പോളറോയ്ഡ് കുട്ടികള്‍ക്കായുള്ള 7 ഇഞ്ച് ടാബ്ലറ്റ് ലോഞ്ച് ചെയ്തു

By Bijesh
|

പോളറോയ്ഡ് കുട്ടികള്‍ക്കായുള്ള 7 ഇഞ്ച് ടാബ്ലറ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കിഡ്‌സ് ടാബ്ലറ്റ് 2 എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് യു.എസില്‍ 149 ഡോളറാണ് (9,308 രൂപ) വില. നിലവില്‍ യു.എസില്‍ മാത്രമെ ലഭ്യമാവുകയുള്ളു.

 
പോളറോയ്ഡ് കുട്ടികള്‍ക്കായുള്ള 7 ഇഞ്ച് ടാബ്ലറ്റ് ലോഞ്ച് ചെയ്തു

ടാബ്ലറ്റിന്റെ പ്രത്യേകതകള്‍ പരിശോധിച്ചാല്‍, 1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. 1.6 GHz ഡ്യുവല്‍ കോര്‍ കോര്‍ടെക്‌സ് A9 പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ടാബ്ലറ്റില്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പ്രൈമറി ക്യാമറ, ഫ്രണ്ട് ക്യാമറ എന്നിവയും വൈ-ഫൈ സപ്പോര്‍ടുമുണ്ട്. അതോടൊപ്പം കുട്ടികള്‍ക്ക് ഉപകാരപ്രദമായ 70 ബുക്കുകളും ആപ്ലിക്കേഷനുകളും പ്രീ ലോഡഡായി ടാബ്ലറ്റിലുണ്ട്.

കുട്ടികള്‍ക്കു വേണ്ടിയുള്ള മറ്റു ടാബ്ലറ്റുകളെ പോലെ തന്നെ രക്ഷിതാക്കള്‍ക്ക് ഉപയോഗം നിയന്ത്രിക്കാന്‍ സാധിക്കുമെന്നതും സുരക്ഷിതമായ ബ്രൗസിംഗും കിഡ്‌സ് ടാബ്ലറ്റ് 2-ലുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X