം. തുടർന്ന് ഏത് പബ്ലിക് വൈഫൈ ഹോട്ട്‌സ്‌പോട്ടും യൂസേഴ്സിന് ആക്സസ് ചെയ്യാം. യൂസർ ഒരു പബ്ലിക്ക് വൈഫൈ ഹോട്ട്‌സ്‌പോട്ടിൽ എത്തുമ്പോൾ, അവരുടെ മൊബൈൽ ഫോണിലുള്ള ആപ്പ് ലഭ്യമായ വിവിധ നെറ്റ്‌വർക്കുകൾ പ്രദർശിപ്പിക്കും. തുടർന്ന് പബ്ലിക് വൈഫൈ നെറ്റ്‌വർക്ക് സെലക്റ്റ് ചെയ്യാനും പേയ്‌മെന്റ് ചെയ്യാനും കഴിയും. ബാലൻസ് തീരുന്നത് വരെ നെറ്റ്‌വർക്ക് ഉപയോഗിക്കാനും സാധിക്കും.

More from GizBot

Best Mobiles in India

English summary
PM-Wani or Prime Minister The Wi-Fi Access Network Interface Project is a public Wi-Fi project launched by the central government with the aim of establishing Wi-Fi hotspots with public participation in every nook and cranny of the country. Wi-Fi networks are established by small businesses at the local level.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X