8500 രൂപയിൽ താഴെ വിലയിൽ കിടിലൻ 5ജി ഫോൺ വാങ്ങാം! ഇതാ രണ്ട് ഓപ്ഷനുകൾ
നല്ലൊരു സ്മാർട്ട്ഫോൺ കൈയിൽ ഉണ്ടെങ്കിൽ കാര്യങ്ങൾക്കൊക്കെ ഒരു പ്രത്യേക ഉന്മേഷമാണ്, എന്നാൽ ആടിത്തൂങ്ങി പണിയെടുക്കുന്ന ഒരു പഴയ സ്മാർട്ട്ഫോണാണ് കൈയിലിരിക്കുന്നത് എങ്കിൽ അതിനെ പരിചരിക്കാൻ തന്നെ കുറെയേറെ സമയം ചെലവിടേണ്ടിവരും. ഇപ്പോൾ ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ ദിവസവും ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. അതിൽ പല വിലയിലുള്ള മോഡലുകളുണ്ട്. ഇതിൽ 10000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകളും ഏറെ. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ അന്വേഷിക്കുന്നവർക്ക് നിരവധി ഓപ്ഷനുകളുണ്ട്. എങ്കിലും ബജറ്റ് വിലയിലെ 5ജി ഫോണുകൾക്കിടയിലെ ചീപ്റേറ്റ് ഫോൺ നിലയിൽ ഇന്ന് ഇവിടെ രണ്ട് മോഡലുകളാണ് പരിചയപ്പെടുത്തുന്നത്.
റെഡ്മി A4 5G (Redmi A4 5G): ഇന്ത്യയിൽ ഇന്ന് ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന 5ജി ഫോണുകളിൽ ഒന്നാണ് ഇത്. ഈ വർഷം നവംബറിലാണ് ഷവോമി ഈ 5ജി ഫോൺ അവതരിപ്പിച്ചത്. റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആണ് വില.

ഇന്ത്യയിൽ മാത്രം ലഭ്യമായ ഈ ബജറ്റ് 5ജി ഫോൺ ആമസോൺ, എഐയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാനാകും. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും പ്രീമിയം ഹാലോ ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനും വിലയ്ക്കുള്ളിൽ ലഭ്യമാകുന്ന മികച്ച ഫീച്ചറുകളും റെഡ്മി A4 5Gയെ ശ്രദ്ധേയമാക്കുന്നു.
റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 600 nits വരെ പരമാവധി ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം.

അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ), 5MP ഫ്രണ്ട് ക്യാമറ, സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ.
ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA, ഡ്യുവൽ 4G VoLTE, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവ ഇതിലുണ്ട്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. സ്പ്ലാഷ് പ്രതിരോധത്തിനായി IP52 റേറ്റിംഗും ഈ റെഡ്മി ഫോണിൽ ഉണ്ട്.
ഉപയോക്താക്കൾക്ക് ഈ രണ്ട് ഫോണുകളിൽ ഇഷ്ടമുളള 5ജി മോഡൽ വാങ്ങാൻ പരിഗണിക്കാവുന്നതാണ്. റെഡ്മി A4 5G ആമസോണിലാണ് ലഭ്യമാകുക. ഇതിൽ അവിടെ തെരഞ്ഞെടുത്ത ബാങ്ക് കാർഡിന്റൊപ്പം 647 രൂപ ഡിസ്കൗണ്ടും ലഭിക്കും. പോക്കോ സി75 5ജി ഫ്ലിപ്പ്കാർട്ടിലാണ് ലഭ്യമാകുക. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും

പോക്കോ C75 5G (Poco C75 5G): ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5G ഫോൺ എന്ന തലക്കെട്ടുമായി കഴിഞ്ഞ മാസം വിൽപ്പനയ്ക്കെത്തിയ 5ജി ഫോൺ ആണ് ഇത്. പോക്കോ സി75 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 7,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാലത് ലോഞ്ചിനോട് അനുബന്ധിച്ചുള്ള ഡിസ്കൗണ്ട് സഹിതം ഉള്ള വിലയായിരുന്നു.
പോക്കോ സി75 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റ് ഇപ്പോൾ 8499 രൂപ വിലയിലാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും ലഭ്യമല്ല, എന്നാൽ ഡിസ്കൗണ്ടുകൾ ഇല്ലെങ്കിലും ഇതിന് വില വളരെ കുറവാണ് എന്നത് ശ്രദ്ധേയം. അതിനാൽ ആർക്കും ഈ ഫോൺ ഈസിയായി വാങ്ങാനാകും.
പോക്കോ C75 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്‌ഫോം, 120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് HD+ ഡിസ്പ്ലേ, 600 nits വരെ പരമാവധി ബ്രൈറ്റ്നസ്, അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 4 ജിബി വെർച്വൽ റാം, 64GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുളള സൗകര്യം.
ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ), 5MP ഫ്രണ്ട് ക്യാമറ, സുരക്ഷയ്ക്കായി സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, IP52 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ + മൈക്രോ എസ്ഡി), 5G SA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, 18W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി തുടങ്ങിയവയും ഇതിലുണ്ട്.


Click it and Unblock the Notifications








