പോക്കിമോന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ഹിറ്റാകുന്നു..!!സുരക്ഷയും വേണം

|

കൃത്രിമ ബുദ്ധിയുളള യന്ത്രങ്ങളും വെര്‍ച്ച്വല്‍ റിയാലിറ്റി സംവിധാനങ്ങളും ഉപയോഗിച്ച് ഇപ്പോള്‍ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് ഗവേഷകരും സാങ്കേതിക വിദഗ്ധരും. സ്മാര്‍ട്ട്‌ഫോണ്‍ വന്നതോടുകൂടി കമ്പ്യൂട്ടറുകളില്‍ നിന്നും മിക്ക ഗയിമുകളുടെ രൂപവും ഭാവവും മാറി. അതു പോലെ ഗെയിം കളിക്കുന്നവരുടെ എണ്ണവും കൂടി.

 
പോക്കിമോന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ഹിറ്റാകുന്നു..!!സുരക്ഷയും വേണം

ഇപ്പോള്‍ പുതുതായി ഇറങ്ങിയ പോക്കിമോന്‍ ഗെയിമാണ് എല്ലാവരേയും ആകര്‍ഷിക്കുന്നത്. ഈ ഒരു ഗെയിം ഇപ്പോള്‍ ടെക് ലോകത്തെ മാറ്റി മറിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ചര്‍ച്ചാ വിഷയം പോക്കിമോന്‍ തന്നെയാണ്. ഇത് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ ഗെയിം കളിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുകയും വേണം.

കുറച്ചു രാജ്യങ്ങളില്‍ മാത്രമേ പോക്കിമോന്‍ ഗയിം ഇറക്കിയിട്ടുളളു. മറ്റു രാജ്യങ്ങളില്‍ പോക്കിമോന്റെ വരവും കാത്തിരിക്കുകയാണ് കുട്ടികള്‍.

പോക്കിമോന്റെ കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

എന്താണ് പോക്കിമോന്‍?

എന്താണ് പോക്കിമോന്‍?

പോക്കിമോന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കളിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമാണ്.

പോക്കിമോന്‍ കാര്‍ട്ടൂണ്‍

പോക്കിമോന്‍ കാര്‍ട്ടൂണ്‍

പോക്കിമോന്‍ കാര്‍ട്ടൂണുകള്‍ നേരത്തെ തന്നെ എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഗയിമായി ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. സാധാരണ ഗയിമുകളില്‍ നിന്നും വ്യത്യസ്ഥമാണ് ഈ ഗയിം. ഇതില്‍ പോക്കിമോന്‍ ഗോ റിയാലിറ്റി ലോകം കൊണ്ടു വരുന്നു. മുതിര്‍ന്നവരില്‍ പോലും പോക്കിമോന്‍ ഹിറ്റാകാന്‍ കാരണം ഇതു തന്നെയാണ്. അമേരിക്കയിലെ കുട്ടികള്‍ പോക്കിമോന് വളരെ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

76 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു

76 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു

പോക്കിമോന്‍ ഗെയിം 76 ലക്ഷം പേരാണ് ഇതിനിടയില്‍ ഡൗണ്‍ലോഡ് ചെയ്തത്. ഇതു വഴി കമ്പനിക്ക് ദിവസവും കിട്ടുന്നത് ഏകദേശം 10.75 കോടി രൂപയാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ
 

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ച് അടുത്തു കാണുന്ന സ്ഥലങ്ങളില്‍ ഗയിം നടക്കുന്നതായി നമുക്ക് തോന്നും. നമുക്ക് മുന്നിലാണ് പോക്കിമോന്‍ ഗയിം നടക്കുന്നതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നോക്കുമ്പോള്‍ തോന്നും.

അനേകം പോക്കിമാനുകള്‍ ഉണ്ട്

അനേകം പോക്കിമാനുകള്‍ ഉണ്ട്

പല കഴിവിലും രീതിയിലും ഉളള പോക്കിമാനുകള്‍ ഉണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് പോക്കിമോന്‍ മാറിന്നതാണ്. നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന അതേ പോക്കിമോനെ തേടിലുളള ഗെയിമാണിത്.

സ്മാര്‍ട്ട്‌ഫോണ്‍ ജിപിഎസ്

സ്മാര്‍ട്ട്‌ഫോണ്‍ ജിപിഎസ്

സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് ആണ് പോക്കിമോന്‍ പോകുന്ന വഴി നമുക്ക് കാണിച്ചു തരുന്നത്, അങ്ങനെ പോക്കിമോനെ പിടികൂടുന്നതാണ് ഗെയിം.

എല്ലായിടത്തും പോക്കിമോന്‍

എല്ലായിടത്തും പോക്കിമോന്‍

പുഴകളിലും കടലിലും മരത്തിലും വെളളത്തിലും എല്ലായിടത്തും പോക്കിമോന്‍ ഉണ്ട്. എന്നാല്‍ പിടികൂടാന്‍ അത്ര എളുപ്പമല്ല.

കുട്ടികളുടെ സുരക്ഷയ്ക്ക് ഇതു ഭീഷണി

കുട്ടികളുടെ സുരക്ഷയ്ക്ക് ഇതു ഭീഷണി

പോക്കിമോന്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീക്ഷണിയാണെന്നാണ് പലരും പറയുന്നത്. പോക്കിമോനെ തേടിയുളള യാത്രയില്‍ കുട്ടികള്‍ പുഴയിലോ കിണറ്റിലോ മറ്റു സുക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ സാധ്യയുണ്ട്.

 സുരക്ഷ പ്രശ്‌നം

സുരക്ഷ പ്രശ്‌നം

പോക്കിമോന്‍ കളിച്ചു പോയ കുട്ടികള്‍ വീണിട്ടുണ്ട്. അങ്ങനെ പല പല അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷ പ്രശ്‌നമുളള ഈ ഗെയിം കളിക്കുന്നവരാണെങ്കില്‍ വളരെ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?എങ്ങനെ നിങ്ങള്‍ക്ക് അഡല്‍റ്റ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാം?

വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

 

 

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
The new "Pokémon" mobile game is taking the world by storm. People everywhere are venturing out into the actual world to capture virtual pocket monsters.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X