പോസ്റ്റ്മാന്റെ പണി ഡ്രോണിനെ ഏല്പിച്ചു; ഡ്രോൺ ദേ റോക്കറ്റ് കണക്കെ പറന്നിടിച്ചു വീണു; വീഡിയോ വൈറൽ

Written By:

പോസ്റ്റുമാന്റെ പണി ഡ്രോണിനെ ഏൽപ്പിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം തന്നെ ഡ്രോൺ പണിതന്ന സംഭവമായിരുന്നു റഷ്യയിൽ നടന്നത്. റഷ്യൻ പോസ്റ്റൽ ഡെലിവറി സർവീസുകളിൽ ഡ്രോണുകൾ ഉപയോഗിച്ചുകൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പറത്തിച്ച ഡ്രോൺ താഴേക്ക് ഇടിച്ചുവീണത്. വീഡിയോ കണ്ടു നോക്കൂ.

പോസ്റ്റ്മാന്റെ പണി ഡ്രോണിനെ ഏല്പിച്ചു; ഡ്രോൺ പറന്നിടിച്ചു വീണു; വീഡി

Reuters ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സെർബിയയിലായിരുന്നു പരിസരവാസികളെ മൊത്തം ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവം നടന്നത്. തൊട്ടടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് ഡെലിവറി ചെയ്യാനുള്ള സാധനവുമായി തന്റെ ആദ്യ പറക്കൽ നടത്തിയതായിരുന്നു ഡ്രോൺ. താഴെ നിന്ന് ഉദ്ഘാടനമെല്ലാം കഴിഞ്ഞ ഡ്രോൺ പറന്നുയർന്നു പെട്ടന്ന് തന്നെ താഴേക്ക് ശരം കണക്കെ തെറിച്ചു വീഴുകയായിരുന്നു.

വീഴ്ചയിൽ ഡ്രോൺ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഡ്രോൺ തകർന്നു വീണതിന് കാരണമായി പറയുന്നത് ഇത് പറത്തിയ ഭാഗത്ത് നൂറിനടുത്ത് വൈഫൈ സിഗ്നലുകളുണ്ടായിരുന്നു. ഇവയുമായി ഡ്രോണിന്റെ സിഗ്നലുകൾ കൂടെ കൂടിക്കുഴഞ്ഞു ഡ്രോണിന്റെ നിയന്ത്രണം വിട്ടതാകും എന്നാണ്.

"ഇതുകൊണ്ടൊന്നും ഞങ്ങൾ നിർത്തില്ല. ഞങ്ങൾ ഇനിയും ശ്രമിച്ചുകൊണ്ടേയിരിക്കും. 20000 ഡോളറിന് മുകളിലായിരുന്നു ഇ ഉപകരണത്തിന്റെ വില. ശ്രമിക്കാത്തവർക്ക് ഒന്നും തന്നെ കിട്ടുകയില്ല" ബര്യാട്ടിയായുടെ തലവനായ അലക്സി സിഡ്‌നോവ് പറയുകയുണ്ടായി.

English summary
Watch video of this Russian postal drone smashes into a wall on its inaugural flight.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot