നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

Written By:

സെല്‍ഫികള്‍ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ പുതിയ ആവേശമായി മാറിയിരിക്കുകയാണ്. #selfie എന്ന തിരയലിന് ഇന്‍സ്റ്റാഗ്രാമില്‍ നിങ്ങള്‍ക്ക് 122 മില്ല്യണ്‍ ഫോട്ടോകളാണ് ലഭിക്കുക.

പ്രേമം അപ്‌ലോഡ് ചെയ്ത 16-കാരന്‍ "ഞെട്ടിക്കുന്ന" കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്‍...!

ഇത്തരത്തില്‍ ആളുകളുടെ ഇടയില്‍ ആവേശമായികൊണ്ടിരിക്കുന്ന സെല്‍ഫി മികച്ച രീതിയില്‍ എടുക്കുന്നതിന് സഹായകരമായ ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

സെല്‍ഫി എന്നു പറയുമ്പോള്‍ ഉടന്‍ മനസ്സിലേക്കെത്തുക ഒരാളുടെ മുഖം ആണ്. എന്നാല്‍ നിങ്ങളെടുക്കുന്ന നിങ്ങളുടെ ഏത് ഫോട്ടോയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. നിങ്ങളുടെ ഏറ്റവും പുതിയ ഷൂസ്, നിങ്ങളുടെ ഏറ്റവും മനോഹരമായ നെയില്‍ പോളിഷ് എന്നിവയും മികച്ച സെല്‍ഫിയായി രൂപാന്തരപ്പെടുത്താവുന്നതാണ്.

 

സെല്‍ഫി

സെല്‍ഫി എടുക്കുമ്പോള്‍ പശ്ചാത്തല സബ്ജക്ടുകള്‍ ആളുകളുടെ ശ്രദ്ധയെ വഴി തെറ്റിക്കുന്നതാകുന്നതിനാല്‍, ഫോണ്‍ നിങ്ങളുടെ മുഖത്തോട് അടുപ്പിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുക.

 

സെല്‍ഫി

നിങ്ങളുടെ മുഖം കൃത്യമായി നടുക്ക് വച്ച് സെല്‍ഫി എടുക്കുന്നതിന് പകരം ഫ്രേമിന്റെ മുകളില്‍ വലത് മൂലയിലോ, മുകളില്‍ ഇടത് മൂലയിലോ ആയി മുഖം വരുത്താന്‍ ശ്രമിക്കുന്നത് സെല്‍ഫിക്ക് ചാരുത കൂട്ടുന്നതാണ്.

 

സെല്‍ഫി

പൂളില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലോ, ബാത്ത് ടബില്‍ സോപ് കുമിളകള്‍ക്കിടയില്‍ കിടക്കുന്ന രീതിയിലോ സെല്‍ഫി എടുക്കുന്നത് സാധാരണ കാണുന്ന സെല്‍ഫികളേക്കാള്‍ വേറിട്ട ആകര്‍ഷണം നല്‍കുന്നതാണ്.

 

സെല്‍ഫി

രണ്ട് കൈകള്‍ കൊണ്ട് സെല്‍ഫി എടുക്കുന്നത് നിങ്ങള്‍ക്ക് ഒരു കൈ ഫോണ്‍ പിടിക്കുന്നതിനും, മറ്റേ കൈ കൊണ്ട് ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്നതിനും അവസരം നല്‍കുന്നു.

 

സെല്‍ഫി

ഫോണിന്റെ സ്‌ക്രീനിന്റെ ഇടതു വശത്തും, വലത് വശത്തും മുഖം വച്ച് നിങ്ങള്‍ക്ക് യോജ്യമായ സെല്‍ഫി ആംഗിള്‍ കണ്ടെത്തുക.

 

സെല്‍ഫി

ക്യാമറയ്ക്ക് സമാന്തരമായിട്ടാണ് നിങ്ങളുടെ ചുമലുകളെങ്കില്‍ ഇടതു വശത്തേക്കോ, വലതു വശത്തേക്കോ ചെറുതായി ചെരിച്ച് നിങ്ങള്‍ക്ക് യോജിച്ച പോസ് ഏതാണെന്ന് കണ്ടെത്തുക.

 

സെല്‍ഫി

നല്ല പ്രകാശം ലഭിക്കുന്ന ജനലിന് അരികിലോ, പുറം ഭാഗങ്ങളിലോ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക.

 

സെല്‍ഫി

നിങ്ങള്‍ പുതിയ ഗ്ലാസ്സ് വാങ്ങിയിട്ടുണ്ടെങ്കിലോ, തലമുടി പുതിയ സ്റ്റൈലില്‍ വെട്ടിയിട്ടുണ്ടെങ്കിലോ അത് കൂടുതല്‍ എടുത്ത് കാണിക്കുന്ന രീതിയില്‍ സെല്‍ഫികള്‍ എടുക്കാന്‍ ശ്രമിക്കുക.

 

സെല്‍ഫി

സമുദ്രത്തില്‍ കളിക്കുക, ജെറ്റ് സ്‌കൈയില്‍ ഇരിക്കുക തുടങ്ങിയ താല്‍പ്പര്യ ജനകമായ വിനോദ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Poses and Tips for Selfies.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot