മൊബൈൽ നമ്പർ പോർട്ട് ചെയ്യാം എളുപ്പത്തിൽ, വെറും രണ്ടു ദിവസം മതി

|

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ഇപ്പോൾ മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നത് വളരെ എളുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു. ഇപ്പോൾ മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ എടുക്കുന്ന സമയം വെറും രണ്ട് ദിവസം മാത്രമാണ്. അത് ഐർട്ടലിൽ നിന്നും ജിയോയിലോട്ടോ അല്ലെങ്കിൽ തിരിച്ചോ പോർട്ട് ചെയ്‌ത്‌ പുതിയ നെറ്വർക്കുമായി ബന്ധിപ്പിക്കാൻ വേണ്ടത് രണ്ട് ദിവസമാണ്.

 
മൊബൈൽ നമ്പർ പോർട്ട് ചെയ്യാം, അതും എളുപ്പത്തിൽ

മൊബൈൽ നമ്പർ പോർട്ടബിലിറ്റി റെഗുലേഷനിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഏഴാമതായി ഒരു ഭേദഗതി കൊണ്ടുവന്നു. ഇത് യൂണിക് പോർട്ടിങ് കോഡിന്റെ പ്രവർത്തനത്തിൽ വന്ന പ്രധാന മാറ്റമാണ്.

ഒരു വർഷത്തേക്ക് സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ സമ്മാനത്തുക 72 ലക്ഷംഒരു വർഷത്തേക്ക് സ്മാർട്ഫോൺ ഉപയോഗിക്കാതിരുന്നാൽ സമ്മാനത്തുക 72 ലക്ഷം

ഇപ്പോൾ, നിങ്ങളുടെ നമ്പർ പോർട്ട് ചെയ്യുവാനായുള്ള അപേക്ഷ മെസ്സേജ് ചെയ്താൽ യൂണിക് പോർട്ടിങ് കോഡ് രൂപപ്പെടും. അതിന് ശേഷം ഓപ്പറേറ്ററുമായി നിശ്ചിത സമയത്തിനുള്ളിൽ നമ്പർ പോർട്ട് ചെയ്യുവാനായി ബന്ധപ്പെടുക.

അപ്പോൾ പഴയ ഓപ്പറേറ്റർ പുതിയ ഓപ്പറേറ്ററുടെ കൈയിൽ നിന്നും അനുമതി തേടുകയും എം.എൻ.പിയുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എം.എൻ.പിയാണ് പഴയ ഓപ്പറേറ്ററിനെ പുതിയ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്നത്. തുടർന്ന്, പഴയ ഓപ്പറേറ്റർ പോർട്ട് ചെയ്യാനുദ്ദേശിക്കുന്ന നമ്പറിൻറെ എല്ലാ സേവനങ്ങളും വിച്ഛേദിക്കുന്നു. എന്നിട്ട് എം.എൻ.പി.എസ്.പി യെ (മൊബൈൽ നമ്പർ പോർട്ടബിലിറ്റി സർവീസ് പ്രൊവൈഡർ) ഈ വിവരം അറിയിക്കുന്നു. അപ്പോൾ പുതിയ ഓപ്പറേറ്റർക്ക് പോർട്ട് ചെയ്യപ്പെട്ട നമ്പർ ഉപയോഗിക്കുവാനും നെറ്വർക്കിലേക്ക് ബന്ധിപ്പിക്കാനും സാധിക്കുന്നു. തുടർന്ന് പോർട്ട് ചെയ്യപ്പെട്ട നമ്പർ ഉപയോഗിക്കാൻ സാധിക്കും. പുതിയ സിം കിട്ടുന്നതിന് മുൻപായി ഏഴ് ദിവസമാണ് സാധാരണയായി ഈ പ്രക്രിയയ്ക്ക് വേണ്ടി വരുന്ന സമയം.

മൊബൈൽ നമ്പർ പോർട്ടിങ്

മൊബൈൽ നമ്പർ പോർട്ടിങ്

ചൂരുക്കി പറഞ്ഞാൽ, എം.എൻ.പി.എസ്.പി പഴയ ഓപ്പറേറ്ററുടെ കൈയിൽ നിന്നും നമ്പർ എടുക്കാനുള്ള ജോലിയാണ് നൽകിയത്. ഇത് വഴി എം.എൻ.പി.എസ്.പിക്ക് അതിന്റെ ഡാറ്റാബേസിൽ കടക്കുവാൻ സാധിക്കുകയും തുടർന്ന് പോർട്ട് ചെയ്യാനാവശ്യപ്പെട്ടിരിക്കുന്ന നമ്പറുകൾ ലഭിക്കുന്നു, അതിൽ നിന്നും പുതിയ ഓപ്പറേറ്റർക്ക് നമ്പറുകൾ അയച്ചുനൽകുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതുതായി കൊണ്ട് വന്ന സംവിധാനത്തിൽ ആകെ രണ്ട് ദിവസമാണ് നമ്പർ പോർട്ട് ചെയ്യുന്നതിനായി വേണ്ടി വരുന്നത്. പോർട്ട് സംവിധാനം ഇപ്പോഴത്തെ നിലയിൽ പ്രവർത്തിക്കുന്നത് മുൻപ് നിലനിന്നിരുന്ന നെറ്റ്‌വർക്കിൽ തന്നെയാണ്.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി
 

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

യൂണിവേഴ്സൽ പ്രോഡക്റ്റ് കോഡിന്റെ കാലാവധി 4 ദിവസമാണ്, ജമ്മു കാശ്മീർ, ആസാം വടക്ക്-കിഴക്ക് ഭാഗം എന്നിവിടങ്ങളിൽ ഒഴിച്ച് 15 ദിവസമായിരുന്നു യൂണിവേഴ്സൽ പ്രോഡക്റ്റ് കോഡിന്റെ കാലാവധി.

മൊബൈൽ സിം

മൊബൈൽ സിം

ഈ പുതിയ നിലയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സർവീസ് പ്രൊവൈഡർ (എം.എൻ.പി.എസ്.പി), ആക്‌സസ് പ്രൊവൈഡർ എന്നിവയുടെ പ്രവർത്തന മികവ് അറിയുന്നതിനായി ട്രായി "ക്വളിറ്റി ഓഫ് സർവീസ്" തുടങ്ങിയേക്കും.

നമ്പർ പോർട്ട് ചെയ്യുന്നതിനായി നൽകിയ അപേക്ഷ ഒരു എസ്.എം.എസ് അയക്കുന്നത് വഴി വേഗത്തിൽ ക്യാൻസൽ ചെയ്യാൻ സാധിക്കും. കോർപ്പറേറ്റ് കണക്ഷൻ, നെറ്റ്‌വർക്ക് സർക്കിളിൽ നിന്നും പുറത്ത് താമസിക്കുന്നവർ എന്നിവർക്കായി 4 ദിവസമാണ് നമ്പർ പോർട്ട് ചെയ്യാനെടുക്കുന്ന സമയം.

Best Mobiles in India

Read more about:
English summary
Telecom Regulatory Authority of India (TRAI) issued seventh amendment to the Mobile Number Portability (MNP) regulations, citing a major shift in the mechanism for generating Unique Porting Code (UPC).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X