പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി യുട്യൂബിലും

Posted By: Super

പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി യുട്യൂബിലും

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസ് യുട്യൂബിലും എത്തി. സോഷ്യല്‍ സൈറ്റുകളിലൂടെ ജനങ്ങളുമായി ആശയവിനിമയം നടത്തുക എന്ന ആശയവുമായി ഇതിന് മുമ്പ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പിഎംഒ എത്തിയിരുന്നു.

പിഎംഒഓഫീസ്ഇന്ത്യ എന്ന പേരിലാണ് ഈ യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക. ഇതിലൂടെ സന്ദര്‍ശകര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും സംഭവങ്ങളും വീഡിയോയിലൂടെ കാണാനാകും.

പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന്‍ ഉപദേശകനായി മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് പചൗരി സ്ഥാനമേറ്റെടുത്ത ശേഷമാണ് സോഷ്യല്‍ മീഡിയയെ പിഎംഒ കൂടുതല്‍ ഉപയോഗിച്ച് തുടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച ആദ്യ വീഡിയോ ഇതില്‍ അപ്‌ലോഡ് ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗമായിരുന്നു ഇതില്‍.

രണ്ടാമത്തെ വീഡിയോ ഞായറാഴ്ചയും അപ്‌ലോഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot