4K ഫുൾ എച്ച്.ഡി, റെക്കോഡിങ് സൗകര്യവുമായി 'പോകോ എഫ് വണ്‍' രംഗത്ത്

പോകോ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ സി.മന്‍മോഹനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ പുതിയ അപ്‌ഡേറ്റ് പോകോ എഫ് വണ്‍ ഫോണുകളിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

|

ഷാവോമിയുടെ പുതിയ ഉപ-ബ്രാൻഡായ പോകോയുടെ 'പോകോ എഫ് വണ്‍' സ്മാര്‍ട്‌ഫോണില്‍ വൻ പുതുമകളോടെ എം.ഐ.യു.ഐ അപ്‌ഡേറ്റ് വിപണിയിൽ എത്തിയിരിക്കുന്നു. എം.ഐ.യു.ഐ 10 9.3.1 അപ്‌ഡേറ്റില്‍ 60 എഫ്പിഎസില്‍ 4കെ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോഡിങ് സൗകര്യവും ഈ പുതിയ സ്മാർട്ഫോണിൽ കൊണ്ടുവന്നിട്ടുണ്ട്.

4K ഫുൾ എച്ച്.ഡി, റെക്കോഡിങ് സൗകര്യവുമായി 'പോകോ എഫ് വണ്‍' രംഗത്ത്

എന്നാല്‍ നിലവില്‍ ഈ പതിപ്പിന്റെ ബീറ്റാ അപ്‌ഡേറ്റില്‍ മാത്രമാണ് പുതിയ മാറ്റം ലഭ്യമാവുക. നേരത്തെ വീഡിയോ 30 എഫ്പിഎസ് വീഡിയോ റെക്കോഡിങ് സൗകര്യം മാത്രമായിരുന്നു പോകോ എഫ് വണില്‍ നിന്നും ലഭിച്ചിരുന്നത്.

റിലയൻസ് ജിയോ 2, 3 ജി.ബി ഇന്റർനെറ്റ് പാക്കുകൾ: വിലകൾ, റീ ചാർജുകൾ, വിശദാംശങ്ങൾ ഇവിടെ വായിക്കാംറിലയൻസ് ജിയോ 2, 3 ജി.ബി ഇന്റർനെറ്റ് പാക്കുകൾ: വിലകൾ, റീ ചാർജുകൾ, വിശദാംശങ്ങൾ ഇവിടെ വായിക്കാം

വൻ പുതുമകളോടെ 'പോകോ F1'

വൻ പുതുമകളോടെ 'പോകോ F1'

പോകോ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ സി.മന്‍മോഹനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. അധികം വൈകാതെ തന്നെ പുതിയ അപ്‌ഡേറ്റ് പോകോ എഫ് വണ്‍ ഫോണുകളിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോകള്‍ എച്ച്.ഡി ഗുണമേന്മയില്‍ കാണാന്‍ സാധിക്കുന്ന വൈഡ് വൈന്‍ എല്‍വണ്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു ബീറ്റാ അപ്‌ഡേറ്റിലൂടെ പോകോ എഫ് വണിന് ലഭിച്ചിട്ടുണ്ട്.

ഗ്ലോബല്‍ സ്‌റ്റേബിള്‍ അപ്‌ഡേറ്റ്

ഗ്ലോബല്‍ സ്‌റ്റേബിള്‍ അപ്‌ഡേറ്റ്

പോകോ എഫ് വണില്‍ ഏറ്റവും ഒടുവില്‍ കൊണ്ടുവന്നിരിക്കുന്ന സവിശേഷത എന്നത് എം.ഐ.യു.ഐ10.2.2.0 ഗ്ലോബല്‍ സ്‌റ്റേബിള്‍ അപ്‌ഡേറ്റ് ആണ്. ഇതില്‍ 960 എഫ്പിഎസില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ എടുക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. കൂടാതെ ബാറ്ററി ലോ ലൈറ്റ് ഫോട്ടോഗ്രഫിയ്ക്ക് വേണ്ടി പ്രത്യേകം ലോ ലൈറ്റ് മോഡും ഈ അപ്‌ഡേറ്റില്‍ കൊണ്ട് വന്നിട്ടുണ്ട്.

4000 എംഎഎച്ച് ബാറ്ററി

4000 എംഎഎച്ച് ബാറ്ററി

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ പോകോ എഫ് വണില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് പ്രവർത്തനക്ഷമത നൽകുന്നത്. 20,999 രൂപയാണ് പോകോ എഫ് വണ്‍ന്റെ വില. 6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് എല്‍.സി.ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

എല്‍.സി.ഡി ഡിസ്‌പ്ലേ

എല്‍.സി.ഡി ഡിസ്‌പ്ലേ

12 മെഗാപിക്‌സല്‍, അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുകളുള്ള റിയര്‍ ക്യാമറയും 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിൽ ഉണ്ട്. 4000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 6 ജി.ബി/ 64 ജി.ബി, 6 ജി.ബി/128 ജി.ബി, 8 ജി.ബി/ 256 ജി.ബി എന്നീ വരിയന്റുകളാണ് ഇതിനുള്ളത് .

Best Mobiles in India

English summary
Xiaomi sub-brand Poco promised its Poco F1 device would soon support 4K and 1080p video recording at 60fps (frames per second) via an OTA (over-the-air) update. The feature has finally arrived, but it is available only in the beta update.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X