Poco ലോഞ്ചര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍

By GizBot Bureau
|

Poco Fi വില്‍പ്പനയ്ക്ക് എത്തിയതിന് പിന്നാലെ ഷവോമിയുടെ പോക്കോഫോണ്‍ ഡെവലപ്പര്‍മാര്‍ക്ക് വേണ്ടി കെര്‍ണല്‍ സ്രോതസ്സുകള്‍ പുറത്തിറക്കി. സ്മാര്‍ട്ട്‌ഫോണില്‍ കസ്റ്റം ROM ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടും. സ്മാര്‍ട്ട്‌ഫോണില്‍ Poco F1-ന്റെ വൃത്തിയുള്ള UI ഉപയോഗിക്കണമെന്നുള്ളവര്‍ക്ക് വേണ്ടി Poco ലോഞ്ചറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇതും പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

Poco ലോഞ്ചര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍

16MB വലുപ്പമുള്ള ലോഞ്ചര്‍ ഏറെക്കുറെ എല്ലാ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളിലും പ്രവര്‍ത്തിക്കും. ആപ്പ് ഡ്രോയര്‍ ഇല്ലാത്തതിനാല്‍ വിഷമിക്കുന്ന ഷവോമി ഉപഭോക്താക്കള്‍ക്കും ലളിതമായ ഇന്റര്‍ഫേസ് ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഏറെ ഇഷ്ടപ്പെടും.

ആപ്പ് ഡ്രോയറോട് കൂടിയ MIUI, നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഐക്കണുകള്‍ തരംതിരിക്കാനുള്ള സൗകര്യം, സെര്‍ച്ച് ബാര്‍, ആപ്പുകള്‍ ഒളിപ്പിക്കാനുള്ള സൗകര്യം എന്നിവയാണ് Poco ലോഞ്ചറിലെ പ്രധാന ആകര്‍ഷങ്ങള്‍. ഇതിന് പുറമെ വിനോദം, ഫോട്ടോഗ്രാഫി, ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലായി ആപ്പുകളെ സ്വയം തരംതിരിക്കാനും ഇതിന് കഴിയുന്നു.

സ്‌ക്രോള്‍ ബാറിന്റെ രൂപം തിരിഞ്ഞെടുക്കാനും അവസരമുണ്ട്. ഇത് അത്ര വലിയ സവിശേഷത അല്ലെന്ന് തോന്നാമെങ്കിലും ഉപയോഗം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്ന് നിസ്സംശയം പറയാം.

Poco ലോഞ്ചറിന്റെ ബീറ്റ പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ചില ഫീച്ചറുകള്‍ പ്രവര്‍ത്തിക്കണമെന്നില്ല. Poco F1-ല്‍ താഴേക്ക് സൈ്വപ് ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ ഓപ്പണ്‍ ആവുന്നത് പോലുള്ള നിരവധി സവിശേഷതകളുണ്ട്. ഇവയൊന്നും ലോഞ്ചറില്‍ ലഭ്യമല്ല.

F1-ന്റെ ഇന്റര്‍ഫേസില്‍ നിന്ന വ്യത്യസ്തമായി ഒരു ആപ്പ് മാത്രമായി ഒളിപ്പിക്കാന്‍ കഴിയുകയില്ല. ആ വിഭാഗത്തിലെ ആപ്പുകള്‍ മൊത്തത്തില്‍ ഹൈഡ് ചെയ്യാനേ കഴിയൂ. വൈകാതെ ഈ ഫീച്ചറുകളും Poco ലോഞ്ചറില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹൈ-എന്‍ഡ് ഡ്യുവല്‍ പിക്‌സല്‍ ക്യാമറ സെറ്റപ്പുമായി വിവോ വി11 പ്രോ!ഹൈ-എന്‍ഡ് ഡ്യുവല്‍ പിക്‌സല്‍ ക്യാമറ സെറ്റപ്പുമായി വിവോ വി11 പ്രോ!

Best Mobiles in India

Read more about:
English summary
Poco Launcher is Now Available on the Google Play Store

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X