Home
News

7000 രൂപ ഡിസ്കൗണ്ട് എന്താ മോശമാണോ! ​പോക്കോയുടെ അത്യുഗ്രൻ 5ജി ഫോണിന് കിടിലൻ ഡിസ്കൗണ്ട്

ന​ല്ലൊരു സ്മാർട്ട്ഫോൺ കിടിലൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ താൽപര്യമുള്ളവർക്ക് കിടിലൻ അ‌വസരവുമായി ഫ്ലിപ്പ്കാർട്ട്​. പോക്കോ കഴിഞ്ഞ വർഷം ഇന്ത്യയിൽ അ‌വതരിപ്പിച്ച എക്സ് സീരീസ് സ്മാർട്ട്ഫോണായ പോക്കോ X6 പ്രോ 5ജി (POCO X6 Pro 5G) ഇപ്പോൾ 7000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ അ‌വസരമുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് പോക്കോ X6 പ്രോയുടെ 8GB + 256GB അ‌ടിസ്ഥാന മോഡലിന് 26,999 രൂപയും 12GB + 512GB വേരിയന്റിന് 28,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഈ രണ്ട് വേരിയന്റുകൾക്കും വ്യത്യസ്ത ഡിസ്കൗണ്ട് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

പോക്കോ X6 പ്രോയുടെ 8GB + 256GB അ‌ടിസ്ഥാന മോഡൽ 6000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 20,999 രൂപ വിലയിലാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ഇത് ഇപ്പോൾ ആകെ 7000 രൂപ ഡിസ്കൗണ്ടിന് ശേഷം 19999 രൂപ വിലയിൽ വാങ്ങാനാകും.

പോക്കോയുടെ അത്യുഗ്രൻ 5ജി ഫോണിന് കിടിലൻ ഡിസ്കൗണ്ട്

പോക്കോ X6 പ്രോയുടെ 12GB + 512GB വേരിയന്റിന് 4000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയ ശേഷം 24,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ട് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ട് 2000 രൂപ ലഭ്യമാണ്. അ‌തിനാൽ ആകെ 6000 രൂപ ഡിസ്കൗണ്ടിന് ശേഷം 22,999 രൂപ വിലയിൽ ഇത് സ്വന്തമാക്കാനാകും.

പോക്കോ X6 പ്രോയുടെ രണ്ട് വേരിയന്റുകൾക്കും ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പെക്ടർ ബ്ലാക്ക്, റേസിംഗ് ഗ്രേ, പോക്കോ യെല്ലോ എന്നീ നിറങ്ങളിൽ ആണ് ഈ പ്രോ ഫോൺ ലഭ്യമാകുക. ഡിമെൻസിറ്റി 8300 അ‌ൾട്ര ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

പോക്കോയുടെ അത്യുഗ്രൻ 5ജി ഫോണിന് കിടിലൻ ഡിസ്കൗണ്ട്

പോക്കോ X6 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712 x 1220 പിക്സലുകൾ) 1.5K 12-ബിറ്റ് OLED 20:9 ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1920Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1800 nits വരെ പീക്ക് ​ബ്രൈറ്റ്നസ്,HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.35GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8300-അൾട്രാ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Arm Mali-G615 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം. 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ X6 പ്രോയിലുള്ളത്. OIS + EIS ഉള്ള 64MP മെയിൻ ക്യാമറ, 8MP 120° അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ ക്യാമറ എന്നിവ അ‌തിൽപ്പെടുന്നു. 4K വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവയുമുണ്ട്. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയാണുള്ളത്.

പോക്കോയുടെ അത്യുഗ്രൻ 5ജി ഫോണിന് കിടിലൻ ഡിസ്കൗണ്ട്

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP54, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി, USB എൻഎഫ്സി, 67W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Poco X6 Pro 5G is now available at a huge discount. Its 8GB + 256GB base model is listed on Flipkart for just Rs 20,999 after a direct discount of Rs 6,000. There is also a bank discount of Rs 1,000. So, it can now be purchased at a total price of Rs 19,999 after a discount of Rs 7,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X