ഓട്ടോപൈലറ്റ് മോഡിൽ ടെസ്‌ല കാർ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യ്തു
സാൻ ഫ്രാൻസിസ്കോയിലെ ഒരു ടെസ്‌ല ഉടമ ഇലക്ട്രിക് കാർ ഓട്ടോപൈലറ്റ് സവിശേഷത ദുരുപയോഗം ചെയ്തതായി റിപ്പോർട്ടുകൾ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഓക്ക്‌ലാൻഡിലേക്കുള്ള ബേ ബ്രിഡ്ജിന് കുറുകെ സവാരി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 25 കാരനായ പരം ശർമയെ അശ്രദ്ധമായി വാഹനമോടിച്ചു എന്ന കാരണത്താൽ അറസ്റ്റ് ചെയ്തിരുന്നു. ടെസ്‌ല മോഡൽ 3 യുടെ പിൻസീറ്റിൽ ഇരിക്കുന്ന ഒരാളെക്കുറിച്ച് കാലിഫോർണിയ ഹൈവേ പട്രോളിന് (സിഎച്ച്പി) റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്നാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യ്തത്. ഓക്‌ലാൻഡിലെ സിഎച്ച്പി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്. ഈ ആഴ്ച്ച അറസ്റ്റുചെയ്യുന്നതിനുമുമ്പ്, വിവിധ ടെസ്‌ല മോഡൽ 3 കളിൽ ബേ ഏരിയയിൽ അദ്ദേഹത്തെ കണ്ടതായി പറയുന്നു. ഓട്ടോപൈലറ്റുമായി കാർ ഓടിക്കുന്നതിനിടയിൽ അയാൾ സ്റ്റീയറിങ് വീലിന് പുറത്തു കാലുകൾ വെച്ച് പിൻസീറ്റിൽ ഇരുന്നായിരുന്നു യാത്ര.

ടെസ്‌ലയുടെ ഓട്ടോപൈലറ്റ് അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റന്റ് സിസ്റ്റം കാറിനെ അതിൻറെ പാതയിൽ നിർത്തുകയും വേഗത കുറയ്ക്കുകയും വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചില ക്രമീകരണങ്ങൾ ഉപയോഗിച്ച് കാറിന് സഞ്ചരിക്കുന്ന പാതകൾ മാറ്റുവാനോ അല്ലെങ്കിൽ യാത്ര നിർത്തുവാനോ സ്വന്തമായി നടത്തുവാനോ കഴിയും. ഡ്രൈവർമാർ തീർച്ചയായും സിറ്റീയറിങ് വീലിൽ കൈകൾ പിടിച്ചും റോഡിലേക്ക് ശ്രദ്ധ നൽകി ഇരിക്കേണ്ടിവരുമെന്ന് സിസ്റ്റം വ്യക്തമായി പറയുന്നുവെന്ന് ഒരു ടെസ്‌ല സപ്പോർട്ട് പേജ് വ്യക്താക്കി. "ഓട്ടോപൈലറ്റും ഫുൾ സെൽഫ് ഡ്രൈവിംഗ് കപ്പാസിറ്റിയും പൂർണ്ണമായും ശ്രദ്ധ പുലർത്തുന്ന ഡ്രൈവർമാർക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അവർ ആവശ്യാനുസരണം ഡ്രൈവിങ് ഏറ്റെടുക്കാൻ സന്നദ്ധരായിരിക്കണം." പേജിൽ പറയുന്നു.

ഏപ്രിൽ അവസാനം, അതേ രീതിയിൽ ഒരു ടെസ്‌ല ഓടിച്ചതിന് ശർമ്മയ്ക്ക് താക്കീത് നൽകിയിരിന്നു. അദ്ദേഹത്തിൻറെ സുരക്ഷിതമല്ലാത്ത ടെസ്ല ഡ്രൈവിംഗിൻറെ ഒരു വീഡിയോ ലഭിച്ചിരുന്നു. "ഈ കാർ അപകടം വരുത്തില്ല," ശർമ്മ പ്രാദേശിക വാർത്താ കേന്ദ്രമായ കെടിവിയുവിനോട് പറഞ്ഞു. എന്നാൽ, അടുത്തിടെ ടെക്സാസിൽ ടെസ്ല ഓട്ടോപൈലറ്റ് മോഡിൽ ഓടിച്ചപ്പോൾ നിയന്ത്രണം തെറ്റി റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിൽ ഇടിച്ചുകയറുകയും രണ്ട് പേർ തൽക്ഷണം മരിക്കുകയും ചെയ്യ്തു. ഈ ആഴ്ച്ച ജയിൽ മോചിതനായ ശേഷം ശർമ്മ പുതിയ ടെസ്ല മോഡൽ 3 ൽ വീണ്ടും പിൻസീറ്റിൽ നിന്ന് വാഹനം ഓടിക്കുകയുണ്ടായി.

ടെസ്‌ലയുടെ വാഹനങ്ങൾ യഥാർത്ഥത്തിൽ സാധാരണ രീതിയെക്കാൾ കൂടുതൽ കഴിവുള്ളതായി തോന്നാം. ഓട്ടോപൈലറ്റിലേക്കുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിനെ "ഫുൾ സെൽഫ് ഡ്രൈവിംഗ്" എന്ന് വിളിക്കുന്നു, ഒപ്പം ചക്രത്തിൽ കൈകൾ വെക്കാതെ തന്നെ ഏത് തെരുവിലും ഈ കാർ ഓടുമെന്ന് അവകാശപ്പെടുന്നു. എന്നാൽ, ഡ്രൈവർ ഇടപെടലില്ലാതെ ഇത് ഇപ്പോഴും പ്രവർത്തിക്കില്ല. എഫ്‌എസ്‌ഡിയെക്കുറിച്ച് ടെസ്‌ല അതിൻറെ വെബ്‌സൈറ്റിൽ പറയുന്നതുപോലെ, "മേൽനോട്ടമില്ലാതെ ഈ സവിശേഷതകളുടെ ഉപയോഗം മനുഷ്യ ഡ്രൈവർമാരേക്കാൾ കൂടുതൽ വിശ്വാസ്യത കൈവരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. "കാലിഫോർണിയയിൽ ഡ്രൈവറില്ലാ കാർ പ്രവർത്തിപ്പിക്കുവാൻ ടെസ്‌ലയ്ക്ക് അനുമതിയില്ല, അതിനാൽ മുൻ സീറ്റിൽ ഡ്രൈവർ ഇരിക്കേണ്ടത് അനിവാര്യമാണ്.


Click it and Unblock the Notifications








