Home
News

പോക്കല്ല, ഇത് പോക്കോ! കിടിലൻ ലുക്കും മികച്ച ഫീച്ചറുകളുമായി പോക്കോ X7, X7 പ്രോ എന്നിവ ഇന്ത്യയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശം സമ്മാനിച്ച് പോക്കോ പുതിയ രണ്ട് കിടിലൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പോക്കോ X7 സീരീസിൽ പോക്കോ X7 (POCO X7 5G), പോക്കോ X7 പ്രോ (POCO X7 Pro 5G) എന്നിങ്ങനെ രണ്ട് 5ജി ഫോണുകളാണ് പുതിയതായി എത്തിയിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7300 അ‌ൾട്ര ചിപ്സെറ്റ് ആണ് പോക്കോ X7ന്റെ കരുത്ത്. അ‌തേസമയം X7 പ്രോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ കരുത്താക്കിയാണ് എത്തിയിരിക്കുന്നത്.

പോക്കോ X7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67-ഇഞ്ച് (2712×1220 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയിതിലുണ്ട്.

കിടിലൻ ലുക്കും മികച്ച ഫീച്ചറുകളുമായി പോക്കോ X7, X7 പ്രോ എന്നിവ ഇന്ത്യയ

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ് പോക്കോ X7 5ജിയുടെ കരുത്ത്. മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം.

പോക്കോ X7 5ജി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തുന്നത്. അ‌തിൽ സോണി LYT-600 സെൻസർ, f/1.5 അപ്പർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറോട് കൂടിയ 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറോട് കൂടിയ 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും മറ്റുമായി 20MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

കിടിലൻ ലുക്കും മികച്ച ഫീച്ചറുകളുമായി പോക്കോ X7, X7 പ്രോ എന്നിവ ഇന്ത്യയ

പോക്കോ X7 പ്രോ 5ജിയുടെ (POCO X7 Pro 5G) പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR10+ പിന്തുണ, 480Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 1920Hz PWM ഡിമ്മിങ്, 3200 വരെ നൈറ്റ് ബൈ ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

3.25GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ 4nm പ്രൊസസർ ആണ് ​ഈ പ്രോ മോഡലിന്റെ കരുത്ത്. മാലി G720 MC6 ജിപിയു, 8GB / 12GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ്, 5000mm² സ്റ്റെയിൻലെസ് സ്റ്റീൽ VC കൂളിംഗ്, അൾട്രാ-തിൻ 3D ഐസ്‌ലൂപ്പ് സിസ്റ്റം എന്നിവയും X7 പ്രോ 5ജിയിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിലാണ് പ്രവർത്തനം.

പോക്കോ X7 പ്രോ 5ജി ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് എത്തിയിരിക്കുന്നത്. അ‌തിൽ 1/1.95″ സോണി LTY-600 സെൻസർ, f/1.5 അപ്പേർച്ചർ, OIS, EIS, എന്നിവയുള്ള 50MP ​െ​മയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറ, 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ, 1/4″ OV20B സെൻസറോട് കൂടിയ 20MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

കിടിലൻ ലുക്കും മികച്ച ഫീച്ചറുകളുമായി പോക്കോ X7, X7 പ്രോ എന്നിവ ഇന്ത്യയ

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ​ഒഎസ് 2ൽ ആണ് ഈ പോക്കോ ഫോണുകളുടെ പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ് എന്നീ ഫീച്ചറുകളും പോക്കോ X7 സീരീസ് വാഗ്ദാനം ചെയ്യുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, NFC എന്നിവയാണ് X7 സീരീസിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. പോക്കോ X7 5ജിയിൽ 45W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500 mAh, ബാറ്ററിയും പോക്കോ X7 പ്രോ മോഡലിൽ 90W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6550mAh ബാറ്ററിയും നൽകിയിരിക്കുന്നു.

പോക്കോ X7 5ജി പോക്കോ യെല്ലോ, കോസ്മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്, ഇതിന്റെ 8GB+ 128GB അ‌ടിസ്ഥാന മോഡലിന് 21,999 രൂപയും 8GB+ 256GB മോഡലിന് 23,999 രൂപയുമാണ് വില. ജനുവരി 17 മുതൽ ഇത് ഫ്ലിപ്കാർട്ട് വഴി വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് EMI എന്നിവ ലഭ്യമാണ്.

കിടിലൻ ലുക്കും മികച്ച ഫീച്ചറുകളുമായി പോക്കോ X7, X7 പ്രോ എന്നിവ ഇന്ത്യയ

പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമാണ് വില. പോക്കോ യെല്ലോ, നെബുല ഗ്രീൻ, ഒബ്‌സിഡിയൻ ബ്ലാക്ക് നിറങ്ങളിൽ ഇത് ലഭ്യമാകും. ജനുവരി 14 മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയാരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ കൂപ്പൺ ഡിസ്കൗണ്ട്, 2000 രൂപ ബാങ്ക്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് EMI എന്നിവ ലഭ്യമാണ്.

പോക്കോ X7 5ജി, പോക്കോ X7 പ്രോ 5ജി എന്നിവ കൂടാതെ ആഗോളതലത്തിൽ പോക്കോ X7 പ്രോ അ‌യൺ മാൻ ലിമിറ്റഡ് എഡിഷനും (POCO X7 Pro Iron Man Limited Edition) പോക്കോ പുറത്തിറക്കി. ഇതിലെ ഫീച്ചറുകൾ പ്രോ മോഡലിലേതിന് സമാനമാണ്. ഇതിന്റെ 12GB + 512GB മോഡലിന് 399 യുഎസ് ഡോളർ (ഏകദേശം 34,255 രൂപ) ആണ് വില.

More from GizBot

Best Mobiles in India

English summary
The Poco X7 series includes the Poco X7 5G and Poco X7 Pro 5G. The Poco X7 5G is priced at Rs 21,999 for the 8GB+128GB base model and Rs 23,999 for the 8GB+256GB model. The Poco X7 Pro 5G is priced at Rs 27,999 for the 8GB+256GB variant and Rs 29,999 for the 12GB+256GB variant. These phones can be purchased via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X