Home
News

ചന്തം കണ്ടും നേട്ടം കേട്ടും പിന്നാലെ പോകരുത്; പിങ്ക് വാട്സ്ആപ്പിനെതിരേ മുന്നറിയിപ്പുമായി പോലീസ്

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. എന്നാൽ ഇന്ത്യക്കാരുടെ വാട്സ്ആപ്പിനോടുള്ള ഈ പ്രിയം ​സൈബർ തട്ടിപ്പുകാരുടെയും പ്രിയപ്പെട്ട ആപ്പാക്കി വാട്സ്ആപ്പിനെ മാറ്റുന്നു. ഇന്ത്യയിലെ തട്ടിപ്പുകളുടെയും വ്യാജവാർത്തകളുടെയും പ്രധാന കേന്ദ്രം എന്ന വിശേഷണവും വാട്സ്ആപ്പിന് തന്നെയാണ്. ക്രിമിനലുകൾക്ക് തങ്ങളുടെ തട്ടിപ്പുകൾ പ്രചരിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് വാട്സ്ആപ്പ്.

വാട്സ്ആപ്പിൽ എന്തെങ്കിലും എത്തിപ്പെട്ടാൽ വളരെപ്പെട്ടെന്നാണ് അ‌ത് പരക്കുക. ഒരാളിൽനിന്ന് ആരംഭിച്ച് കോടിക്കണക്കിന് ആളുകളി​ലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഒരു വാട്സ്ആപ്പ് മെസേജിന് സാധിക്കും. വാട്സ്ആപ്പിന്റെ ഈ പ്രത്യേകതയും സൗകര്യവുമാണ് ​സൈബർ ക്രിമിനലുകളുടെ പ്രധാന താവളമായി വാട്സ്ആപ്പിനെ മാറ്റുന്നത്. ഇപ്പോൾ ഒരു പുതിയ തട്ടിപ്പുകൂടി വാട്സ്ആപ്പിലൂടെ പ്രചരിക്കാൻ ആരംഭിച്ചിരിക്കുകയാണ്.

ചന്തം കണ്ടും നേട്ടം കേട്ടും പിന്നാലെ പോകരുത്

ഇപ്പോൾ പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ് എന്ന വ്യാജ വാർത്തയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് സഹിതമാണ് ഈ വ്യാജവാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാജ വാർത്തയും ലിങ്കും അ‌ടങ്ങിയ മെസേജ് ​സൈബർ ക്രിമിനലുകൾ തന്നെ വാട്സ്ആപ്പിലൂടെ ആളുകൾക്ക് അ‌യച്ചുനൽകുന്നു.

എന്തും വേഗത്തിൽ പ്രചരിക്കുന്ന വാട്സ്ആപ്പിൽ ഈ വ്യാജ വാർത്തയും ലിങ്കും അ‌തിവേഗം പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഫീച്ചറുകളുള്ള വാട്സ്ആപ്പ് ലഭിക്കാൻ ഈ ലിങ്കിലുള്ള വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാനാണ് വ്യാജവാർത്തയിൽ നിർദേശിച്ചിരിക്കുന്നത്. ഈ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി മും​ബൈ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

ചന്തം കണ്ടും നേട്ടം കേട്ടും പിന്നാലെ പോകരുത്

പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അ‌ഭ്യർഥിച്ചു. ഇപ്പോൾ ​വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന പിങ്ക് വാട്സ്ആപ്പ് യഥാർഥത്തിൽ ​സൈബർ ക്രിമിനലുകളുടെ കെണിയാണെന്നും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. അ‌ധിക ഫീച്ചറുകളുള്ള പിങ്ക് നിറത്തിലുള്ള വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോൺ ഹാക്ക് ചെയ്യാൻ ഇടയാക്കുമെന്ന് പോലീസ് വിശദീകരിച്ചു.

ആളുകളെ തങ്ങളുടെ കെണിയിൽ വീഴ്ത്താൻ ​സൈബർ ക്രിമിനലുകൾ ദിവസവും പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുന്നു. ഈ കെണികളിൽ വീഴാതെ ഡിജിറ്റൽ ലോകത്ത് സുരക്ഷിതരായിരിക്കാൻ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും പോലീസ് മുന്നറിയിപ്പ് ഉപദേശിക്കുന്നു. വാട്സ്ആപ്പിന്റെ നിറം മാറുന്ന അ‌പ്ഡേറ്റ് എന്ന് വിശ്വസിപ്പിച്ചാണ് പിങ്ക് വാട്സ്ആപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ഏറ്റവും പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ ആദ്യം ലഭിക്കും എന്നതും പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിലെ പ്രധാന വാഗ്ദാനമാണ്. വാട്സ്ആപ്പ് മിക്കപ്പോഴും പുത്തൻ ഫീച്ചറുകൾ പുറത്തിറക്കുന്നു. എന്നാൽ പല ഫീച്ചറുകളും പുറത്തിറങ്ങിയെന്ന് കേട്ടാലും ഏറെ നാളുകൾ കഴിഞ്ഞാകും പലരിലേക്കും എത്തപ്പെടുക. ഈ താമസം ഒഴിവാക്കിക്കളയാം എന്ന് ആഗ്രഹിക്കുന്നവർ തട്ടിപ്പുകാരുടെ ഈ വാഗ്ദാനത്തിൽ വീണുപോയേക്കാം.

ലോഗോയുടെ അ‌ടക്കം നിറം മാറും എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ലിങ്ക് യഥാർഥത്തിൽ ഒരു ഫിഷിങ് ലിങ്കാണ്. അ‌തിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താവിന്റെ ഫോൺ ആക്രമിക്കപ്പെടുന്നു. തുടർന്ന് ഫോണിലെ സുപ്രധാന വിവരങ്ങൾ മോഷ്ടിക്കുകയോ ഫോണിന്റെ നിയന്ത്രണം ഹാക്കർക്ക് ലഭ്യമാക്കുകയോ ചെയ്യുന്നു എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

പിങ്ക് വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ എന്ത് സംഭവിക്കും: വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് വിവിധ ഭീഷണികൾ അ‌ഭിമുഖീകരിക്കേണ്ടിവരും. അവർ സേവ് ചെയ്ത ചിത്രങ്ങളും കോൺടാക്റ്റ് നമ്പറുകളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്പത്തിക നഷ്ടങ്ങളിലേക്ക് ചെന്നുപെടും. അ‌നുമതികൾ ദുരുപയോഗം ചെയ്യപ്പെടും. മൊബൈലിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടും.

ചന്തം കണ്ടും നേട്ടം കേട്ടും പിന്നാലെ പോകരുത്

ദ ഫ്രീ പ്രസ് ജേണലാണ് പിങ്ക് വാട്സ്ആപ്പ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. വൈറൽ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പോലീസ് അ‌റിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. നിങ്ങളുടെ മൊബൈലിൽ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കുക. സുരക്ഷിതമല്ല എന്ന് തോന്നിയാൽ അ‌തിൽ ക്ലിക്ക് ചെയ്യാതിരിക്കുക. എപ്പോഴും ജാഗ്രത പാലിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളിൽ നിന്നോ മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.

വിശ്വാസമില്ലാത്ത ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവർക്ക് കൈമാറരുത്. ലോഗിൻ ക്രെഡൻഷ്യലുകൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ, തുടങ്ങിയ സാമ്പത്തിക-സ്വകാര് വിവരങ്ങൾ ഓൺലൈനിൽ ആരുമായും പങ്കിടരുത്. ​സൈബർ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഏറ്റവും പുതിയ തട്ടിപ്പുകളെപ്പറ്റി മനസിലാക്കിയിരിക്കുകയും അ‌ത് മറ്റുള്ളവരെ അ‌റിയിക്കുകയും ചെയ്യുക.

Best Mobiles in India

English summary
A new pink WhatsApp scam is circulating on WhatsApp, pretending to be a WhatsApp update that changes the colour of the WhatsApp logo and makes WhatsApp updates available earlier. Police warned that pink WhatsApp is actually a trap of cybercriminals and do not click or download the link.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X