ആരുടെ ഫോൺ ക്യാമറയും പൊലീസിന് ഇനി ഓൺ ചെയ്യാം; പുതിയ നിയമം ഇവിടെ പാസാക്കി
രാജ്യത്ത് സംശയം തോന്നുന്ന പൗരന്മാരുടെ ഫോണുകളുടേയും മറ്റ് ഉപകരണങ്ങളുടെയും ക്യാമറകളും മൈക്രോഫോണുകളും ജിപിഎസ് ലൊക്കേഷനും റിമോട്ടായി ഓൺചെയ്യാൻ അനുവദിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്. ഇത് നിയമം ആയാൽ സംശയം തോന്നുന്ന ആരെ വേണമെങ്കിലും പോലീസിന് ഇത്തരത്തിൽ പരിശോധിക്കാം. ഒരു ജഡ്ജിയുടെ കൂടെ അനുമതി ലഭിച്ചാൽ ബില്ല് നിയമം ആകും.
മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍. പാര്‍ലിമെന്റ് അംഗങ്ങള്‍, ഡോക്ടര്‍മാര്‍, സെൻസിറ്റീവായി ജോലി ചെയ്യുന്നവരും മാത്രമാണ് ഈ നിയമത്തിന്റെ പരുധിക്ക് പുറത്തുള്ളത്. അടുത്തകാലത്ത് നടത്തിയ ഭേദഗതിയിൽ മാത്രമാണ് ഇവരെ ഈ നിയമത്തിന്റെ പരുധിക്ക് പുറത്താക്കിയത്. ആറ് മാസത്തേക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ക്യാമറയും മൈക്രോഫോണും ഓണ്‍ ചെയ്യാനുളള അനുമതി പോലീസിന് ലഭിക്കുക.

അതീവ ഗൗരവമുള്ള കേസുകളിൽ മാത്രമായിരിക്കും ഇത്തരം നടപടി സ്വീകരിക്കുക. അതായത് അഞ്ച് വർഷത്തിൽ കൂടുൽ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക്. സെനറ്റ് നേരത്തെ തന്നെ അംഗീകാരം നൽകിയ ബില്ല് ഇപ്പോഴാണ് ദേശീയ അസംബ്ലി പാസാക്കിയത്. അതേസമയം പുതിയ നിയമത്തിനെതിരെ നിരവധിപേര് രംഗത്ത് വന്നിട്ടുണ്ട്. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ ലാ ക്വാഡ്രാചുര്‍ ഡു നെറ്റ് ആണ് ഇതിൽ പ്രധാനി.
നിയമം ദുരുപയോഗം ചെയ്യും എന്നാണ് ഇവർ ആരോപിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരെപ്പോലുള്ളവർക്കെതിരെയും ഇത്തരം നിയമം പ്രയോഗിക്കുമെന്ന ഭീതി ഉണ്ടെന്നും ഭാവിയില്‍ ഈ നിയമത്തിന്റെ പരിധിയിലേക്ക് ഗൗരവമില്ലാത്ത കുറ്റങ്ങളെയും ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഉണ്ടെന്നും ഇവർ പറയുന്നു. നേരത്തെ ലൈംഗിക കുറ്റവാളികൾക്കെതിരെ സ്വീകരിച്ചിരുന്ന ജെനറ്റിക് രജിസ്‌ട്രേഷന്‍ ഇപ്പോൾ എല്ലാവർക്കും ബാധകമാണെന്നും ഇവർ കൂട്ടിച്ചേർത്തു.

വിശാല നീതിന്യായ പരിഷ്‌കരണ ബില്ലിന്റെ ഭാഗമായാണ് ഈ നിയമത്തിന് അനുമതി നൽകിയത്. പ്രധാനമായും ചാരവൃത്തി പോലുള്ള കുറ്റകൃത്യങ്ങൾക്ക് മേൽ പ്രവർത്തിക്കാനുള്ള നിയമം എന്ന നിലയിലാണ് ഈ നിയമം പാസാക്കിയിരിക്കുന്നത് എന്നാണ് അധികാരികളുടെ വാദം. രാജ്യത്ത് വൻ രീതിയിലുള്ള കലാപം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു നിയമം പാസാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പാരിസിൽ നാഹെൽ എന്ന കൗമാരക്കാരനെ പൊലീസ് വെടിവെച്ചു കൊന്നതിനെ തുടർന്നാണ് ഇപ്പോൾ അവിടെ കലാപം നടക്കുന്നത്. ആഫ്രിക്കന്‍- അറബ് വംശജനായ നാഹെലിനെ വംശീയ വിധ്വേഷം മൂലമാണ് പൊലീസ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിക്ഷേധക്കാർ ആരോപിക്കുന്നത്. ആഫ്രിക്കന്‍- അറബ് വംശജരോട് പൊലീസ് ധിക്കാരപരമായാണ് പെരുമാറുന്നത് എന്നും ആരോപണം ഉണ്ട്.
നാഹെലിന്റെ കൊലപാതകത്തെ തുടർന്ന് രാജ്യമൊട്ടുക്കും വന്‍തോതിലുളള പ്രതിഷേധങ്ങളാണ് നടന്നത്. പലയിടങ്ങളിലും കലാപകാരികൾ തീയിട്ടു പോലീസിന് നേരെയും വ്യാപകമായി അക്രമണങ്ങൾ ഉണ്ടായി. പല മാളുകളും കടകളും വീടുകളും എല്ലാം കൊള്ളയടിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കലാപത്തെ തുടർന്ന് അറസ്റ്റിലായത്. അതിനിടെ പ്രതിഷേധം അയല്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും പടരുന്നതായും സൂചനയുണ്ട്.
വിലകൂടിയ കാറിൽ നാഹെലും കൂട്ടുകാരും വരുന്നതിനിടെ പൊലീസ് വണ്ടി നിർത്തിക്കുകയായിരുന്നു ലൈസൻസ് ഉണ്ടാകില്ലെന്ന് കരുതി പൊലീസുകാരിൽ ഒരാൾ നാഹെലിന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതേ തടർന്ന് ഭയന്ന് വണ്ടി മുന്നോട്ടെടുക്കവെ പൊലീസ് വെടി വെയ്ക്കുകയായിരുന്നു. വഴിയാത്രക്കാരെ രക്ഷിക്കാനാണ് വെടിവെച്ചത് എന്നാണ് പൊലീസ് പറഞ്ഞത്.
തുടർന്ന് നഹെലിനെ വെടിവെച്ച മുപ്പത്തിയെട്ടുകാരനായ പൊലീസിനെ അറസ്റ്റ് ചെയ്ത് നരഹത്യയ്ക്കു കേസെടുത്തു. ഫ്രാൻസിൽ ഇടക്കിടെ ഇത്തരത്തിൽ വംശീയ അക്രമണങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്നാണ് ചില വാർത്തകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഇരയാകുന്നവർ ഭൂരിഭാഗവും ആഫ്രിക്കൻ വംശജരാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ കാലത്ത് ഫ്രാൻസിന്റെ കോളനികൾ ആയിരുന്നു പല ആഫ്രിക്കൻ രാജ്യങ്ങളും.


Click it and Unblock the Notifications








