തീരുമാനം മികച്ചതായിരിക്കണം! ബിഎസ്എൻഎല്ലില്ലേക്ക് മാറുന്നത് ഗുണകരമാകുമോ?
ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർദ്ധനയെ തുടർന്ന് ബിഎസ്എൻഎൽ ഈയിടെയായി കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി താങ്ങാനാവുന്ന റീചാർജ് പ്ലാനുകൾ ആണ് നൽകുന്നത്. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ചുമത്തുന്ന ഏകദേശം 15 ശതമാനം അധിക ചാർജുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ ബിഎസ്എൻഎല്ലിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. കൂടാതെ, ഉപയോക്താക്കളുടെ ആവശ്യത്തിന് മറുപടിയായി ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി റോൾഔട്ട് വേഗത്തിൽ ആക്കിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് ശരിയായ ചോയ്‌സ് ആണോ എന്നും ബിഎസ്എൻഎല്ലിലേക്ക് മാറുന്നത് പരിഗണിക്കണമോ എന്നും നിർണ്ണയിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.
ബിഎസ്എൻഎല്ലിൻ്റെ 4G നെറ്റ്‌വർക്ക് ഇതിനകം തന്നെ കേരളവും പൂനെയും ഉൾപ്പെടെ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ലൈവ് ആണ്. ഉപയോക്താക്കൾ അതിവേഗ ഇൻ്റർനെറ്റ് ആസ്വദിക്കാനും സാധിക്കും. അതിനാൽ, വില കുറഞ്ഞ പ്ലാനിനും മികച്ച കണക്റ്റിവിറ്റിക്കുമായി നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് LILO ആപ്പ് വഴി ഓൺലൈനായി 4G സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്.

Android, iOS എന്നിവയ്‌ക്ക് സിം ലഭ്യമാണ്. കൂടാതെ ഒരു ബിഎസ്എൻഎൽ 4G സിം വാങ്ങാനും അവരുടെ നമ്പർ പോർട്ട് ചെയ്യാനും സിം കാർഡ് ഹോം ഡെലിവറി ചെയ്യാനും ഇത് ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. 4ജി സിം ഓർഡർ ചെയ്യാൻ ബിഎൻഎൻഎല്ലിന് മറ്റൊരു ഓപ്ഷൻ ഉണ്ട്. 8891767525 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് 'ഹായ്' എന്ന് ഒരു സന്ദേശം അയച്ച് ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ സിം കാർഡ് ഓർഡർ ചെയ്യാവുന്നതാണ്.
ഇനി നെറ്വർക്കിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ബിഎസ്എൻഎൽ 2ജി, 3ജി, 4ജി നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യും. എന്നാൽ കമ്പനി വൈഫൈ കോളിംഗിനെ പിന്തുണയ്ക്കുന്നില്ല. അതിനാൽ കോളുകൾ ചെയ്യാൻ വൈഫൈ ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ ഡൽഹിയിലെ താമസക്കാരനാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ നിലവിൽ ഡൽഹിയിൽ താമസിക്കുകയും നിങ്ങൾ ബിഎസ്എൻഎൽ സിം ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കിൽ, നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ ബിഎസ്എൻഎല്ലിൻ്റെ നെറ്റ്‌വർക്ക് കവറേജ് നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാം.
ഡൽഹിയിലെ ബിഎസ്എൻഎൽ നെറ്റ്‌വർക്കിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾക്ക് ഓപ്പൺസിഗ്നൽ ആപ്പ് ഉപയോഗിക്കാം. ഡൽഹിയിൽ ബിഎസ്എൻഎൽ 2ജി, 3ജി, 4ജി അല്ലെങ്കിൽ 5ജി നെറ്റ്‌വർക്ക് കവറേജ് നൽകുന്നുണ്ടോ എന്ന് ഈ ആപ്പിന് പെട്ടെന്ന് പറയാൻ കഴിയും. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഓപ്പൺസിഗ്നൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
അതിന് ശേഷം ആപ്പ് തുറന്ന് സജ്ജീകരണ പ്രക്രിയ പൂർത്തിയാക്കുക. ആപ്പിൻ്റെ ഹോം സ്ക്രീനിൽ, ബിഎസ്എൻഎൽ 4ജി സിഗ്നൽ സ്ട്രെങ്ത്ത് പരിശോധിക്കാൻ താഴെയുള്ള മെനുവിൽ ഉള്ള പിൻ അടയാളത്തിൽ ടാപ്പ് ചെയ്യുക. മുകളിലെ മെനുവിൽ നിന്ന്, ബിഎസ്എൻഎൽ തിരഞ്ഞെടുക്കുക, തുടർന്ന് 'ടൈപ്പ്' കോളത്തിൽ നിന്ന് 4ജി തിരഞ്ഞെടുക്കുക. ഇതേ പ്രക്രിയ ഉപയോഗിച്ച് നിങ്ങൾക്ക് 2ജി, 3ജി നെറ്റ്‌വർക്കുകൾക്കായി തിരയാനും കഴിയും.
ഇനി റീച്ചാർജിലേക്ക് വരുമ്പോൾ, 18 രൂപ മുതൽ 2,999 രൂപ വരെ വോയ്‌സ്, ഡാറ്റ ബണ്ടിൽഡ് ഓപ്‌ഷനുകൾ ഉള്ള, രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ചില റീചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. ആ അർത്ഥത്തിൽ, ബിഎസ്എൻഎൽ ഏറ്റവും മികച്ചതാണ്. ബിഎസ്എൻഎല്ലിൻ്റെ 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് കൂടുതൽ ഉപയോക്താക്കളുടെയും ഹൃദയം കീഴടക്കുന്നത്.
അതിന്റെ ആദ്യത്തെ കാരണം, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 52 ദിവസത്തെ വാലിഡിറ്റി ലഭിക്കും എന്നതാണ്. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകൾ ഉപയോഗിച്ച് പ്രതിദിനം 1 ജിബി ഡാറ്റ പ്രയോജനപ്പെടുത്താം. ഇത് മാത്രമല്ല, എല്ലാ ദിവസവും 100 എസ്എംഎസ് അധികമായി ലഭിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications