പുതിയ 5G സ്മാർട്ട്ഫോൺ... 2000 രൂപ ഡിസ്കൗണ്ട്... വാങ്ങാൻ കാരണങ്ങൾ അനവധി, പോരായ്മ ഒന്ന് മാത്രം
വിവിധ ഓഫർ സെയിലുകൾ നടക്കുന്ന ഈ സമയത്ത് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ന് മുതൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത പോക്കോ x7 സീരീസിലെ പോക്കോ x7 5ജി (POCO X7 5G) ആണ് ഇന്നു മുതൽ വിപണിയിൽ എത്തിയിരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ ഇപ്പോൾ ലോഞ്ച് ഡിസ്കൗണ്ടുകൾ സഹിതം വാങ്ങാൻ ലഭ്യമാണ്. പോക്കോ X7 സീരീസിൽ പോക്കോ X7, പോക്കോ X7 പ്രോ എന്നിങ്ങനെ രണ്ട് 5ജി ഫോണുകളാണ് ഉള്ളത്. അതിൽ പ്രോ മോഡൽ ഇതിനകം വിൽപ്പന ആരംഭിച്ചിരുന്നു.
20000 രൂപ ബജറ്റിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ പോക്കോ X7 5ജി പരിഗണിക്കാവുന്നതാണ്. പോക്കോ X7 5ജിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 21,999 രൂപയും 8GB+ 256GB മോഡലിന് 23,999 രൂപയുമാണ് വില. പോക്കോ യെല്ലോ, കോസ്മിക് സിൽവർ, ഗ്ലേസിയർ ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ എത്തുന്നു.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട്/ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് EMI എന്നിവ ലഭ്യമാണ്. അതിനാൽ തുടക്കത്തിൽ 19999 രൂപ വിലയിൽ പോക്കോ എക്സ് 7 5ജി പ്രാരംഭ വേരിയന്റ് സ്വന്തമാക്കാനാകും. പോക്കോ X7 പ്രോ 5ജിയുടെ 8GB+ 256GB വേരിയന്റിന് 27,999 രൂപയും 12GB+ 256GB വേരിയന്റിന് 29,999 രൂപയുമാണ് വില.
പോക്കോ X7 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ് പോക്കോ X7 5ജിയുടെ കരുത്ത്. ഇതിലെ 6.67-ഇഞ്ച് (2712×1220 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ് സഹിതം എത്തുന്നു.

240Hz ടച്ച് സാമ്പിൾ റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 1920Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, 12-ബിറ്റ് കളർ ഡെപ്ത്, ഡോൾബി വിഷൻ, HDR10+, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട മറ്റ് പ്രധാന ഫീച്ചറുകൾ.
മാലി-G615 MC2 ജിപിയു, 8GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പോക്കോ X7 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി LYT-600 സെൻസർ, f/1.5 അപ്പർച്ചർ എന്നിവയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 20MP ക്യാമറയും നൽകിയിട്ടുണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, ജല പ്രതിരോധത്തിനായി IP66 + IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, NFC, 45W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5500 mAh, ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഇങ്ങനെ ഒട്ടനവധി മികച്ച ഫീച്ചറുകൾ സഹിതമാണ് പോക്കോ X7 5ജി എത്തുന്നത്. എന്നാൽ ഇതിൽ ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ഫോൺ എത്തുന്നത് എന്നതാണ്. രണ്ട് ആൻഡ്രോയിഡ് അപ്ഡേറ്റുകൾ ലഭിക്കുന്നതിനാൽ ആൻഡ്രോയിഡ് 15, 16 എന്നിവ ലഭ്യമാണ്.
എങ്കിലും സമാന വിലയിൽ ഇപ്പോൾ എത്തുന്ന ഫോണുകൾ പലതും ആൻഡ്രോയിഡ് 15ൽ എത്തുന്നു. രണ്ട് വർഷ ഒഎസ് പിന്തുണ വാഗ്ദാനം കിട്ടിയാൽ ഈ ഫോണുകളിൽ ആൻഡ്രോയിഡ് 17 വരെ ലഭ്യമാകും. അത് വച്ച് നോക്കുമ്പോൾ പോക്കോ x7 അൽപ്പം പിന്നിലാണ്. എന്നാൽ ഇതോടൊപ്പം ഇറക്കിയ പോക്കോ x7 പ്രോ മോഡലിൽ കമ്പനി ആൻഡ്രോയിഡ് 15 ഒഎസ് സഹിതമാണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധിക്കണം.
ഒഎസ് സംബന്ധിച്ച ഈ ചെറിയ വ്യത്യാസം പ്രശ്നമാക്കുന്നില്ല എങ്കിൽ പോക്കോ x7 5ജി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാവുന്നതാണ്. ഇപ്പോൾ ലഭ്യമായിരിക്കുന്ന 2000 രൂപ ഡിസ്കൗണ്ട് പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ താൽപര്യമുള്ളവർക്ക് ഇപ്പോൾത്തന്നെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








